സിനിമകളുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട് അറിയാന്‍ വലിയ താല്‍പര്യമാണ് പ്രേക്ഷകര്‍ക്ക്. ചില ശ്രദ്ധിക്കപ്പെട്ട സിനിമകളുടെ മൊത്തത്തിലുള്ള കളക്ഷന്‍ റിപ്പോര്‍ട്ട് ഫോളോ ചെയ്യുന്നവര്‍ ഉണ്ട്. മലയാള സിനിമയില്‍ ഈ അടുത്ത് ചര്‍ച്ചയായത് മലൈക്കോട്ടൈ വാലിബനും, അബ്രഹാം ഓസ്ലറും തന്നെ. ഒന്ന് ജയറാം ചിത്രം ആണെങ്കില്‍ മറ്റേത് മോഹന്‍ലാല്‍ സിനിമയും.
അതേസമയം ജനുവരിയില്‍ കേരള ബോക്‌സ് ഓഫീസില്‍ രണ്ട് സിനിമകളാണ് ഹിറ്റായതെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു. ഒന്ന് മലയാളവും മറ്റൊന്ന് തമിഴുമാണ്. ‘ഓസ്‌ലര്‍’ ആണ് ഒരു ചിത്രം. കഴിഞ്ഞ ദിവസം വരെയുള്ള റിപ്പോര്‍ട്ട് പ്രകാരം 21.5 കോടിയാണ് ചിത്രത്തിന്റെ കേരള ഗ്രോസ് കളക്ഷന്‍. ലോകമെമ്പാടുമായി 39.35 കോടിയാണെന്ന് ഐഎംഡിബി ലിസ്റ്റ് പറയുന്നു.
ധനുഷ് നായകനായി എത്തിയ ക്യാപ്റ്റന്‍ മില്ലര്‍ ആണ് മറ്റൊരു ചിത്രം. എന്നാല്‍ വാലിബന്‍ ആദ്യദിനം പത്ത് കോടിക്ക് മുകളില്‍ നേടിയെങ്കിലും പിന്നെയുള്ള ദിവസങ്ങളില്‍ ബോക്‌സ് ഓഫീസില്‍ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാന്‍ ചിത്രത്തിന് സാധിച്ചില്ല.
പുറത്തുവന്ന റിപ്പോര്‍ട്ട് നോക്കുകയാണെങ്കില്‍ കേരളത്തില്‍ 12.59കോടിയാണ് ഇതുവരെ നേടിയത്. ആഗോളതലത്തില്‍ 26.54 കോടിയാണെന്നും ഐഎംഡിബി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. മികച്ച ഗ്രോസ് നേടിയ മലയാളം സിനിമകളില്‍ ഓസ്‌ലര്‍ ഒന്നാമതും