വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തില്‍ കൂടി എത്തി പിന്നീട് മലയാളം അടക്കമുള്ള തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ഹണി റോസ്. ഇതിനോടകം തന്നെ നിരവധി വ്യത്യസ്ത വേഷങ്ങളിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കാനും ഹണി റോസിന് സാധിച്ചിട്ടുണ്ട്.
ബോയ്ഫ്രണ്ട് എന്ന ചിത്രത്തില്‍ കൂടിയാണ് അഭിനയ ജീവിതം തുടങ്ങുന്നതെങ്കലും ഹണി റോസിനെ എല്ലാവരും ശ്രദ്ധിച്ച് തുടങ്ങിയത് അനൂപ് മേനോന്‍ നായകനായി എത്തിയ ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയില്‍ കൂടിയാണ്. ഈ ചിത്രത്തില്‍ ധ്വനി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.
മലയാളത്തിന് പിന്നാലെ തമിഴിലും തെലുങ്കിലും കന്നഡിയിലും താരം തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. മോഡേന്‍ വേഷങ്ങളിലും നാടന്‍ വേഷങ്ങളിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങില്‍ ഒതുങ്ങാനെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യില്‍ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് ഈ താരം തെളിച്ചിരുന്നു. തമിഴ്, തെലുങ്ക്,കന്നട എന്നീ ചിത്രങ്ങളിലും ഹണി റോസ് അഭിനയിച്ചിട്ടുണ്ട്.
സാധരണ ഗതിയില്‍ അന്യഭാഷ ചിത്രങ്ങളില്‍ ചുവട് ഉറപ്പിച്ചാല്‍ പിന്നെ വിരലില്‍ എണ്ണാവുന്ന നായികമാരെ മാത്രമേ മലയാള സിനിമയില്‍ കാണാന്‍ സാധിക്കുകയുളളൂ. എന്നാല്‍ അന്യഭാഷ ചിത്രങ്ങളി തിളങ്ങുമ്പോഴും മലയാളത്തിലും സജീവമായിരുന്നു താരം.
ഇപ്പോഴിതാ സിനിമാമേഖലിയില്‍ നിന്നും തനിക്ക് ഉണ്ടായ ഒരു വിഷമത്തെക്കുറിച്ച് സംസാരിക്കുകയാണ് ഹണി റോസ്. റിംഗ് മാസ്റ്റര്‍ എന്ന ചിത്രത്തില്‍ ചെറിയ ഒരു റോളിലായിരുന്നു താന്‍ അഭിനയിച്ചിരുന്നതെന്നും ദിലീപേട്ടന്റെ ഒപ്പം അഭിനയിക്കേണ്ട കഥാപാത്രമായിരുന്നതിനാല്‍ താന്‍ അത് വിട്ടുകളഞ്ഞില്ലെന്നും താരം പറയുന്നു.
എന്നാല്‍ സിനിമ ഇറങ്ങിയതിന് ശേഷം താന്‍ ചെയ്ത കഥാപാത്രം ഒരു നടിയെ കളിയാക്കി കൊണ്ടുള്ളതാണെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നുവെന്നും ഇത് കണ്ടപ്പോള്‍ വിഷമം തോന്നിയെന്നും ഹണി റോസ് പറയുന്നു. തന്നെക്കുറിച്ച് അധികം റൂമേഴ്‌സ് ഒന്നും ഉണ്ടായിരുന്നില്ല.
പക്ഷേ ഒരിടയ്ക്ക് ഒരു യുവനടനുമായി താന്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ വന്നിരുന്നുവെന്നും ഹണി റോസ് പറയുന്നു. വണ്‍ ബൈ ടു എന്ന സിനിമയിലെ ലിപ് ലോക്ക് സീന്‍ വലിയ ചര്‍ച്ചായായിരുന്നുവെന്നും ആദ്യം അങ്ങനെ ഒരു സീനിനെ കുറിച്ച് സിനിമാപ്രവര്‍ത്തകര്‍ തന്നോട് പറഞ്ഞിരുന്നില്ലെന്നും പിന്നീട് തന്നെ ആ സീനിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞ് മനസ്സിലാക്കുകയായിരുന്നുവെന്നും അങ്ങനെ അത് ചെയ്തുവെന്നും താരം പറയുന്നു.