പ്രേക്ഷകരെ എന്നും പൊട്ടിച്ചിരിപ്പിച്ചിട്ടുള്ള ഒരു നടനാണ് ഹരിശ്രീ അശോകൻ ഇതിനോടകം നിരവധി സിനിമയിൽ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രത്തെ ഹരിശ്രീ അശോകൻ അവതരിപ്പിച്ചു. ഇതിൽ പലതും മലയാളികൾ ഏറ്റെടുക്കുകയും ചെയ്തു. മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊപ്പം തന്നെ ചേർന്നുനിന്ന് അഭിനയിക്കാൻ ഹരിശ്രീ അശോകന് കഴിഞ്ഞു.
അത്തരത്തിൽ ഒരാൾ ആയിരുന്നു ദിലീപ് . പഞ്ചാബി ഹൗസ് , ഈ പറക്കും തളിക , മീശമാധവൻ തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണം ആണ്. ഇവർ രണ്ടും ഒന്നിച്ച് ഒരു സിനിമയിൽ ഉണ്ടെങ്കിൽ അത് ഹിറ്റായി മാറും. ഇപ്പോൾ തന്റെ കരിയറിലെ ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് നടൻ.
പഞ്ചാബി ഹൗസ് കഴിഞ്ഞ് അതിൻറെ മൂഡ് വിട്ടു പോകാൻ സമയമെടുത്തു എന്ന് നടൻ പറഞ്ഞു. 40 ദിവസം ഷൂട്ട് പ്ലാൻ ചെയ്തിട്ട് 38 ദിവസം കൊണ്ട് ഷൂട്ട് കഴിഞ്ഞു. അന്ന് വലിയ പൈസ ഒന്നും വന്നില്ല ഇന്നാണെങ്കിൽ 8 കോടിയോളം ചിലവ് വരും. അതേസമയം സിനിമയുടെ 38 ദിവസവും താൻ സെറ്റിൽ ഉണ്ടായിരുന്നുവെന്ന് താരം പറഞ്ഞു. ഷൂട്ട് ഇല്ലെങ്കിലും സെറ്റിൽ പോയിരിക്കും .
അതേസമയം പാർവതി പരിണയത്തിൽ തന്നെ അഭിനയിക്കാൻ നിർബന്ധിച്ചിരുന്നത് ദിലീപ് ആണെന്ന് ഹരിശ്രീ അശോകൻ പറയുന്നു. മൂന്ന് സീനെ ഉള്ളൂ പോകുന്നില്ല എന്ന് പറഞ്ഞതായിരുന്നു എന്നാൽ അപ്പോൾ ദിലീപ് പറഞ്ഞു പോകാതിരിക്കരുത് നല്ല വേഷമാണ് , അങ്ങനെ പോയപ്പോൾ മൂന്നു സീൻ 9 സീൻ ആയി കൂടി . പിന്നീട് ആ സിനിമ തനിക്ക് മലയാളത്തിൽ ആദ്യ ബ്രേക്ക് തന്നു താരം പറഞ്ഞു.
https://youtu.be/VT5HzKygTVc