ഹണിമൂൺ യാത്രയ്ക്ക് ഇറങ്ങിയ ഹിലയ്ക്ക് കിട്ടിയത് മുട്ടൻ പണി; വല്ല ലോക്കൽ കടയിലും നോക്കാമെന്ന് അംജു; വൈറലായി വീഡിയോ

197

ഇപ്പോഴിതാ വിവാഹശേഷം അംജുവിനൊപ്പം യുകെയിലേക്ക് ഹിലയും പോകാൻ തയ്യാറെടുക്കുകയാണ്. ഇതിനായി ഒരുക്കങ്ങളും നടത്തുന്നുണ്ട്. പോവാനായി ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു.

അതേസമയം, ഇപ്പോൾ ടെൻഷനില്ലാതെ തായ്ലൻഡിലേക്കുള്ള ഹണിമൂൺ യാത്രയിലാണ് ഇരുവരും. ഇതിന്റെ വിശേഷങ്ങൾ പങ്കുവെച്ചു ഇവരെത്തിയിരിക്കുകയാണ്. എന്നാൽ വീഡിയോയിൽ അസ്ല എത്തിയത് സാരിയിലായിരുന്നു, അതോടെ ഇതെന്താണ് സാരിയിലാണോ യാത്രയെന്ന് ചോദ്യവുമുണ്ടായി.

Advertisements

ഈ സംശയവും ഹില മാറ്റുന്നുണ്ട്. ‘സംശയിക്കണ്ട. ഒരു ഫ്രണ്ടിന്റെ വിവാഹത്തിന് പോയതാണ്. അവിടെ നിന്നും നേരെ എയർപോർട്ടിലേക്ക് വന്നതാണ്. എയർപോർട്ടിൽ നിന്നാണ് ഡ്രസ് മാറ്റിയത്.’- എന്നാണ് ദമ്പതിമാർ പറയുന്നത്.

ALSO READ- അന്ന് അപ്പന്റെ മരണം പത്രത്തിൽ കൊടുക്കാൻ കാശില്ലായിരുന്നു, സിനിമയിലെ ഒരു പ്രമുഖനോട് ചോദിച്ചിട്ട് തന്നില്ല: കുഞ്ചാക്കോ ബോബൻ വെളിപ്പെടുത്തിയത്

തുടർന്ന് യാത്രയുടെ വിശേഷങ്ങളെല്ലാം വീഡിയോയിൽ വിശദമായി കാണിച്ചിട്ടുണ്ട്. വിമാനത്താവളത്തിൽ നിന്നും പുറത്തെത്തിയെങ്കിലും ലഗേജ് എത്താൻ വൈകിയതോടെ ഇരുവരും പരിഭ്രാന്തിയിലായി.


അതേസമയം, ഇന്നാണെങ്കിൽ കാൻഡിൽ ലൈറ്റ് ഡിന്നറും പറഞ്ഞിരുന്നതാണ്. അതിന് എന്തിടുമെന്നറിയില്ല. തൽക്കാലം ഏതെങ്കിലും ലോക്കൽ കടയിൽ പോയി വല്ലതും വാങ്ങിക്കാമെന്ന് കരുതുന്നുവെന്നാണ് ഇവർ പറയുന്നത്.

ALSO READ- എനിക്ക് അറിയുന്ന ആൾ തന്നെ ആയിരുന്നു അത്, അത് സെ ക്ഷ്വ ൽ അ ബ്യൂ സ് ആയിരുന്നെന്ന് മനസിലായത് പിന്നീടാണ്: ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി ഡോ. ഷിനു ശ്യാമളൻ

ഈ അനുഭവങ്ങൾ ഇനി യാത്ര പോവുന്നവർക്ക് പാഠമാവുമെന്നുറപ്പാണ്. ലഗേജുകൾ അധികം വൈകാതെ കിട്ടുമെന്നറിഞ്ഞതോടെ പുതിയ വസ്ത്രം വാങ്ങിക്കേണ്ടെന്ന് ഇവർ തീരുമാനിക്കുന്നുണഅട്.

അതേസമയം, തങ്ങൾ ഇരുവരും ക്യാമറ ടീമിനെയൊന്നും കൂടെ കൂട്ടിയിട്ടില്ലെന്നും ഹോട്ടലിലുള്ളവരും അരികെ പോവുന്നവരുമൊക്കെയാണ് ഞങ്ങൾക്ക് വീഡിയോ എടുത്ത് തരുന്നതെന്നുമാണ് ഹില പറയുന്നത്.

ഇരുവർക്കും ആശംസകളുമായി നിരവധി പേരായിരുന്നു വീഡിയോയ്ക്ക് താഴെയെത്തുന്നത്.

Advertisement