എന്തൊക്കെ പബ്ലിക്ക് ആക്കണമെന്ന് എനിക്കറിയാം; വിവാഹനിശ്ചയ തീയതി തീരുമാനിച്ചു; വിശേഷങ്ങളുമായി ഹില

406

വളരെ പെട്ടെന്ന് തന്നെ ഏറെ ആരാധകരെ നേടിയെടുത്ത താരമാണ് ഹില. യൂട്യൂബ് ചാനലിലൂടെ ആണ് ഹില പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. ചാനൽ ഷോകളിലും ഹില പങ്കെടുത്തിരുന്നു. ഒന്നുമില്ലാത്ത അവസ്ഥയിൽ നിന്നും യൂട്യൂബറിലേക്കുള്ള തന്റെ വളർച്ചയെ കുറിച്ച് ഹില മുൻപ് തന്നെ വെളിപ്പെടുത്തിയിരുന്നു. കൈവിട്ടുപോയ ജീവിതം തിരികെ പിടിച്ചത് യൂട്യൂബിലൂടെയായിരുന്നെന്ന് ഹിന തന്നെ പറഞ്ഞിരുന്നു.

ക്യാമറ പോലും ഫേസ് ചെയ്യാത്ത ആളായിരുന്നു. അതൊക്കെ എങ്ങനെ സാധിച്ചു എന്നതിനെ കുറിച്ചാണ് ഹില പറയുന്നത്. കഴിഞ്ഞ അനുഭവങ്ങളും ട്രോമയുമാണ് എന്നെ ഇന്നത്തെ ലെവലിലേക്ക് എത്തിയത്. പാസ്റ്റിൽ ജീവിക്കാറില്ല പക്ഷേ, പല അനുഭവങ്ങളും സമ്മാനിച്ച പാഠം പ്രചോദനമാണെന്നും താരം പറഞ്ഞിരുന്നു.

Advertisements

ഇപ്പോഴിതാ വിവാഹം അടുത്തെത്തിയതിന്റെ സന്തോഷത്തിലാണ് ഹില. അറേഞ്ച്ഡ് മാര്യേജ് ആണ് തൻരേതെന്ന് ഹില മുൻപ് തന്നെ വെളിപ്പെടുത്തിയിരുന്നു. വരൻ വിദേശത്താണെന്നും അറേഞ്ച്ഡ് മാര്യേജാണെങ്കിലും ഇപ്പോൾ ഞങ്ങൾ കട്ട പ്രണയത്തിലാണെന്നും ഹില പറഞ്ഞിരുന്നു.

ALSO READ- ഇപ്പോഴും കണ്ണൂരിൽ മുസ്ലിം വിവാഹങ്ങളിൽ സ്ത്രീകൾക്ക് അടുക്കള ഭാഗത്ത് ഇരുത്തിയാണ് ഭക്ഷണെ കൊടുക്കുന്നത് എന്ന് നടി നിഖിലാ വിമൽ, താരത്തിന് തെറിയഭിഷേകവുമായി ഒരു കൂട്ടർ

വരന്റെ മാതാപിതാക്കളും സഹോദരങ്ങളും വീട്ടിലേക്ക് വന്നതിന്റെ വിശേഷങ്ങളും ഹില പങ്കുവെച്ചിരുന്നു. ഹിലയുടെ വിവാഹ നിശ്ചയവും നോമ്പ് തുറയ്ക്കിടെ തീരുമാനിക്കുകയാണ്. പെണ്ണുകാണാൻ വന്നപ്പോൾ ഉമ്മയെ കണ്ടിരുന്നില്ല. ഉമ്മ വിദേശത്തായിരുന്നല്ലോ. ഇപ്പോൾ ഉമ്മ നാട്ടിലുണ്ട്. ഞങ്ങളുടെ വീടും കാണാനുണ്ട്. അങ്ങനെ കുറച്ച് പരിപാടികളുണ്ടെന്ന് പറഞ്ഞ് ഹില വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് പുതിയ വ്‌ലോഗിൽ.

അതേസമയം, തന്നോട് ഇതൊക്കെ എന്തിനാണ് പബ്ലിക്ക് ആക്കുന്നതെന്ന് ചിലരൊക്കെ ചോദിച്ചിരുന്നു. താൻ പ്രധാനപ്പെട്ടതായി കരുതുന്ന കുറച്ചുപേരുണ്ട്. തന്റെ ഫാമിലിയെപ്പോലെയാണ് അവരേയും കാണുന്നത്. ഇതൊക്കെ സന്തോഷമുള്ള കാര്യമല്ലേ, അത് പബ്ലിക്ക് ആക്കുന്നതിൽ എന്താണ് പ്രശ്നമെന്നാണ് ഹില ചോദിക്കുന്നത്.

ALSO READ- രണ്ടു നടിമാരുമായുള്ള വിവാഹം ഉറപ്പിച്ച് ക്ഷണക്കത്തുകൾ പോലും അച്ചടിച്ചു, പിന്നെ സംഭവിച്ചത് ഇങ്ങനെ, സൽമാൻ ഖാന്റെ 2 കല്യാണങ്ങൾ മുടങ്ങിയതിന്റെ കാരണം കേട്ടോ

തനിക്ക് എന്തൊക്കെ ഹൈഡ് ചെയ്ത് വെക്കണമെന്ന് അറിയാം. ഇതൊന്നും പബ്ലിക്ക് ആക്കുന്നതിൽ തനിക്ക് പ്രശ്നമൊന്നുമില്ലെന്നും ഹില പറയുന്നു. അതേസമയം, മേക്കപ്പിട്ട് അണിഞ്ഞൊരുങ്ങിയതിന് ശേഷം ഹില വരൻ അംജീഷിനെ വിളിക്കുന്നതും വീഡിയോയിൽ കാണിക്കുന്നുണ്ട്.

ഹില നന്നായി അണിഞ്ഞൊരുങ്ങിയിട്ടുണ്ടെന്നായിരുന്നു കമന്റ്. ഏലിയൻകുഞ്ഞെന്നാണ് ഹില അംജീഷിനെ വിളിക്കുന്നത്. ഇത്തവണ ഫുഡ് കാറ്ററിംഗ്കാരായിരുന്നു. അവർ വരുന്ന അന്ന് വരെ വീട്ടിൽ പണിയായിരുന്നു. അതാണ് ക്യാറ്ററിംഗുകാരെ ഏൽപ്പിച്ചതെന്നും വീടുകാണൽ ചടങ്ങും കൂടിയാണ് നടക്കാൻ പോവുന്നതെന്നുമൊക്കെ ഹില പറയുന്നുണ്ട്.

Advertisement