വെളുപ്പിന് മൂന്ന് മണിക്ക് അദ്ദേഹം ദേഷ്യപ്പെട്ട് എന്നെ പെരുവഴിയിൽ ഇറക്കിവിട്ടു; മമ്മൂട്ടിയെക്കുറിച്ച് സംവിധായകൻ പോൾസൺ

174

മലയാളത്തിന്റെ മെഗാസ്റ്റാറാണ് മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ചുള്ള ചില വെളിപ്പെടുത്തലുകൾ പങ്ക് വെച്ചിരിക്കുകയാണ് അസോസിയേറ്റ് ഡയറക്ടറും സ്വതന്ത്ര സംവിധായകനുമായ പോൾസൺ. മാസ്റ്റർ ബീൻ ചാനലിന് നല്കിയ അഭിമുഖത്തിലാണ് സംവിധായകന്റെ തുറന്ന് പറച്ചിൽ.

പോൾസണിന്റെ വാക്കുകൾ ഇങ്ങനെ; ഊട്ടിയിൽ നിന്നും ഷൂട്ടിങ്ങിന് ശേഷം തിരിച്ചുപോവുകയാണ് മമ്മൂട്ടിയ മണിവത്തൂരിലെ ആയിരം ശിവരാത്രികൾ എന്ന ഫിലിമിന്റെ ഷൂട്ടിങ്ങിന് ശേഷമാണ് പോകുന്നത്. തിരുവനന്തപുരത്തേക്കാണ് പോകുന്നതെന്ന് പറഞ്ഞ മമ്മൂട്ടി അദ്ദേഹത്തിന്റെ കൂട്ടിന് എന്നെ വേണമെന്ന് ഫാസിലിനോട് ആവശ്യപ്പെട്ടു.

Advertisements

Also Read
2023 ലെ തെന്നിന്ത്യൻ താരറാണി തൃഷയോ, കൈനിറയെ സൂപ്പർസ്റ്റാർ ചിത്രങ്ങളുമായി 40 ലും തിളങ്ങി തൃഷ

മമ്മൂട്ടിയാണ് വണ്ടി ഓടിക്കുന്നത്. അദ്ദേഹത്തിന്റെ ഡ്രൈവർ ഉറങ്ങുകയാണ്. അദ്ദേഹം സിനിമയിൽ വന്ന കഥയാണ് യാത്രക്കിടയിൽ പറയുന്നത്. മമ്മൂട്ടിയെ സ്‌ഫോടനത്തിന്റെ സെറ്റിൽ വെച്ച് ഞാൻ കണ്ടിരുന്നു. അന്ന് ഞാൻ സ്‌നേഹിച്ച് വിവാഹം കഴിച്ച കഥയൊക്കെ പറഞ്ഞു.

വീട് സ്വന്തമായി ഇല്ലെന്നും, വാടകയ്ക്ക് ആണ് താമസിക്കുന്നതെന്നും പറഞ്ഞപ്പോൾ അദ്ദേഹത്തിന് വിഷമമായി. അഞ്ച് സിനിമക്കുള്ള ഡേറ്റാണ് അദ്ദേഹം അന്നെനിക്ക് നല്കാം എന്ന് പറഞ്ഞത്. അതിന് അദ്ദേഹം ഒരു ഐഡിയയും പറഞ്ഞുതന്നു. ഒരു പടത്തിന് 25000 രൂപയാണ് അദ്ദേഹം ആവശ്യപ്പെട്ടത്. പിന്നീട് ആ ഡേറ്റുകൾ വിറ്റ് കാശാക്കി വീട് വാങ്ങിക്കാനും ഉപദേശിച്ചു.

Also Read
തുനിവിൽ തുനിഞ്ഞിറങ്ങി മഞ്ജു വാര്യർ; ആക്ഷൻ സ്വീകൻസുകൾ പ്രേക്ഷകർക്ക് സമ്മാനിക്കുക മികച്ച് അനുഭവമാണെന്ന് അണിയറപ്രവർത്തകർ; ട്രോളിൽ മുങ്ങി ട്രെയിലർ

എങ്ങാനും സിനിമ പൊട്ടിയാൽ എന്റെ കാശ് നഷ്്ടമാകില്ലെ എന്ന് ചോദിച്ചപ്പോൾ ദേഷ്യപ്പെടുകയാണ് അദ്ദേഹം ചെയ്തത്. പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവമാണ് മമ്മുക്കക്. അത് പെട്ടെന്ന് തന്നെ മാറുകയും ചെയ്യും. ദേഷ്യപ്പെട്ട് സംസാരിച്ച അദ്ദേഹം തുടർന്ന് എന്നെ കാറിൽ നിന്ന് ഇറക്കിവിട്ടു. അതും പുലർച്ചെ മൂന്ന് മണിക്ക്. ഞാൻ അവിടെ നിന്ന കരഞ്ഞു. പിന്നെ കണ്ടത് പോയ അതേ സ്പീഡിൽ അദ്ദേഹം തിരിച്ച് വരുന്നതാണ്. എന്നോട് കാറിൽ കയറാൻ പറഞ്ഞ് നിർബന്ധിച്ചു. കാറിൽ പിടിച്ച് വലിച്ച് കയറ്റി. അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ടുപോയി ഭക്ഷണമൊക്കെ തന്നു.

Advertisement