പതിനെട്ടോളം വര്‍ഷങ്ങളായി മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സൂപ്പര്‍ നായികയാണ് ഹണി റോസ്. ഹിറ്റ് മേക്കര്‍ വിനയന്‍ സംവിധാനം ചെയ്ത് 2005 ല്‍ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെ ആണ് ഹണി റോസ് വെള്ളിത്തിരയില്‍ എത്തുന്നത്.
പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ എത്തിയെങ്കിലും ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയിലെ ധ്വനി നമ്പ്യാര്‍ എന്ന കഥാപാത്രം ആണ് താരത്തിന് സിനിമയില്‍ ബ്രേക്ക് നല്‍കിയത്. പിന്നീട് മോഡേന്‍ വേഷങ്ങളിലും നാടന്‍ വേഷങ്ങളിലും ഹണി റോസ് ഒരുപോലെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ടൈപ്പ് കാസ്റ്റിങ്ങില്‍ ഒതുങ്ങാനെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യില്‍ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് താരം തെളിച്ചിരുന്നു.
ഇപ്പോള്‍ തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലെ ചിത്രങ്ങളിലെല്ലാം സജീവ സാന്നിധ്യമാണ് ഹണിറോസ്. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമായ ഹണി റോസ് തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും എല്ലാം തന്റെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഉദ്ഘാടന വേദികളിലെ സ്ഥിരം സാന്നിധ്യം കൂടിയാണ് ഹണി റോസ്.
ഇപ്പോഴിതാ വിവാഹത്തെ കുറിച്ച് സംസാരിക്കുകയാണ് താരം. തനിക്ക് വിവാഹം കഴിക്കണമെന്ന ആഗ്രഹം പണ്ടേ ഇല്ലെന്നും പക്ഷേ തനിക്ക് ഒരു പാര്‍ടണര്‍ ജീവിതത്തില്‍ ഉണ്ടാവുന്നത് ഇഷ്ടമാണെന്നും എന്നാല്‍ വിവാഹം വേണ്ടെന്നും താരം പറയുന്നു.
മറ്റുള്ളവരുടെ വിവാഹത്തിന് പോകുന്നതും തനിക്ക് ഇഷ്ടമില്ല. ഒത്തിരി പേരോട് താന്‍ ഇഷ്ടം പറഞ്ഞിട്ടുണ്ട്. സ്‌കൂളില്‍ പഠിക്കുമ്പോഴാണ് പല സംഭവങ്ങളുമെന്നും പലരും തന്നോട് ഇങ്ങോട്ട് വന്ന് ഇഷ്ടമാണെന്ന് പറഞ്ഞതാണെന്നും അപ്പോഴൊക്കെ താന്‍ കലിപ്പ് മോഡില്‍ ആയിരുന്നുവെന്നും ഹണി കൂട്ടിച്ചേര്‍ത്തു.