നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ള ഹിറ്റ് മേക്കര്‍ വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന സിനിമയില്‍ കൂടി മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് എത്തിയ താര സുന്ദരിയാണ് ഹണിറോസ്. നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ ഇതിനോടകം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാന്‍ ഹണി റോസിന് കഴിഞ്ഞു.
മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും എല്ലാം ഹണി റോസ് തിളങ്ങി നില്‍ക്കുകയാണ്. ബോള്‍ഡ് ആയ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധ കാണിക്കുന്ന ഹണിയുടെ കരിയറില്‍ വഴിത്തിരിവായത് ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന മലയാള ചിത്രമാണ്.
മോഡേണ്‍ വേഷവും നാടന്‍ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരം കൂടിയാണ് ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങില്‍ ഒതുങ്ങാതെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യില്‍ ഭഭ്രമാണെന്ന് വളരെ ചുരുങ്ങിയ സമയം കൊണ്ട് താരം തെളിച്ചിരുന്നു. അതേസമയം, താരമിപ്പോള്‍ ഉദ്ഘാടന വേദികളിലാണ് നിറഞ്ഞുനില്‍ക്കുന്നത്. കേരളത്തിന് അകത്തും പുറത്തും യുഎഇയിലുമൊക്കെ ഉദ്ഘാടനങ്ങളിലെ സ്ഥിരം സാന്നിധ്യമായ ഹണി റോസ് .
പലപ്പോഴും താരം ബോഡി ഷെയിമിങ് നേരിട്ടിട്ടുണ്ട്. താരം ധരിക്കുന്ന വസ്ത്രങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. കൂടാതെ ശരീര സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ഹണി റോസ് പല സര്‍ജറികളും ചെയ്തിട്ടുണ്ടെന്നും പലരും വിമര്‍ശിച്ചിരുന്നു. ഇപ്പോഴിതാ ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം.
താന്‍ ശരീര സൗന്ദര്യം വര്‍ധിപ്പിക്കാനായി ഒന്നും ചെയ്തിട്ടില്ല. എല്ലാം ദൈവം തന്നതാണെന്നും അല്ലാതെ ഒന്നും തനിക്കില്ലെന്നും ഹണി റോസ് പറഞ്ഞു. ശരീര സൗന്ദര്യം നിലനിര്‍ത്താനായി വര്‍ക്കൗട്ട് ഒക്കെ ചെയ്യാറുണ്ടെന്നും കൃത്യമായ ഡയറ്റുണ്ടെന്നും താരം പറയുന്നു.
സൗന്ദര്യത്തിനായി ചെറിയ ട്രീറ്റ്‌മെന്റുകള്‍ ചെയ്യാറുണ്ട്. ദൈവം തന്ന സൗന്ദര്യം സുന്ദരമായി തന്നെ കൊണ്ട് നടക്കാനുള്ള ഉത്തരവാദിത്വം നമ്മുടേതാണെന്നും താന്‍ എന്ത് ധരിക്കണം എങ്ങനെ നടക്കണമെന്നൊക്കെ താന്‍ തന്നെയാണ് തീരുമാനിക്കേണ്ടതെന്നും ഹണി റോസ് പറഞ്ഞു.