ഫ്രൈഡേ ഫിലിം ഹൗസിൻറെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് റോജിൻ തോമസ് രചനയും സംവിധാനവും നിർവ്വഹിച്ച ഹോം ആമസോൺ പ്രൈമിലൂടെ മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടി മുന്നേറുകയാണ്. ഇന്ദ്രൻസ്, മഞ്ജു പിള്ള, ശ്രീനാഥ് ഭാസി, നസ്ലിൻ, കൈനകരി തങ്കരാജ് തുടങ്ങി നിരവധി താരങ്ങൾ ഒന്നിച്ചിരിക്കുന്നതാണ് ചിത്രം. ഈ കാലം ആവശ്യപ്പെടുന്ന ഒരു വിഷയത്തെ അതിൻറെ ഗൗരവം ഒട്ടും ചോർന്ന് പോകാതെ നർമ്മവും ഇമോഷൻസും സമാസമം ചേർത്ത് അവതരിപ്പിച്ചിരിക്കുന്നതാണ് ചിത്രം. രണ്ടേമുക്കാൽ മണിക്കൂറോളമാണ് സിനിമയുടെ ദൈർഘ്യം.
ഇപ്പോഴിതാ ചിത്രത്തിലെ ഒരു മിനിറ്റോളം ദൈർഘ്യമുള്ളൊരു ഡിലീറ്റഡ് സീൻ പുറത്തുവിട്ടിരിക്കുകയാണ് ഫ്രൈഡേ ഫിലിം ഹൗസ്. ഇന്ദ്രൻസ് അവതരിപ്പിച്ച ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രത്തിൻറെ മകനായ ചാൾസ് (നെസ്ലിൻ) തൻറെ സഹോദരനായ ആൻറണി(ശ്രീനാഥ് ഭാസി)യുടെ പ്രതിശ്രുതി വധുവായ പ്രിയ (ദീപ തോമസ് )യ്ക്ക് കുറച്ച് ഉപദേശങ്ങൾ നൽകുന്നതാണ് വീഡിയോയിലുള്ളത്.
ALSO READ
സീരിയലിലെ ഒത്തു ചേരൽ ജീവിതത്തിലേയ്ക്ക് പകർത്തി ദേവികയും വിജയും ; എൻഗേജ്‌മെന്റ് ചിത്രങ്ങൾ വൈറൽ
ലൈഫാകുമ്പോ പ്രശ്‌നങ്ങളുണ്ടാകും, പക്ഷേ നമ്മൾ തളരാതെ കട്ടക്ക് നിൽക്കണം. ജീവിതം ആദ്യം സപ്ലി തന്നെന്നെ തകർത്താൻ നോക്കി. എന്നിട്ട് ഞാൻ തളർന്നോ, പോടാ പുല്ലേ എന്നെക്കൊണ്ടൊന്നും പറ്റില്ല, അതായിരുന്നു എൻറെ ആറ്റിറ്റിയൂഡ്, പിന്നെ യൂട്യൂബ് ചാനല് തുടങ്ങിയപ്പോൾ എത്രയെത്ര വ്‌ലോഗ്‌സ് ഞാനിട്ടു, എല്ലാം പൊട്ടി, അവസാനം ടെറസിൻറെ മണ്ടേൽ കൃഷി ചെയ്യുന്ന വീഡിയോ ഞാനിട്ടപ്പോൾ വെറും 75 സബ്‌സ്‌ക്രൈബേഴ്‌സിലിരുന്ന എൻറെ ചാനല് ഒറ്റ കുതിപ്പാണ്. 750 സബ്‌സ്‌ക്രൈബേഴ്‌സ്, ഞാൻ ഹാപ്പിയാണ്. ഗ്രോത്തുണ്ടല്ലോ, എനിക്ക് അതുമതി. ഞാനിപ്പോ ഇതൊക്കെ ചേച്ചിനോട് പറയുന്നത് ചുമ്മാ ഒരു മോട്ടിവേഷൻ,. ഞാൻ കടന്നുപോയ വഴികൾ വെച്ചു നോക്കുമ്പോ ചേച്ചിയുടേയും അണ്ണൻറേയും പ്രശ്‌നം ഒരു പ്രശ്‌നമേയല്ലെന്ന് മനസ്സലാക്കി തരാനാണിത്. ബട്ട് ഓൾവെയ്‌സ് റിമമ്പർ, എല്ലാ പ്രശ്‌നങ്ങൾക്കും നമ്മൾ കാണുന്ന പരിഹാരത്തിന് പിന്നിൽ പുതിയൊരു പ്രശ്‌നമുണ്ടാകും, അതാണ് ജീവിതം, എന്ന ഡയലോഗാണ് നെസ്ലിൻ വീഡിയോയിൽ പറയുന്നത്.
ALSO READ
ഖുശ്ബുവിന്റെ തകർപ്പൻ മേക്കോവർ ചിത്രങ്ങൾ കണ്ട് അമ്പരന്ന് ആരാധകരും താരങ്ങളും
നിരവധി കമൻറുകളാണ് ഡിലീറ്റഡ് സീനിന് താഴെ വരുന്നത്. കുറച്ചു കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച നല്ലൊരു ചിത്രത്തിന് ഇനിയും സീൻസ് ബാക്കി ഉണ്ടെന്ന് കണ്ടപ്പോൾ ഒരുപാട് സന്തോഷം, പടം പെട്ടെന്ന് തീർന്നല്ലോ എന്ന് സങ്കടപെട്ട എനിക്കൊക്കെ ഈ സീൻ അടക്കം ഒന്നും അനാവശ്യമല്ല, ഡിലീറ്റ് ചെയ്യേണ്ടിയിരുന്നില്ല, ഒരു 3 മണിക്കൂർ ഒക്കെ ആക്കാമായിരുന്നില്ലേ പടം. സമയം പോകുന്നത് അറിഞ്ഞേ ഇല്ല തുടങ്ങിയ കമൻറുകളാണ് പലരും നൽകിയിരിക്കുന്നത്.