അഞ്ച് മക്കളിൽ എന്നോട് കൂടുതൽ ഇഷ്ടം അവനായിരുന്നു; പക്ഷേ അവൻ പോയി; തിരിച്ചു വരുമോ എന്നറിയില്ല; നിഷ സാരംഗ്

520

ഫ്‌ളവേഴ്‌സ് ടിവിയിലെ ജനപ്രിയ പരമ്പരയാണ് ഉപ്പും മുളകും. ബാലുവും, നീലുവും മക്കളും കേരളക്കരയുടെ സ്വന്തമാകാൻ അധിക സമയം വേണ്ടി വന്നില്ല. എങ്ങനെ വന്നാലും അവരിലാരെങ്കിലും ഇല്ലെങ്കിൽ ഉപ്പും മുളകും പൂർണ്ണമാകി്ല്ല എന്നാണ് പറയാറുള്ളത്. വർഷങ്ങളോളം ഒരു കുടുംബമായി അഭിനയിക്കുന്നത് കൊണ്ട് തന്നെ സീരിയലിന് പുറത്തും അവരുടെ ആത്മബന്ധം അങ്ങനെ തന്നെ ആണ്.

ഇപ്പോഴിതാ ബിഹൈൻവുഡ്‌സിന് നിഷ സാരംഗ് നല്കിയ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരത്തിന്റെ മകനായി അഭിനയിച്ച വിഷ്ണുവിനെ കുറിച്ചാണ് അഭിമുഖത്തിൽ നിഷ സംസാരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ഉപ്പും മുളകിൽ മക്കളായി അഭിനയിക്കുന്നവർക്കെല്ലാം എന്നോട് ഭയങ്കര സ്‌നേഹമാണ്. ഞാൻ വിഷമിച്ചൊക്കെ ഇരിക്കുകയാണെങ്കിൽ വന്ന് ചോദിക്കും. മുടിയനും ലച്ചുവിനും കേശുവിനുമെല്ലാം എന്നോട് സ്‌നേഹമാണ്. പാറുവിന്റെ സ്‌നേഹം മാത്രം കുറച്ച് വ്യത്യാസമാണ്.

Advertisements

Also Read
ദുൽഖറിന്റെ ഈ ക്വാളിറ്റികൾക്ക് കാരണം മമ്മൂക്ക; ഇന്ത്യൻ സിനിമക്ക് മമ്മൂക്ക നൽകിയ സമ്മാനമാണ് ദുൽഖർ; പ്രശംസിച്ച് ഐശ്വര്യ ലക്ഷ്മി

അഞ്ച് മക്കളിൽ എന്നോട് ഏറ്റവും അറ്റാച്ച്മെന്റുള്ളത് മുടിയനാണ്. എനിക്ക് അങ്ങനെയാണ് തോന്നിയിട്ടുള്ളത്. ഉപ്പും മുളകിൽ അമ്മ മോൻ എന്ന് പറഞ്ഞ് കാണിക്കുന്നത് കൊണ്ടാണെന്ന് തോന്നുന്നു എനിക്കും അത് ഫീൽ ചെയ്തതെന്നാണ് നിഷ പറയുന്നത്. ബിജുച്ചേട്ടൻ എന്നെ എന്തെങ്കിലും പറഞ്ഞാൽ അച്ഛാ എന്ന് പറഞ്ഞ് അവൻ ചാടിവീഴും. എന്തുവാടേ നീ എന്നെ കൊല്ലുമോ, നിന്റെ സ്വന്തം അമ്മയാണോ ഇതെന്ന് ചോദിച്ചാൽ ആ എന്റെ അമ്മയാണെന്നാണ് അവൻ പറയുക.

ഋഷി പരമ്ബരയിൽ നിന്നും പോയതിൽ എനിക്ക് വിഷമമുണ്ട്. എന്നാൽ അവൻ പരമ്ബരയിലേക്ക് തിരിച്ച് വരുമോ എന്നറിയില്ല. ആദ്യമൊക്കെ തമാശയായി പോയിക്കൊണ്ടിരുന്ന സീരിയല് ഇടയിൽ വെച്ച് വെച്ച് ഭയങ്കര സീരിയസായിരുന്നു. ഇപ്പോൾ വീണ്ടും പഴയത് പോലെയായിട്ടുണ്ട്.

Also Read
സിനിമയിൽ അവസരം നൽകാൻ അഡ്ജസ്റ്റ്‌മെന്റ് ആവശ്യപ്പെടും; ഇങ്ങനെ വഴങ്ങി കൊടുക്കുന്നവർ കാരണം തനിക്ക് സിനിമകൾ അധികം ലഭിച്ചില്ല; തുറന്നടിച്ച് സാധിക വേണുഗോപാൽ

ഒരു സമയത്ത് ഉപ്പും മുളകും നിറുത്തി വെച്ചിരുന്നു. പക്ഷേ വീണ്ടും സീരിയൽ വേണമെന്ന് പ്രേക്ഷകർ നിർബന്ധിച്ചതോടെ പരമ്പര വീണ്ടും എത്തുകയാണ് ചെയ്തത്. തിരിച്ച് വരുന്ന കൂട്ടത്തിൽ പുതിയ കഥാപാത്രങ്ങളും വന്നിരുന്നു. പാർവ്വതി, രാജേഷ് ഹെബ്ബാർ, സജിതാ ബേട്ടി തുടങ്ങിയവരും പരമ്ബരയുടെ ഭാഗമായതോടെ ഉപ്പും മുളകും കൂടുതൽ രസകരമായി മാറിയിരിക്കുകയാണ്.

Advertisement