ഹരിയേട്ടന്‍ പൊളിച്ചടുക്കി, മമ്മൂട്ടിയെ വീണ്ടും നെഞ്ചേറ്റി പ്രേക്ഷകര്‍!

44

മമ്മൂട്ടിയെ നായകനാക്കി തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ഒരു കുട്ടനാടന്‍ ബ്ലോഗ്.

Advertisements

ഓണത്തിന് തീയ്യറ്ററുകളില്‍ എത്തേണ്ട സിനിമ പ്രളയം കാരണം വൈകിയാണ് റിലീസ് ചെയ്തിരിക്കുന്നത്. കുട്ടികളോടൊപ്പം, കുടുംബത്തോടൊപ്പം കാണാന്‍ കഴിയുന്ന ഒരു കം‌പ്ലീറ്റ് ഫാമിലി എന്‍റര്‍ടെയ്നറാണ് ഈ സിനിമ.

നിറയെ തമാശകളുള്ള, ഇടയ്ക്ക് കണ്ണുനനയിക്കുന്ന, നാട്ടിന്‍‌പുറത്തിന്‍റെ നിറക്കാഴ്ചകളുള്ള ഒരു സിനിമ. സേതു തന്‍റെ ആദ്യ സംവിധാന സംരംഭം ഉജ്ജ്വലമാക്കിയിരിക്കുന്നു. കുട്ടനാടിന്റെ ഭംഗി ആവോളം ഒപ്പിയെടുത്തിട്ടുണ്ട് ക്യാമറാമാന്‍ പ്രദീപ് നായര്‍.

ആദ്യ ഷോ അവസാനിക്കുമ്ബോള്‍ വളരെ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. അബ്രഹാമിന്റെ സന്തതികള്‍ക്ക് ശേഷം മികച്ച ഒരു മമ്മൂട്ടി ചിത്രം തന്നെയായിരിക്കും കുട്ടനാടന്‍ ബ്ലോഗെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പറയാനുദ്ദേശിക്കുന്ന കാര്യം ഏറ്റവും ഇഫക്‍ടീവായി പറയാന്‍ സേതുവിന് കഴിഞ്ഞിട്ടുണ്ട്.

എന്തായാലും ഓണത്തിന് വരുമെന്ന് പ്രതീക്ഷിക്കുകയും വെള്ളപ്പൊക്കം കാരണം റിലീസ് നീട്ടിവയ്ക്കുകയും ചെയ്ത ഒരു കുട്ടനാടന്‍ ബ്ലോഗ് ആ ഓണക്കാലം ഇപ്പോള്‍ പുനഃസൃഷ്ടിക്കുകയാണ് തിയേറ്ററുകളില്‍.

പ്രേക്ഷകര്‍ക്ക് കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ ഒരു ക്ലീന്‍ ഫാമിലി എന്‍റര്‍ടെയ്നര്‍ ഇതാ എത്തിയിരിക്കുന്നു.

Advertisement