ഒരു സർജറിയും ചെയ്തിട്ടില്ല; ആദ്യം സ്ലീവ് ലെസ് ധരിച്ചപ്പോൾ കരഞ്ഞയാളാണ്; ഇന്നെനിക്കറിയാം വസ്ത്രത്തിനല്ല, മറ്റുള്ളവരുടെ നോട്ടത്തിലാണ് കുഴപ്പമെന്ന്: ഹണിറോസ്

522

ബോയ്ഫ്രണ്ട് എന്ന സിനിമയിൽ കൂടി മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് എത്തിയ താര സുന്ദരിയാണ് ഹണിറോസ്. നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ ഇതിനോടകം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാൻ ഹണി റോസിന് കഴിഞ്ഞു.

മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും എല്ലാം ഹണി റോസ് തിളങ്ങി നിൽക്കുകയാണ്. ബോൾഡ് ആയ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധ കാണിക്കുന്ന ഹണിയുടെ കരിയറിൽ വഴിത്തിരിവായത് ട്രിവാൻഡ്രം ലോഡ്ജ് എന്ന മലയാള ചിത്രമാണ്.

Advertisements

മോഡേൺ വേഷവും നാടൻ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരം കൂടിയാണ് ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാതെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരുങ്ങിയ സമയം കൊണ്ട് താരം തെളിച്ചിരുന്നു.

ഇപ്പോഴിതാ വനിതയ്ക്ക് നൽകിയ താരത്തിന്റെ അഭിമുഖമാണ് ചർച്ചയാകുന്നത്.പെട്ടെന്ന് ആത്മവിശ്വാസം ഇല്ലാതാകുന്ന ഒരാളാണ് താനെന്നും എന്നാൽ അത് പരിഹരിച്ച് മുന്നോട്ടു പോകാനും തനിക്ക് പറ്റുമെന്നാണ് താരം പറയുന്നത്.

ALSO READ- എന്താണ് ലക്ഷ്യം? അമൃത ആത്മീയ യാത്രയിൽ ആണോ; ആരാധകരുടെ സംശയങ്ങൾക്ക് മറുപടി നൽകി താരം

‘ഞാൻ എന്നെ തന്നെ ബൂസ്റ്റ് ചെയ്താണ് മുന്നോട്ടു പോകുന്നത്. പലപ്പോഴും കഥാപാത്രങ്ങൾ കിട്ടുമ്പോൾ ഞാനിതു ചെയ്താൽ ശരിയാകുമോ എന്ന തോന്നൽ ഉണ്ടാകും. പക്ഷേ എനിക്കിതു പറ്റുമെന്ന് സ്വയം പറഞ്ഞ് വിശ്വസിപ്പിക്കും. ഒറ്റയടിക്ക് ഒരു കഥ കേട്ട് ഇതെനിക്ക് പറ്റും എന്ന് പറയാനുള്ള ആത്മവിശ്വാസം ഇപ്പോഴുമില്ല.’- എന്ന് ഹണി റോസ് പറയുന്നു.

എപ്പോഴും ഈ സംഘർഷം മനസിൽ നടന്നുകൊണ്ടിരിക്കും. കൂടാതെ തനിക്ക് നോ പറയുന്നതും അത്ര എളുപ്പമല്ലെന്നും നമുക്ക് നോക്കാം, ആലോചിക്കട്ടെ എന്നൊക്കെയേ പറയാൻ പറ്റൂവെന്നും ഹണി റോസ് പറയുന്നു. അങ്ങനെ പറഞ്ഞു പെട്ടുപോയ സാഹചര്യങ്ങളുമുണ്ടായിട്ടുണ്ട് എന്നാണ് ഹണി വെളിപ്പെടുത്തുന്നത്.

ALSO READ- എനിക്ക് ഇതൊക്കെ കാണുമ്പോള്‍ പുറകോട്ട് പോകാന്‍ തോന്നുന്നു, ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെ തോന്നുന്നത് ; സുരേഷ് ഗോപി

താൻ എന്തു ധരിക്കണം, എങ്ങനെ ധരിക്കണം എന്നൊക്കെ തീരുമാനിക്കേണ്ടത് താൻ തന്നെയാണ്. ആദ്യ സിനിമയിൽ സ്ലീവ് ലെസ് ധരിക്കേണ്ടി വന്നപ്പോൾ കരഞ്ഞയാളാണ്. പക്ഷേ ഇന്ന് തനിക്കറിയാം, ധരിക്കുന്ന വസ്ത്രത്തിനല്ല, മറ്റുള്ളവരുടെ നോട്ടത്തിലാണ് കുഴപ്പമെന്നും ഹണി റോസ് വെളിപ്പെടുത്തി. താൻ ഒരു സർജറിയും ചെയ്തിട്ടില്ല. ഒരു നടിയായിരിക്കുക, ഗ്ലാമർ മേഖലയിൽ ജോലി ചെയ്യുക ഇതൊന്നും അത്ര എളുപ്പമുള്ള പണിയല്ലെന്നും ഹണി റോസ് വിശദീകരിക്കുന്നു.

താൻ ാെരു സർജറിയും സൗന്ദര്യ വർധിപ്പിക്കാനായി ചെയ്തിട്ടില്ല. സൗന്ദര്യ സംരക്ഷണത്തിന് വർക്ക് ഔട്ട് ചെയ്യാറുണ്ട്. കൃത്യമായ ഡയറ്റും പിന്തുടരും. സൗന്ദര്യത്തിന്റെ രഹസ്യമെന്നുമൊക്കെ പറയുന്നതിൽ വലിയ കാര്യമൊന്നുമില്ലെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

തന്നോട് അച്ഛനും അമ്മയും വർഷങ്ങളായി എന്നോട് വിവാഹത്തിന്റെ കാര്യം പറയാറുണ്ട്. ഒരു ബന്ധം അതിന്റെ സ്വാഭാവികമായ രീതിയിൽ വിവാഹത്തിലേക്കെത്തണം എന്നാണ് ആഗ്രഹം. അറേഞ്ച്ഡ് മാര്യേജ് എനിക്ക് മനസുകൊണ്ട് അംഗീകരിക്കാൻ പറ്റിയിട്ടില്ലെന്നും എന്നെങ്കിലും വിവാഹത്തിലേക്ക് ാതനും എത്തിയേക്കാമെന്നും ഹണി റോസ് പറഞ്ഞു.


സ്നേഹം, പ്രണയം എന്നൊക്കെ പറഞ്ഞാൽ അത് സംഭവിക്കേണ്ട കാര്യമാണ്. പക്ഷേ അത്തരമൊരു ഓപ്ഷൻ എനിക്കിപ്പോഴില്ല.നല്ലൊരു സൗഹൃദം ഉണ്ടാക്കിയെടുക്കുന്നതുപോലും എനിക്ക് വലിയ ബുദ്ധിമുട്ടാണെന്നാണ് ഹണി പറഞ്ഞത്.

Advertisement