2022 ലെ ഏറ്റവും മികച്ചൊരു നിമിഷം! അമ്മയും അച്ഛനും തനിക്കുവേണ്ടി ചെയ്തത് വെളിപ്പെടുത്തി ഹിമ സുമിത്ത്

269

ടിക് ടോക് വീഡിയോകളിലൂടെ ആരംഭിച്ച് ഇപ്പോള്‍ റിയാലിറ്റി ഷോയിലൂടെയും മറ്റും ഏറെ ശ്രദ്ധേയരായ കപ്പിളാണ് ഹിമയും സുമിത്തും. മെയ്ഡ് ഫോര്‍ ഈച്ച് അദറിലും മിസ്റ്റര്‍ ആന്‍ഡ് മിസിസിലുമെല്ലാം ഇവരെത്തിയിരുന്നു.

ഇപ്പോള്‍ ഷോര്‍ട്ട് ഫിലിമും സിനിമയും മോഡലിംഗും തുടങ്ങിയ മേഖലകളിലും സജീവമാണിവര്‍. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും നല്ലൊരു നിമിഷം പങ്കുവെയ്ക്കുകയാണ് ഹിമ സുമിത്ത്.

Advertisements

ഗള്‍ഫിലെ ജോലി ഉപേക്ഷിച്ചാണ് സിനിമാ മോഹത്തിലേക്ക് സുമിത്ത് ഇറങ്ങിയത്. പിന്തുണച്ച് ഹിമയുമുണ്ടായിരുന്നു. പിന്നാലെ, അമ്മൂട്ടന്റെ സപ്പോര്‍ട്ടാണ് തന്നെ നയിക്കുന്നതെന്ന് മുന്‍പ് ഹിമയും പറഞ്ഞിരുന്നു.

ALSO READ- ഒട്ടും നാണക്കേട് വിചാരിക്കാനില്ല; എന്റെ ശരീരം അതിനായി മോടി കൂട്ടി: വൈറലായി ഭുവനേശ്വരിയുടെ പുതിയ ചിത്രങ്ങള്‍

2022 ലെ ഏറ്റവും മികച്ചൊരു നിമിഷമെന്ന് കുറിച്ചാണ് ഹിമ പുതിയ വീഡിയോയുമായി എത്തിയിരിക്കുന്നത്. അച്ഛനും അമ്മയും കാര്‍ നിര്‍ത്തി തന്റെ ഫോട്ടോ പകര്‍ത്തുന്നതിന്റെ വീഡിയോയായിരുന്നു ഹിമ പങ്കിട്ടിരിക്കുന്നത്.

ആ പ്രദേശത്തെ പരസ്യ ബോര്‍ഡിലെ ഹിമയുടെ ചിത്രമായിരുന്നു അമ്മ ഫോണില്‍ പകര്‍ത്തുന്നത്. ഈ വീഡിയോ ഹിമ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതിന് നിരവധി പേരാണ് അഭിനന്ദന കമന്റുകള്‍ രേഖപ്പെടുത്തി എത്തിയിരിക്കുന്നത്.

ALSO READ- എനിക്ക് ഭാര്യയും രണ്ട് പെണ്‍മക്കളും അമ്മയും ഉണ്ട്; അവരുടെ ഭാവി ഈ കൈകളിലാണ്; എന്തിനാണ് ഇത്ര ശത്രുത? ദിലീപ് ചോദിക്കുന്നു

ഹിമയ്ക്ക് പേടിയും വെപ്രാളവും കൂടുതലാണ്. കല്യാണം കഴിഞ്ഞ ശേഷം സ്വഭാവത്തില്‍ കുറേ മാറ്റങ്ങളുണ്ട്. അടുത്ത് ആരെങ്കിലും ഉണ്ടെങ്കില്‍ പ്രശ്നമില്ല. ഒറ്റയ്ക്ക് കിടക്കുകയാണെങ്കില്‍ ലൈറ്റ് ഇട്ടിട്ടൊക്കെയേ കിടക്കുകയുള്ളൂ.

പിന്നീട് ഷോയിലേക്ക് വന്നതിന് ശേഷമുള്ള മാറ്റങ്ങള്‍ പറഞ്ഞറിയിക്കാനാവില്ലെന്നും ഹിമയെ കുറിച്ച് അച്ഛനും അമ്മയും പറയുന്നു. കല്യാണം കഴിഞ്ഞപ്പോള്‍ത്തന്നെ ചേച്ചിക്ക് പക്വത വന്നെന്നായിരുന്നു സഹോദരന്റെ പ്രതികരണം.

തനിക്ക് എല്ലാ പിന്തുണയും ഫാമിലിയാണെന്ന് ഹിമയും പറഞ്ഞിരുന്നു. റിയാലിറ്റി ഷോകളില്‍ നിന്നും പരസ്യങ്ങളിലും മോഡിലിംഗിലേക്കുമെല്ലാം മാറിയപ്പോഴും അവരുടെ പിന്തുണയുണ്ടെന്നാണ് താരം പറയുന്നത്.

ഓണ്‍ലൈന്‍ വസ്ത്ര വ്യാപാരവും റീല്‍സും ഫോട്ടോ ഷൂട്ടുമൊക്കെയായി സോഷ്യല്‍മീഡിയയില്‍ സജീവമാണ് ഹിമ. മേയ്‌ക്കോവര്‍ വീഡിയോകളും ന#ത്ത വീഡിയോകളും എല്ലാം വൈറലാവാറുണ്ട്.

Advertisement