മിനി സ്ക്രീന്‍ പ്രേക്ഷകര്‍ക്ക് താരങ്ങള്‍ വീട്ടിലെ അംഗങ്ങള്‍ പോലെയാണ്. എന്നും വീട്ടിലേക്ക് വിരുന്നെത്തുന്ന കഥാപാത്രങ്ങളെ അടുത്തവീട്ടിലെ ആളുകളെ പോലെ കണ്ട് സ്നേഹിക്കുന്നവരാണ് പ്രേക്ഷകര്‍. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന കസ്തൂരിമാന്‍ സീരിയലിലെ ശ്രീക്കുട്ടി എന്ന കഥാപാത്രമായി എത്തി ആരാധകരുടെ മനംകവര്‍ന്ന താരം കൂടിയാണ് ഹരിത ജി നായര്‍.
കസ്തൂരിമാന്‍ സീരിയലിന് പിന്നാലെ സൂര്യ ടിവി യില്‍ സംപ്രേഷണം ചെയ്ത തിങ്കള്‍ കലമാന്‍ എന്ന സീരിയലിലെ കീര്‍ത്തി എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കീര്‍ത്തി-രാഹുല്‍ ജോഡികളെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. കാര്‍ബണ്‍,ഒരു പക്കാ നാടന്‍ പ്രേമം എന്നി സിനിമകളില്‍ ഹരിത വേഷമിട്ടിട്ടുണ്ട്
അഭിനയലോകത്തേക്ക് കാലെടുത്തുവെയ്ക്കും മുമ്പ് തന്നെ പഠനം പൂര്‍ത്തിയാക്കി ജോലിയും നേടിയിരുന്നു ഹരിത. നഴ്സായിരുന്നു താരം. തന്നെ അഭിനയത്തിലേക്ക് വിടാന്‍ വീട്ടുകാര്‍ക്ക് അത്ര താല്പര്യം ഉണ്ടായിരുന്നില്ലെന്നും അച്ഛന് ഞാന്‍ പഠിച്ച് നല്ലൊരു ജോലി വാങ്ങണം എന്നായിരുന്നു ആഗ്രഹമെന്നും ഹരിത പറയുന്നു.പഠിച്ചൊരു ജോലി കിട്ടിയതിന് ശേഷം ഇഷ്ടത്തിന് എന്ത് വേണമെങ്കിലും ചെയ്തോളാന്‍ അനുവാദം തന്നത് കൊണ്ടു തന്നെ പ്ലസ്ടു കഴിഞ്ഞാല്‍ പെട്ടെന്ന് ജോലി കിട്ടുന്ന ഒരു കോഴ്സായിരുന്നു നോക്കിയത്.
പഠിക്കാന്‍ ആദ്യം മനസ്സിലേക്ക് വന്നത് എഞ്ചിനിയറിംഗും നഴ്സിംഗ് ആയിരുന്നു. അങ്ങനെ നഴ്സിംഗ് പഠിക്കാന്‍ ചേരുകയായിരുന്നു എന്നും ഹരിത പറഞ്ഞു.പിന്നീട് ഇഭിനയത്തിലേക്ക് എത്തിയ താരം എഡിറ്റര്‍ വിനായകിനെ വിവാഹം ചെയ്ത ശേഷം അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഇപ്പോഴിതാ തന്റെ പുതിയ വിശേഷം പങ്കുവെയ്ക്കുകയാണ് താരം.
താന്‍ അഭിനയരംഗത്തേക്ക് തിരിച്ചെത്തുകയാണ് എന്നാണ് താരം പങ്കുവെയ്ക്കുന്ന വിശേഷം. സീ കേരളം ചാനലില്‍ സംപ്രേക്ഷണം ആരംഭിക്കുന്ന പുതിയ പരമ്പരയിലേക്ക് നായികയായി എത്തിയിരിക്കുകയാണ് ഹരിത. വ്യത്യസ്തമായ വേഷത്തിലാണ് ഹരിത എത്തുന്നത്.
തൊലിയുടെ ഇരുണ്ട നിറത്തിന്റെ പേരില്‍ അപമാനിക്കപ്പെടുന്ന പെണ്‍കുട്ടിയുടെ കഥ പറയുന്ന പരമ്പരയിലാണ് താരം കേന്ദ്ര കഥാപാത്രമായി എത്തുന്നത്. അവളുടെ നിറത്തെ സ്നേഹിക്കുന്ന നായകനായി രാഹുല്‍ രാമചന്ദ്രനും എത്തുന്നുണ്ട്. ശ്യാമാംബരം എന്നാണ് പരമ്പരയുടെ പേര്.