മലയാളത്തിലെ എണ്ണം പറഞ്ഞ സംവിധായകരിൽ പ്രമുഖനാണ് അടൂർ ഗോപാല കൃഷ്ണൻ. സമാന്തര സിനിമയുടെ വാഹകനായിട്ടാണ് അദ്ദേഹത്തെ മലയാളികൾ കണ്ട് വരുന്നത്. തന്റെ സിനിമകളിലൂടെ ദേശീയ അവാർഡുകൾ വരെ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.
ഇപ്പോഴിതാ ഇന്ത്യൻ എക്‌സ്പ്രസിന് നല്കിയ അഭിമുഖത്തിൽ എന്തുകൊണ്ടാണ് തന്റെ സിനിമകളിൽ മോഹൻലാലിനെ അഭിനയിപ്പിക്കുന്നില്ല എന്ന കാരണം വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം. താരമൂല്യം നോക്കിയല്ല ഞാൻ മമ്മൂട്ടിയെ വെച്ചും. ദിലീപിനെ വെച്ചുമെല്ലാം സിനിമ എടുത്തത്. എന്റെ സിനിമയിലെ കഥാപാത്രങ്ങളുമായി അവർ യോജിക്കുന്നുണ്ടോ എന്ന് മാത്രമാണ് ഞാൻ നോക്കിയിട്ടുള്ളത്.
മോഹൻലാലിന് ഒരു നല്ല റൗഡി ഇമേജ് ഉണ്ട്. അതാണ് എനിക്ക് പ്രശ്‌നം. ആ ഒരു കാരണം കൊണ്ടാണ് അദ്ദേഹത്തെ വെച്ച് ഞാൻ സിനിമ ചെയ്യാത്തത്. പി കെ നായരാണ് എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട നടൻ. നടനെന്ന നിലയിൽ അദ്ദേഹമാണ് എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ളത്.
നടിമാരുടെ കാര്യത്തിൽ എനിക്ക് ഏറ്റവും ഇഷ്ട്ടം കാവ്യയെയാണ്. പിന്നെയും എന്ന എന്റെ ഫിലിമിലൂടെ അവരെന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട്‌പ്പെടുന്നതും ആരാധിക്കുന്നതും സത്യജിത് റായിയെയാണ്. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട സംവിധായകരിൽ ഞാനും ഉൾപ്പെടുന്നുണ്ട്. അത് അദ്ദേഹം തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്.
എന്റെ സിനിമയായ സ്വയം വരം ഇറങ്ങിയിട്ട് 50 വർഷമായി. മൂന്ന് മാസമായി ഞാൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കാര്യങ്ങളിൽ പൂർണമായും വ്യാപൃതനാണ്. അത് കൊണ്ട് തന്നെ എന്നിൽ നിന്നും ഒരു പുതിയ സിനിമ പ്രതീക്ഷിക്കാൻ കഴിയില്ല. ഇൻസ്റ്റിറ്റ്യൂട്ട് എന്റെ ക്രിയേറ്റീവ് ആയിട്ടുള്ള അവസ്ഥയെയും ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു