വളരെ പെട്ടെന്ന് തന്നെ ഏറെ ആരാധകരെ നേടിയെടുത്ത താരമാണ് ഹില. യൂട്യൂബ് ചാനലിലൂടെ ആണ് ഹില പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. ചാനൽ ഷോകളിലും ഹില പങ്കെടുത്തിരുന്നു. ഒന്നുമില്ലാത്ത അവസ്ഥയിൽ നിന്നും യൂട്യൂബറിലേക്കുള്ള തന്റെ വളർച്ചയെ കുറിച്ച് ഹില മുൻപ് തന്നെ വെളിപ്പെടുത്തിയിരുന്നു. കൈവിട്ടുപോയ ജീവിതം തിരികെ പിടിച്ചത് യൂട്യൂബിലൂടെയായിരുന്നെന്ന് ഹിന തന്നെ പറഞ്ഞിരുന്നു.
ക്യാമറ പോലും ഫേസ് ചെയ്യാത്ത ആളായിരുന്നു. അതൊക്കെ എങ്ങനെ സാധിച്ചു എന്നതിനെ കുറിച്ചാണ് ഹില പറയുന്നത്. കഴിഞ്ഞ അനുഭവങ്ങളും ട്രോമയുമാണ് എന്നെ ഇന്നത്തെ ലെവലിലേക്ക് എത്തിയത്. പാസ്റ്റിൽ ജീവിക്കാറില്ല പക്ഷേ, പല അനുഭവങ്ങളും സമ്മാനിച്ച പാഠം പ്രചോദനമാണെന്നും താരം പറഞ്ഞിരുന്നു.
ഇപ്പോഴിതാ വിവാഹം അടുത്തെത്തിയതിന്റെ സന്തോഷത്തിലാണ് ഹില. അറേഞ്ച്ഡ് മാര്യേജ് ആണ് തൻരേതെന്ന് ഹില മുൻപ് തന്നെ വെളിപ്പെടുത്തിയിരുന്നു. വരൻ വിദേശത്താണെന്നും അറേഞ്ച്ഡ് മാര്യേജാണെങ്കിലും ഇപ്പോൾ ഞങ്ങൾ കട്ട പ്രണയത്തിലാണെന്നും ഹില പറഞ്ഞിരുന്നു. വരന്റെ മാതാപിതാക്കളും സഹോദരങ്ങളും വീട്ടിലേക്ക് വന്നതിന്റെ വിശേഷങ്ങളും ഹില പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ വരൻ അംജു കാരണം തനിക്ക് പ്രേമ രോഗി എന്ന പേര് വീണെന്ന് പറയുകയാണ് ഹില. അംജുവിനെക്കുറിച്ച് ആരെങ്കിലും ചോദിക്കുകയോ, കല്യാണത്തെക്കുറിച്ച് പറയുകയോ ചെയ്താൽ ഞാൻ പോലും അറിയാതെ എന്റെ മുഖത്തൊരു ചിരി വരും. എന്റെ വീട്ടുകാർ വരെ എന്നെ പ്രേമരോഗി എന്നാണ് ഇപ്പോൾ വിളിക്കുന്നത്. മുൻപൊരിക്കലും ഇങ്ങനെ ആരും വിളിച്ചിട്ടില്ല. ആ പ്രേമരോഗി വന്നല്ലോ എന്നാണ് എന്നെ കാണുമ്പോൾ പറയുന്നതെന്നും ഹില വെളിപ്പെടുത്തുന്നു.
പല ആലോചന വന്നെങ്കിലും ഒന്നും ശരിയായില്ല. തന്റെ മനസിന് അത്രയും നന്നായി പിടിച്ചാൽ മാത്രമേ കെട്ടൂ എന്നുണ്ടായിരുന്നു. ആ ഒരു വൈബ് അംജു വന്നപ്പോൾ തനിക്ക് കിട്ടി. പഴയതിനേക്കാളും കൂടുതൽ ചിരിക്കാൻ തുടങ്ങി. അവന്റെ അടുത്ത് കംഫർട്ടാണ്. ഞാൻ തന്നെയാണ് അവൻ, ഞങ്ങളുടെ എല്ലാ കാര്യങ്ങളും ഒരേപോലെയാണ്. ആരുടെയെങ്കിലും നിർബന്ധത്തിന് വഴങ്ങി കല്യാണത്തിന് നിൽക്കരുത്. മെന്റലി ഫിസിക്കലി കല്യാണത്തിന് റെഡിയാണെന്ന് തോന്നിയാൽ സമയമെടുത്ത് പങ്കാളിയെ നിങ്ങൾ കണ്ടെത്തണം. അങ്ങോട്ടും ഇങ്ങോട്ടും ഓക്കെയാണെങ്കിൽ വിവാഹത്തിലേക്ക് പോവുകയെന്നും ഹില പറയുന്നു.
ALSO READ- കണ്ടാൽ തന്നെ 150 കിലോയുണ്ടല്ലോ, ഇതാണോ പുതിയ ലേഡി സൂപ്പർ ചാർ? മഞ്ജു പത്രോസിന് എതിരെ സോഷ്യൽമീഡിയ ആ ക്ര മണം
‘തട്ടമിടാത്തത് എന്താണെന്ന ചോദ്യം പലപ്പോഴും നേരിട്ടിരുന്നു. നോമ്പിന്റെ സമയത്ത് മാത്രം നിങ്ങൾ തലയിൽ ഷോൾ ഇട്ടിരുന്നു. അതെന്താണ് അങ്ങനെ എന്നായിരുന്നു ഒരാൾ ചോദിച്ചത്. പലർക്കും ഈ സംശയമുണ്ട്. അതാണ് ഞാൻ ഈ ചോദ്യത്തിന് മറുപടി തരുന്നത്. താനാണെങ്കിലും എന്റെ കുടുംബത്തിലുള്ളവരാണെങ്കിലും തലയിൽ തട്ടമിടാറില്ല. പള്ളിയിലെ കാര്യങ്ങളെല്ലാം ചെയ്യാറുണ്ട്.’
‘വിശ്വാസം ഇല്ലാത്തത് കൊണ്ടല്ല, അങ്ങനെയാണ് അത്. തലയിൽ തട്ടമിട്ടാലേ മുസ്ലീമാവുള്ളൂ എന്ന് താൻ പഠിച്ചിട്ടില്ല. തന്നെപ്പോലെ നിങ്ങൾ തട്ടമിടരുതെന്ന് ആരോടും പറഞ്ഞിട്ടില്ല. നിങ്ങൾ ഹിജാബൊക്കെ ഇട്ട് നടക്കുന്നത് താൻ ചോദ്യം ചെയ്യാറില്ല. അതേപോലെ നിങ്ങൾ ഇങ്ങോട്ടും തന്നെ ജഡ്ജ് ചെയ്യേണ്ട എന്നാണ് ഹില പറയുന്നത്. നിസ്‌ക്കരിക്കുന്ന സമയത്ത് ഹിജാബൊക്കെ ഇടാറുണ്ട്.’ ഇതേക്കുറിച്ചുള്ള സംശയം ഇതോടെ മാറിയെന്നാണ് കരുതുന്നതെന്നും ഹില പറയുന്നു.
എൻഗേജ്മെന്റ് ലളിതമായ ചടങ്ങായിരിക്കും. എൻഗേജ്മെന്റ് കഴിഞ്ഞ ഉടനെ തന്നെ കല്യാണമാണ്. അംജുവിന്റെ ക്യാരക്ടറിൽ എല്ലാം തനിക്കിഷ്ടമാണ്. ഇഷ്ടപ്പെടാത്തതായി ഒന്നുമില്ലെന്നും ഹില പറയുന്നുണ്ട്.