വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തില്‍ കൂടി എത്തി പിന്നീട് മലയാളം അടക്കമുള്ള തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ഹണി റോസ്. ഇതിനോടകം തന്നെ നിരവധി വ്യത്യസ്ത വേഷങ്ങളിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കാനും ഹണി റോസിന് സാധിച്ചിട്ടുണ്ട്.
ബോയ്ഫ്രണ്ട് എന്ന ചിത്രത്തില്‍ കൂടിയാണ് അഭിനയ ജീവിതം തുടങ്ങുന്നതെങ്കലും ഹണി റോസിനെ എല്ലാവരും ശ്രദ്ധിച്ച് തുടങ്ങിയത് അനൂപ് മേനോന്‍ നായകനായി എത്തിയ ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയില്‍ കൂടിയാണ്. ഈ ചിത്രത്തില്‍ ധ്വനി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.
മലയാളത്തിന് പിന്നാലെ തമിഴിലും തെലുങ്കിലും കന്നഡിയിലും താരം തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. മോഡേന്‍ വേഷങ്ങളിലും നാടന്‍ വേഷങ്ങളിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങില്‍ ഒതുങ്ങാനെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യില്‍ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് ഈ താരം തെളിച്ചിരുന്നു. തമിഴ്, തെലുങ്ക്,കന്നട എന്നീ ചിത്രങ്ങളിലും ഹണി റോസ് അഭിനയിച്ചിട്ടുണ്ട്.
ഇന്ന് ഉദ്ഘാടന വേദികളില്‍ നിറസാന്നിധ്യമാണ് ഹണി റോസ്. ഹണിയുടെ വീഡിയോകള്‍ എല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലാവുന്നത്. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ താന്‍ എടുത്ത നിര്‍ണ്ണായക തീരുമാനത്തെ കുറിച്ച് മനസ്സുതുറക്കുകയാണ് ഹണി റോസ്.
Also Read: അഭിനയിക്കാനുള്ള ദാഹം തീരുന്നില്ല, ഈ മമ്മൂക്ക ഇതെന്ത് മനുഷ്യനാണ്, ടിഎന്‍ പ്രതാപന്‍ പറയുന്നു
വിവാഹം ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും തന്റെ ജീവിതത്തില്‍ വിവാഹം ഒരിക്കലും ഉണ്ടാവില്ലെന്നും ഹണി റോസ് പറയുന്നു. സിനിമയില്‍ വളരെ ആക്ടിവാകാനാണ് ആഗ്രഹമെന്നും ശ്രദ്ധിച്ച് മുന്നോട്ട് പോകുമെന്നും ജീവിതം ആസ്വദിക്കാനാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നതെന്നും ഹണി റോസ് കൂട്ടിച്ചേര്‍ത്തു.