ചുവപ്പ് വസ്ത്രത്തിൽ അതീവ ഗ്ലാമറസായി ഹണി റോസ്; പൂക്കളോടൊപ്പം സമയം ചിലവഴിക്കുന്ന താരത്തിന്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

340

പതിനെട്ടോളം വർഷങ്ങളായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന സൂപ്പർ നായികയാണ് ഹണി റോസ്. ഹിറ്റ് മേക്കർ വിനയൻ സംവിധാനം ചെയ്ത് 2005 ൽ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെ ആണ് ഹണി റോസ് വെള്ളിത്തിരയിൽ എത്തുന്നത്.

പിന്നീട് നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ എത്തിയെങ്കിലും ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രം ആണ് താരത്തിന് സിനിമയിൽ ബ്രേക്ക് നൽകിയത്. പിന്നീട് മോഡേൻ വേഷങ്ങളിലും നാടൻ വേഷങ്ങളിലും ഹണി റോസ് ഒരുപോലെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാനെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് താരം തെളിച്ചിരുന്നു.

Advertisements

ഇപ്പോൾ തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലെ ചിത്രങ്ങളിലെല്ലാം സജീവ സാന്നിധ്യമാണ് ഹണിറോസ്. താര രാജാവ് മോഹൻലാൽ നായകനായി എത്തിയ വൈശാഖ് ചിത്രം മോൺസ്റ്റർ ആണ് ഹണി റോസിന്റെത് ആയി ഒടുവിൽ തിയേറ്ററുകളിൽ എത്തിയ മലയാള സിനിമ. ഈചിത്രത്തിൽ ഹണി റോസ് അവതരിപ്പിച്ച ഭാമിനി കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

ALSO READ- ബാല ചേട്ടനായി പ്രാർഥിക്കുന്നവരാണ് ഞങ്ങൾ; ആർക്കും മോശം വരണമെന്ന് ആഗ്രഹിക്കുന്നവരല്ല;പാപ്പുവിനെ തിരിച്ച് കൊണ്ടുപോയത് പിന്നിൽ; വെളിപ്പെടുത്തി അഭിരാമി

സോഷ്യൽ മീഡിയകളിലും ഏറെ സജീവമായ ഹണി റോസ് തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും എല്ലാം തന്റെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഉദ്ഘാടന വേദികളിലെ സ്ഥിരം സാന്നിധ്യം കൂടിയാണ് ഹണി റോസ്. ഉദ്ഘാടന ചടങ്ങുകളിലോയും ഫോട്ടോ ഷൂട്ടുകളിലേയും ഒക്കെയുള്ള താരത്തിന്റെ വസ്ത്രധാരണം പലപ്പോഴും ഏറെ സൈബർ വിമർശനങ്ങൾക്ക് കാരണമാകാറുണ്ട്. തന്റെ വസ്ത്രധാരണ രീതിയ്ക്ക് എതിരെ വരുന്ന വിമർശനങ്ങളോട് പ്രതികരിച്ച് രംഗത്ത് എത്തിയരുന്നു ഹണി. ഓരോ വ്യക്തിക്കും ഇഷ്ടമുള്ള രീതിയിലാണ് വസ്ത്രം ധരിക്കേണ്ടതെന്നും അതല്ലാതെ മറ്റൊരാളുടെ നിർദ്ദേശപ്രകാരം അല്ലെന്നും ഹണി റോസ് അഭിപ്രായപ്പെട്ടിരുന്നു.

ഇപ്പോഴിതാ, താരം വിമർശകർക്ക് ഒക്കെ മറുപടിയായി കൊണ്ട് അതീവ ഗ്ലാമറസായിട്ടുള്ള പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഹണി. ചുവന്ന ഗൗൺ വസ്ത്രത്തിലാണ് ഹണി എത്തിയിരിക്കുന്നത്.

ALSO RAD- ‘ഒരു പത്ത് വർഷം ഞാൻ ഒന്നും ചെയ്തില്ലെങ്കിലും മലയാളികൾ എന്നെ മറക്കില്ല; ആരതിയോട് ഓടി രക്ഷപ്പെട്ടോളാൻ പറഞ്ഞവർ ആ വെള്ളം അങ്ങ് വാങ്ങിവച്ചേക്ക്: റോബിൻ

താരം രണ്ട് ദിവസം മുൻപ് പങ്കെടുത്ത ഒരു പരിപാടിയിലെ ഔട്ട് ഫിറ്റ് വീഡിയോയാണിത്. മേക്കപ്പിടുന്നതും സ്‌റ്റൈലിഷായി നടക്കുന്നതുമായ താരത്തെയാണ് ഈ വീഡിയോയിൽ കാണുന്നത്. അതേസമം, ഈ വീഡിയോയക്ക് കീഴിൽ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്. ഇതിന്റെ ചിത്രങ്ങളും വൈറലാകുന്നുണ്ട്.

വീരസിംഹ റെഡ്ഡിയാണ് ഹണിയുടേതായി ഒടുവിൽ റിലീസ് ചെയ്ത തെലുങ്ക് സിനിമ. നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യയാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. മോഹൻലാൽ നായകനായി എത്തിയ മോൺസ്റ്റർ ആണ് ഹണിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത മലയാള സിനിമ.

Advertisement