സിനിമാപ്രേമികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ഇന്ന് ഹരീഷ് ഉത്തമന്‍. കൂടുതലും വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ ഹരീഷ് മലയാള സിനിമയില്‍ മാത്രമല്ല, തമിഴ്, തെലുങ്ക് , കന്നഡ ഭാഷകളിലെല്ലാം ഒത്തിരി സജീവമാണ്.
മലയാളിയാണ് ഹരീഷ് എങ്കിലും തെലുങ്ക്, തമിഴ്, സിനിമകളിലൂടെയാണ് അദ്ദേഹം പേരടുത്തത്. താ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹം നായകനായി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.
2010ല്‍ ആണ് ചിത്രം പുറത്തിറങ്ങിയത്. എന്നാല്‍ മലയാളത്തില്‍ വളരെ കുറച്ച് ചിത്രങ്ങളില്‍ മാത്രമേ അദ്ദേഹം അഭിനയിച്ചിട്ടുള്ളൂ. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ അമൃതയെയാണ് വിവാഹം ചെയ്തത്. എന്നാല്‍ ഈ ബന്ധം അധികകാലം നീണ്ടില്ല.
പിന്നീട് മലയാള സിനിമാതാരം ചിന്നു കുരുവിളയെ വിവാഹം ചെയ്യുകയായിരുന്നു. അപ്പോഴിതാ ഇവരുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി കൂടി എത്തിയിരിക്കുകയാണ്. തങ്ങള്‍ക്ക് ഒരു കുഞ്ഞു ജനിച്ചുവെന്ന് ഹരീഷ് തന്നെയാണ് ആരാധകരെ അറിയിച്ചത്.
ഒരു ആണ്‍ കുട്ടിയാണ്. സോഷ്യല്‍മീഡിയയിലൂടെയാണ് താരം ഈ സന്തോഷ വാര്‍ത്ത പങ്കുവെച്ചത്. തങ്ങള്‍ക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നിരിക്കുന്നുവെന്നും ദയ എന്നാണ് അവനു നല്‍കിയ പേരെന്നും താരം പറയുന്നു. നിരവധി പേരാണ് അവര്‍ക്ക് ആശംസകള്‍ നേര്‍ന്നത്.