ഹലോ കുട്ടിച്ചാത്തനിലൂടെ മനസ് കീഴടക്കി; ഇന്ന് എംബിബിഎസുകാരി; ശ്രദ്ധ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയ ലോകത്തേക്ക്

606

മലയാളി പ്രേക്ഷകരുടെ നൊസ്റ്റാൾജിയ സമ്മാനിക്കുന്ന മിനിസ്‌ക്രീൻ സീരിയലാണ് ‘ഹലോ കുട്ടിച്ചാത്തൻ’. മിക്കവർക്കും ഓർമ്മയുള്ള രസകരമായ പരമ്പരയാണ് ഏഷ്യാനെറ്റ് പ്ലസ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഈ സീരിയൽ.

മലയാളത്തിലെ അറിയപ്പെടുന്ന അഭിനേതാക്കളും കലാകാരന്മാരുമായി വളർന്ന താരങ്ങളുടെ ആദ്യത്തെ അഭിനയ മുഹൂർത്തം കൂടിയായിരുന്നു ഹലോ കുട്ടിച്ചാത്തൻ. ഷൈൻ നിഗം, അഭിരാമി സുരേഷ്, നവനീത് മാധവ് അടക്കമുള്ളവരാണ് ഈ പരമ്പരയിൽ അഭിനയിച്ചത്.

Advertisements

‘ഹലോ കുട്ടിച്ചാത്തൻ’, അന്ന് കുട്ടികളുടെ മാത്രമല്ല മുതിർന്നവരുടേയും ഇഷ്ട പരമ്പരയായിരുന്നു. ‘കടുമണി വീര കുടുകുടു ചാത്ത’ എന്ന പരമ്പരയുടെ ടൈറ്റിൽ സോംഗ് എല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടതായിരുന്നു. അതേസമയം, ഈ സീരിയയിൽ അഭിനയിച്ച മിക്ക താരങ്ങളും പിന്നീട് അഭിനയലോകത്ത് തുടർന്നെങ്കിലും പരമ്പരയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഒരാൾമാത്രം പിന്നെ സ്‌ക്രീനിലേക്ക് എത്തിയിരുന്നില്ല. കുട്ടിച്ചാത്തനി’ലെ വർഷയെ അവതരിപ്പിച്ച ശ്രദ്ധയാണ് ആ താരം. തിരുവനന്തപുരം വെള്ളയമ്പലം സ്വദേശിനിയാണ് ശ്രദ്ധ.

ALSO READ- ‘ഞങ്ങളുടെ ജോസൂട്ടി പാവമായിരുന്നു, മനസിലാക്കാൻ നിനക്ക് കഴിഞ്ഞില്ല’; റോസിന് ജോസൂട്ടിയെ തിരിച്ചുകിട്ടിയെന്ന് പറഞ്ഞ ജ്യോതി കൃഷ്ണയോട് ആരാധകർ

എന്നാൽ ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം സിനിമയിലൂടെ തന്റെ സാന്നിദ്ധ്യം അറിയിക്കാൻ ഒരുങ്ങുകയാണ് ശ്രദ്ധ. എംബിബിഎസുകാരിയായ ശ്രദ്ധ സ്‌ക്രീനിലേക്ക് തിരികെയെത്തുന്ന ചിത്രമാണ് ഡാൻസ് പാർട്ടി.

വിഷ്ണു ഉണ്ണികൃഷ്ണൻ പ്രധാന വേഷത്തിലെത്തുന്ന സോഹൻ സീനുലാൽ ചിത്രമാണ് ഡാൻസ് പാർട്ടി. ലെന, ഷൈൻ ടോം ചാക്കോ, പ്രയാഗ മാർട്ടിൻ തുടങ്ങിയവർ ഒന്നിക്കുന്ന ഡാൻസ് പാർട്ടിയിൽ പ്രാധാന്യമുള്ള കഥാപാത്രമായാണ് ശ്രദ്ധ അവതരകിപ്പിക്കുന്നത്.

ALSO READ-‘ബേബി ലോഡിങ്! ഞങ്ങളുടെ കുഞ്ഞുവാവയെ കാത്തിരിക്കുന്നു’ പുതിയ വിശേഷം പങ്കിട്ട് പ്രേക്ഷകരുടെ പ്രിയതാരം കല്യാണി

അതേസമയം, അന്ന് കുട്ടിച്ചാത്തനിൽ കണ്ട അതേ മുഖച്ഛായയാണ് ഇന്നും ശ്രദ്ധയ്ക്കുള്ളത് എന്നതാണ് വീണ്ടും താരത്തെ കാണുമ്പോൾ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നത്.

താരത്തിന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്ററുകൾ റിലീസായതോടെയായിരുന്നു ആളുകൾ ശ്രദ്ധയെ തിരിച്ചറിയാൻ തുടങ്ങിയത്. ഇതിനിടെ, അടുത്തിടെ മാളവിക കൃഷ്ണദാസിന്റെ വിവാഹത്തിനും ശ്രദ്ധ എത്തിയിരുന്നു.

‘ഹലോ കുട്ടിച്ചാത്തൻ’ കൂടാതെ, അമൃത ടെലിവിഷനിലെ ‘സൂപ്പർ ഡാൻസർ ജൂനിയർ’ പ്രോഗ്രാമിൽ അടിപൊളി നൃത്തച്ചുവടുകളുമായി ശ്രദ്ധ എത്തിയിട്ടുണ്ട്. കൈരളി പീപ്പിൾ ചാനലിലെ ‘കൊച്ചുവർത്തമാനം’ എന്ന കുട്ടികളുടെ പ്രോഗ്രാം ആങ്കറായതിന്, മികച്ച കുട്ടി ആങ്കറിനുള്ള അവാർഡും ശ്രദ്ധ നേടിയിരുന്നു.

പതിനാല് വർഷം മുന്നേയായിരുന്നു ‘ഹലോ കുട്ടിച്ചാത്തൻ’ സംപ്രേഷണം ചെയ്തത്. ഇന്നും താരത്തെ സ്‌നേഹിക്കുന്നുണ്ട് ആരാധകർ എന്നതിന്റെ തെളിവാണ് താരത്തിനെ ഏറ്റെടുത്തുകൊണ്ടുള്ള കമന്റുകൾ.

മികച്ച നടൻ മമ്മൂട്ടി, നടി ദർശന വീഡിയോ കാണാം:

Advertisement