കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ചിത്രം ‘ചാവേര്‍’ ഇപ്പോള്‍ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. എന്നാല്‍ സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഇതിനിടെ സിനിമയെ ചിലര്‍ മനഃപൂര്‍വ്വമായ ഡീഗ്രേഡിംഗ് നടത്തിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ അവസരത്തില്‍ നടന്‍ ഹരീഷ് പേരടി കുറിച്ച കാര്യങ്ങളാണ് ശ്രദ്ധേനേടുന്നത്.
സിനിമകക്കെതിരെ ഏകപക്ഷിയമായ ചില കേന്ദ്രങ്ങളില്‍നിന്നുള്ള അടിച്ചമര്‍ത്തലുണ്ടെന്നും അതുകൊണ്ട് നാളെ താന്‍ സിനിമ കാണാന്‍ പോകുക ആണെന്നും ഹരീഷ് പേരടി പറഞ്ഞു. കാണരുത് എന്ന് പറഞ്ഞത് കാണുക എന്നുള്ളതാണ് നമ്മുടെ സാംസ്‌കാരി പ്രവര്‍ത്തനം എന്ന് ഞാന്‍ വിശ്വസിക്കുന്നു എന്നും ഹരീഷ് കുറിച്ചു.
also read
ഇവിടെ പിന്നെ എന്തും ചേരും; സാരിയില്‍ സുന്ദരിയായി ലക്ഷ്മി നക്ഷത്ര
‘ചാവേര്‍…നാളെ രാവിലെ 10 മണിയുടെ ഷോക്ക് ലുലുവില്‍ ബുക്ക് ചെയ്തു…ഈ പടം കാണണം എന്ന് തീരുമാനിക്കാനുള്ള കാരണം…ഈ പടം കാണരുത്..കാണരുത്..എന്ന് ഈ സിനിമകക്കെതിരെയുള്ള ഏകപക്ഷിയമായ ചില കേന്ദ്രങ്ങളില്‍നിന്നുള്ള അടിച്ചമര്‍ത്തലാണ്…അങ്ങിനെയാണെങ്കില്‍ ഇത് കണ്ടേ പറ്റു…കാണരുത് എന്ന് പറഞ്ഞത് കാണുക എന്നുള്ളതാണ് നമ്മുടെ സാംസ്‌കാരി പ്രവര്‍ത്തനം എന്ന് ഞാന്‍ വിശ്വസിക്കുന്നു..ബാക്കി നാളെ…’, എന്നാണ് ഹരീഷ് പേരടി കുറിച്ചത്.
നടന്‍ ജോയ് മാതിയുവിന്റെ തിരക്കഥയില്‍ ടിനു സംവിധാനം ചെയ്ത ചിത്രമാണ് ചാവേര്‍. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, അജഗജാന്തരം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട സംവിധായകനാണ് ടിനു പാപ്പച്ചന്‍