പിറന്നാൾ ദിനത്തിൽ അമ്മക്ക് ആശംസകളുമായി മകൾ; ഫോട്ടോ കണ്ട് നിങ്ങൾ സഹോദരിമാർ ആണോ എന്ന് ചോദിച്ച് സോഷ്യൽ മീഡിയ; വൈറലായി പോസ്റ്റ്

109

തെലുങ്ക് ചിത്രത്തിലുടെ വന്ന് പിന്നീട് തെന്നിന്ത്യയിൽ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഗൗതമി. സൂപ്പർസ്റ്റാർ ചിത്രങ്ങളിൽ തിളങ്ങി നിന്ന താരം വിവാഹശേഷം സിനിമ.ിൽ നിന്ന് വിട്ട് നിന്നിരുന്നു. പിന്നീട് ഉലകനായകൻ കമലഹാസനൊപ്പം ലിവിങ് ടുഗെദർ റിലേഷൻഷിപ്പിലായിരുന്ന താരം പിന്നീട് ആ ബന്ധത്തിൽ നിന്ന വേർപ്പിരിഞ്ഞത് വാർത്തകളിൽ ഇടം നേടിയിരുന്നു. കാൻസർ സർവൈവറാണ് താരം.

ഇപ്പോഴിതാ താരത്തിന്റെ മകൾ പങ്ക് വെച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘എന്റെ സുന്ദരിയായ അമ്മയ്ക്ക് ജന്മദിനാശംസകൾ. ഞാൻ അമ്മയെ എത്ര സ്‌നേഹിക്കുന്നു എന്ന് വാക്കുകളാൽ വിവരിക്കാൻ സാധിക്കില്ല എന്ന് പറഞ്ഞുക്കൊണ്ടാണ് മകളുടെ പോസ്റ്റ് തുടങ്ങുന്നത്. സോഷ്യൽ മീഡിയ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ;

Advertisements

Also Read
‘ലാലേട്ടനെ അറിയാത്തതു കൊണ്ടാണ് നിങ്ങൾ അപ്പു സിംപിളാണ് എന്ന് പറയുന്നത്’; ചൂടത്ത് മരുഭൂമിയിൽ പായ വിരിച്ച് കിടന്നിട്ടുണ്ട് മോഹൻലാൽ: സംവിധായകൻ

എന്റെ നോർത്ത് സ്റ്റാർ, എന്റെ റോൾ മോഡൽ, എന്റെ അമ്മയ്ക്ക് ജന്മദിനാശംസകൾ. ക്രൂരമായ ഈ ലോകത്ത് അനുകമ്ബയുള്ളവളാണ് അമ്മ. ജീവിതം ദുഷ്‌കരമായി തോന്നുമ്‌ബോൾ അചഞ്ചലയാണ്. അത് പോലെ ഒരു ഹൃദയവും ആത്മാവും വേറെയില്ല. അമ്മയുടെ ജന്മദിനത്തിൽ എല്ലാവരും ആശംസിക്കുന്നത് കാണുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ഇവരെ എന്റെ അമ്മയായി കിട്ടിയതിൽ എനിക്ക് അഭിമാനവും നന്ദിയും ഉണ്ട്, ഈ വർഷം മുമ്‌ബെന്നത്തേക്കാളും അമ്മസന്തോഷമായിരിക്കുന്നത് കാണാൻ ഞാൻ കാത്തിരിക്കും,’ എന്നാണ് സുബ്ബു പറഞ്ഞത്.

പോസ്റ്റിനൊടൊപ്പം ഇരുവരും ചേർന്ന് നില്ക്കുന്ന ഒരു ഫോട്ടോയും താരപുത്രി പങ്ക് വെച്ചിട്ടുണ്ട്. ഫോട്ടോ കണ്ട് നിങ്ങൾ സിസ്റ്റേഴ്‌സ് ആണോ എന്ന് തുടങ്ങുന്ന കമന്റുകളാണ് വരുന്നത്. പതിനേഴാം വയസ്സിൽ് ‘ദയാമയുഡു’ എന്ന തെലുങ്കു ചിത്രത്തിലൂടെയാണ് ഗൗതമി ചലച്ചിത്രരംഗത്തേയ്ക്ക് എത്തുന്നത്. രജനികാന്ത്, പ്രഭു എന്നിവർ അഭിനയിച്ച ‘ഗുരു ശിഷ്യൻ’ ആയിരുന്നു ഗൗതമിയുടെ ആദ്യ തമിഴ്ച്ചിത്രം. തുടർന്ന് നിരവധി തമിഴ് ചിത്രങ്ങളിൽ നായികയായി. ‘അപൂർവ്വ സഹോദരങ്ങൾ,’ ‘രാജ ചിന്ന റോജ,’ ‘തേവർ മകൻ,’ ‘പണക്കാരൻ,’ ‘ഇരുവർ’ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.

Also Read
രണ്ടു വാക്കിലും വലുതാണ് അവർക്കിടയിലെ സ്‌നേഹം; നമ്മുടെ മുൻപിൽ അത് കാണിക്കണ്ട കാര്യം ഉണ്ടോ? ഗായിക സിത്താരയെ കുറിച്ച് വൈറലായി കമന്റ്

മോഹൻലാൽ നായകനായ ‘ഹിസ് ഹൈനസ് അബ്ദുള്ള’ എന്ന സിനിമയിലൂടെയാണ് താരം മലയാളത്തിലേക്ക് എത്തിയത്. തുടർന്നങ്ങോട്ട് നിരവധി ചിത്രങ്ങളിൽ അഭിനയിക്കാനുള്ള അവസരം താരത്തെ തേടിയെത്തി. സിനിമകൾക്ക് പുറമേ സീരിയലിലും, സാമൂഹ്യപ്രവർത്തനങ്ങലിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന നടി കൂടിയാണ് ഗൗതമി.

Advertisement