എന്റെ യോഗ്യത അളക്കാന്‍ നിങ്ങള്‍ ആരും അല്ല, ഇനി ഇത്തരം പട്ടി ഷോ കമന്റുമായി വരരുത്, തുറന്നടിച്ച് ഹില

233

വളരെ പെട്ടെന്ന് തന്നെ ഏറെ ആരാധകരെ നേടിയെടുത്ത താരമാണ് ഹില. യൂട്യൂബ് ചാനലിലൂടെ ആണ് ഹില പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയത്. ചാനല്‍ ഷോകളിലും ഹില പങ്കെടുത്തിരുന്നു. ഒന്നുമില്ലാത്ത അവസ്ഥയില്‍ നിന്നും യൂട്യൂബറിലേക്കുള്ള തന്റെ വളര്‍ച്ചയെ കുറിച്ച് ഹില മുന്‍പ് തന്നെ വെളിപ്പെടുത്തിയിരുന്നു.

Advertisements

കൈവിട്ടുപോയ ജീവിതം തിരികെ പിടിച്ചത് യൂട്യൂബിലൂടെയായിരുന്നെന്ന് ഹിന തന്നെ പറഞ്ഞിരുന്നു. ക്യാമറ പോലും ഫേസ് ചെയ്യാത്ത ആളായിരുന്നു. കഴിഞ്ഞ അനുഭവങ്ങളും ട്രോമയുമാണ് എന്നെ ഇന്നത്തെ ലെവലിലേക്ക് എത്തിയത്. പാസ്റ്റില്‍ ജീവിക്കാറില്ല പക്ഷേ, പല അനുഭവങ്ങളും സമ്മാനിച്ച പാഠം പ്രചോദനമാണെന്നും താരം പറഞ്ഞിരുന്നു.

Also Read: എനിക്ക് നൂറിന്റെ അത്ര ഹൈറ്റില്ല, വിമര്‍ശിക്കുന്നവര്‍ ഒത്തിരിയാണ്, ശരിക്കും ഹൈറ്റിലൊക്കെ എന്താണ് കാര്യം. നൂറിനും ഫഹീമും ചോദിക്കുന്നു

സെക്‌സ് എജ്യുക്കേഷന്‍ വേണമെന്ന് പലപ്പോഴും ഹില തന്റെ വീഡിയോയിലൂടെ പറഞ്ഞിരുന്നു. ഇപ്പോഴിതാ സെക്‌സ് എജ്യുക്കേഷന്‍ വീഡിയോ ചെയ്യാന്‍ മാത്രം എന്ത് യോഗ്യതയാണുള്ളതെന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയുമായി എത്തിയിരിക്കുകയാണ് ഹില.

താന്‍ എന്ത് വിഷയത്തെ കുറിച്ചാണോ സംസാരിക്കുന്നചത് അതേപ്പറ്റി നന്നായി പഠിക്കാറുണ്ട്. തനിക്ക് അറിയാന്‍ ആഗ്രഹമുള്ളതിനെ കുറിച്ചാണ് സംസാരിക്കുന്നത്. തന്നെ വിമര്ശിക്കുന്നവര്‍ക്ക് സെക്‌സ് എന്നല്ലാതെ നിങ്ങള്ക്ക് വേറെ എന്തെ്കിലും അറിയുമോ എന്നും ഹില ചോദിക്കുന്നു.

Also Read: ഭാര്യയെ കുറിച്ചുള്ള പരാതികളൊക്കെ മക്കൾ അപ്പപ്പോൾ തന്നെ വീഡിയോ കോൾ വിളിച്ച് പറയും; മോളുടെ പഞ്ചിംഗ് ബാഗ് ഞാനാണ്; ഭാര്യയേയും മക്കളെയു കുറിച്ച് ടൊവിനോ

തനിക്ക് ഡ്യുവല്‍ ഡിഗ്രിയായിരുന്നു. ഫോറന്‍സിക് ആന്‍ഡ് സൈബര്‍ സെക്യൂരിറ്റി, പിജി എംഎസ്ഡബ്ല്യൂ, സ്‌പെഷ്യലൈസ്ഡ് ഇന്‍ ചൈല്‍ഡ് റൈറ്റ്‌സ് ആന്‍ഡ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍, സെക്ക്‌സ് എജ്യുക്കേഷനിലും കോഴ്‌സ് ചെയ്തിട്ടുണ്ടെന്നും പിഎച്ഡിക്ക് അപ്ലൈ ചെയ്യാന് പോകുകയാണെന്നും ഇതൊക്കെയാണ് തന്റെ വിദ്യാഭ്യാസ യോഗ്യതയെന്നും ഹില തുറന്നടിച്ചു. തന്റെ വിദ്യാഭ്യാസ യോഗ്യത എന്താണെന്ന് ഇപ്പോള്‍ അറിഞ്ഞില്ലേ. ഇനി മേലാല്‍ ഇത്തരം പട്ടി ഷോ കമന്റുകള്‍ വന്ന് ചെയ്യരുതെന്നും ഹില വ്യക്തമാക്കി.

Advertisement