മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിലൊരാളാണ് എലീന പടിക്കൽ. അവതാരകയായി മുന്നേറവെയായിരുന്നു അഭിനയിക്കാനുള്ള അവസരം വന്നു ചേർന്നത്. വില്ലത്തരമുള്ള കഥാപാത്രമായതിനാലാണ് താൻ ഭാര്യയിൽ അഭിനയിച്ചതെന്ന് എലീന പറഞ്ഞിരുന്നു.
ബിഗ് ബോസ് സീസൺ 2ലും മത്സരിച്ചിരുന്നു താരം. ഷോയിൽ വെച്ചായിരുന്നു തന്റെ പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. 6 വർഷത്തെ പ്രണയത്തിനൊടുവിലായി അടുത്തിടെയായിരുന്നു ഇരുവരും വിവാഹിതരായത്. രോഹിത്തിന്റെ നാടായ കോഴിക്കോട്ട് വെച്ചായിരുന്നു വിവാഹം. ഹിന്ദു, ക്രിസ്ത്യൻ രീതികളിലായാണ് ചടങ്ങുകൾ നടത്തിയത്. വിവാഹ ശേഷമുള്ള സന്തോഷങ്ങളെക്കുറിച്ച് വാചാലയായും എലീന എത്തിയിരുന്നു. രോഹിത്തിന്റെ സർപ്രൈസ് സമ്മാനത്തെക്കുറിച്ചുള്ള വീഡിയോയുമായി താരമെത്തിയിരുന്നു.
ALSO READ
യാത്രകളേറെ ഇഷ്ടപ്പെടുന്ന രോഹിത്തും എലീനയും വിവാഹ ശേഷം ആദ്യം പോയത് പോണ്ടിച്ചേരിയിലേക്കായിരുന്നു. സ്വന്തമായി ഡ്രൈവ് ചെയ്ത് പോവാൻ ഇഷ്ടമുള്ളതു കൊണ്ട് തന്നെ എലീനയായിരുന്നു ആദ്യം കാർ ഡ്രൈവ് ചെയ്തത്.
എലീനയുടെ ഡ്രൈവിനിടയിലെ രസകരമായ വീഡിയോ പങ്കുവെച്ച് രോഹിത് എത്തിയിരുന്നു. മുൻപ് രോഹിത്തിനൊപ്പം പോണ്ടിച്ചേരിയിലേക്ക് പോവാനായി ശ്രമിച്ചെങ്കിലും ആ യാത്ര പാതിവഴിയിൽ അവസാനിപ്പിയ്ക്കുകയായിരുന്നു. ഹൈദരാബാദിൽ സെമിനാറിനായി പോവുകയാണെന്നായിരുന്നു അന്ന് പറഞ്ഞത്. ഫോൺ ഓഫായതോടെയായിരുന്നു അമ്മയ്ക്ക് കാര്യം മനസ്സിലായത്. തിരിച്ച് വീട്ടിലേക്ക് പോവാനായി അമ്മ പറഞ്ഞതോടെ ആ യാത്ര പാതിവഴിയിൽ നിർത്തുകയായിരുന്നു.
ALSO READ
അന്ന് മര്യാദക്ക് അടങ്ങിയൊതുങ്ങി നിന്നെടുത്ത ഏക പടം അതായിരുന്നു, സത്യമെന്ന് മൃദുലയും ; ഫോട്ടോ വൈറൽ
വിവാഹം കഴിഞ്ഞാൽ പോണ്ടിച്ചേരിയിൽ പോയി രോഹിത്തിനൊപ്പമുള്ള സെൽഫി അയച്ച് കൊടുത്ത് അമ്മയോട് പ്രതികാരം ചെയ്യുമെന്നും എലീന പറഞ്ഞിരുന്നു. കോഴിക്കോടിനെക്കുറിച്ച് എപ്പോഴും വാചാലനാവുന്നയാളാണ് രോഹിത്. കേട്ട് പരിചയം മാത്രമുള്ള സ്ഥലങ്ങളിലെല്ലാം രോഹിത്തിനൊപ്പം പോവാനായി കാത്തിരിക്കുകയാണ് താനെന്ന് നേരത്തെ എലീന പറഞ്ഞിരുന്നു.
വിവാഹ ശേഷം കോഴിക്കോടും തിരുവനന്തപുരത്തുമായി കഴിയാനാണ് പ്ലാൻ. ഷൂട്ടുമായി ബന്ധപ്പെട്ട് ഇടയ്ക്കിടയ്ക്ക് തിരുവനന്തപുരത്തേക്ക് വരേണ്ടി വരും. അത് പോലെ രോഹിത്തും തിരുവനന്തപുരത്ത് ചില ബിസിനസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണെന്നും നേരത്തെ എലീന സൂചിപ്പിച്ചിരുന്നു.