ദളപതി വിജയ് നല്ല നടനല്ല എന്നു പറഞ്ഞ സിദ്ധിഖിന് വായടപ്പിക്കുന്ന മറുപടിയുമായി നടൻ ഹരീഷ് പേരടി

23

തമിഴകത്തിന്റെ ദളപതി വിജയ് സൂപ്പർ സ്റ്റാറാണെങ്കിലും നല്ല നടനല്ല എന്നു പറഞ്ഞ സിദ്ധിഖിന് മറുപടിയുമായി നടൻ ഹരീഷ് പേരടി.

കപ്പയും ചോറും മാത്രം ശീലിച്ചവർ ഇഡലിയും സാമ്പാറും മോശമാണെന്ന് പറയുന്നത് ഭക്ഷണത്തിന്റെ പ്രശ്നമല്ലെന്നും വിജയ് സൂപ്പർ നടനും നല്ല മനുഷ്യനുമാണെന്നും ഹരീഷ് പറഞ്ഞു.

Advertisements

ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഹരീഷ് സിദ്ധിഖിന്റെ പരാമർശത്തോടുള്ള തന്റെ വിയോജിപ്പ് അറിയിച്ചത്.

ഹരീഷ് പേരടിയുടെ കുറിപ്പ് ഇങ്ങനെ

ഒരുപാട് കാലം കപ്പയും ചോറും മാത്രം കഴിച്ച് ശീലിച്ചവർക്ക് ഇഡലിയും സാമ്പാറും, ബിരിയാണിയും ഒക്കെ സുപ്പർ ഭക്ഷണങ്ങളാണ് പക്ഷെ നല്ല ഭക്ഷണങ്ങളല്ലാ എന്ന് പറയുന്നത് ഭക്ഷണങ്ങളുടെ പ്രശ്‌നമല്ല.

അവനവന്റെ ആസ്വാദനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. സ്വന്തം അനുഭവത്തിൽ പറയട്ടെ, ഈ മനുഷ്യൻ സൂപ്പർ നടനുമാണ്, സൂപ്പർ താരവുമാണ്, സഹജീവികളോട് കരുണയുള്ള ജീവിക്കുന്ന കാലത്തോട് കൃത്യമായ നിലപാടുള്ള സൂപ്പർ മനുഷ്യനുമാണ്.’ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ഹരീഷ് പറഞ്ഞു.

അടുത്തിടെ ഒരു അഭിമുഖത്തിലാണ് വിജയ് നല്ല നടനല്ലെന്ന് സിദ്ധിഖ് പറഞ്ഞത്. ‘സൂപ്പർസ്റ്റാറുകളെ ആശ്രയിച്ചാണ് സിനിമ നിൽക്കുന്നത്.

മധുരരാജ എന്ന സിനിമ ഉണ്ടാകണമെങ്കിൽ മമ്മൂക്കയും ‘ലൂസിഫർ’ എന്ന സിനിമ വരണമെങ്കിൽ മോഹൻലാലും വേണം.

ഈ സൂപ്പർതാരങ്ങളെ ആശ്രയിച്ചാണ് ഇൻഡസ്ട്രി നിൽക്കുന്നത്. അത്തരം താരങ്ങളുടെ സിനിമ ആശ്രയിച്ചാണ് ഞങ്ങളെ പോലുള്ള നടീനടന്മാർ നിലനിൽക്കുന്നത്.

നമ്മുടെ സൂപ്പർതാരങ്ങൾ സൂപ്പർനടന്മാരാണെന്നതാണ് മലയാളസിനിമയുടെ സൗഭാഗ്യം. അന്യഭാഷകളിൽ അത്തരം മഹിമകളില്ല.

വിജയ് സൂപ്പർസ്റ്റാറാണെങ്കിലും സൂപ്പർനടനാണെന്ന് പറയാൻകഴിയില്ല. എന്നാൽ, കമൽഹാസൻ സൂപ്പർനടനും സൂപ്പർസ്റ്റാറുമാണ്.’ എന്നുമാണ് സിദ്ധിഖ് അഭിമുഖത്തിൽ പറഞ്ഞത്.

Advertisement