നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ള ഹിറ്റ് മേക്കര്‍ വിനയന് സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന സിനിമയില്‍ കൂടി മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് എത്തിയ താര സുന്ദരിയാണ് ഹണിറോസ്. നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ ഇതിനോടകം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാന്‍ ഹണി റോസിന് കഴിഞ്ഞു.
മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും എല്ലാം ഹണി റോസ് തിളങ്ങി നില്‍ക്കുകയാണ്. ബോള്‍ഡ് ആയ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധ കാണിക്കുന്ന ഹണിയുടെ കരിയറില്‍ വഴിത്തിരിവായത് ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന മലയാള ചിത്രമാണ്.
മോഡേണ്‍ വേഷവും നാടന്‍ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരം കൂടിയാണ് ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങില്‍ ഒതുങ്ങാതെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യില്‍ ഭഭ്രമാണെന്ന് വളരെ ചുരുങ്ങിയ സമയം കൊണ്ട് താരം തെളിച്ചിരുന്നു. അതേസമയം, താരമിപ്പോള്‍ ഉദ്ഘാടന വേദികളിലാണ് നിറഞ്ഞുനില്ക്കുന്നത്. കേരളത്തിന് അകത്തും പുറത്തും യുഎഇയിലുമൊക്കെ ഉദ്ഘാടനങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് ഹണി റോസ്.
ഇപ്പോഴിതാ ഒരു പരിപാടിയില്‍ സംസാരിക്കവെ തന്റെ സൗന്ദര്യ രഹസ്യത്തെ കുറിച്ചുള്ള അവതാരക റിമി ടോമിയുടെ ചോദ്യത്തിന് ഹണി നല്കിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. മേക്കപ്പിനെ കുറിച്ചൊന്നും തനിക്ക് കാര്യമായ അറിവില്ലായിരുന്നുവെന്നും സിനിമയില്‍ വരുമ്പോള്‍ മേക്കപ്പൊക്കെ എന്താണെന്ന് പോലും അറിയില്ലായിരുന്നുവെന്നും ഹണി റോസ് പറയുന്നു.
തന്റെ പഴയ ചില ഫോട്ടോകള്‍ കാണുമ്പോള്‍ ദൈവമേ ഇത് താന്‍ തന്നെയാണോ എന്നുവരെ തോന്നിയിട്ടുണ്ട്. സിനിമയില്‍ വന്ന സമയത്ത് ഒരിക്കല്‍ ഒരു മേക്കപ്പ് മാന്‍ തന്റെ കൈയ്യില്‍ ഒരു സാധനം തന്നുവെന്നും അപ്ലൈ ചെയ്യാന്‍ പറഞ്ഞുവെന്നും അതിന്റെ ഒരു ഷെയ്പ്പൊക്കം കണ്ടിട്ട് തനിക്ക് എന്താണെന്ന് പോലും മനസ്സിലായില്ലെന്നും അത് ഐ ലാഷസ് കറക്ട് ചെയ്യാനുള്ള സാധനമായിരുന്നു ഞാന്‍ വിചാരിച്ചു മൂക്കില്‍ വെക്കാനെങ്ങാനുമാണെന്നും ഹണി റോസ് പറയുന്നു.