മലയാള സിനിമയിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമയിൽ വളരെ പെട്ടെന്ന് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നടനാണ് ഹരിഷ് പേരടി. വില്ലനായിലെ ക്യാരക്ടർ വേഷമായാലും അച്ഛൻ ആയാലും ഏത് തരം കഥാപാത്രങ്ങളേയും അവതരിപ്പിക്കാൻ കഴിയുമെന്ന് തെളിയിച്ച കലാകാരനാണ് ഹരീഷ് പേരടി. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ലൈഫ് ഓഫ് ജോസൂട്ടി, ഞാൻ, വർഷം, വിശുദ്ധൻ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രത്തെയാണ് ഹരീഷ് അവതരിപ്പിച്ചത്.
മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും ഹരീഷ് പേരടി തന്റെ സാന്നിധ്യം അറിയിച്ചുകഴിഞ്ഞു. നാടകത്തിൽ നിന്നുമാണ് ഈ കലാകാരൻ വെള്ളിത്തിരയിലേക്ക് എത്തിയത്. ഹിറ്റ് മേക്കർ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഓളവും തീരവും എന്ന ഹ്രസ്വചിത്രത്തിലാണ് ഹരീഷ് പേരടി ഇപ്പോൾ അഭിനയിക്കുന്നത്. നടൻ മോഹൻലാലിന് ഒപ്പം മലൈക്കോട്ടെ വാലിബനിൽ അഭിനയിക്കാൻ അവസരം ലഭിച്ചതിനെ കുറിച്ചും താരം സന്തോഷം പങ്കിട്ടിരുന്നു.
ഇപ്പോഴിതാ, താര സംഘടനയായ അമ്മയുടെ വിയോജിപ്പുകളെ കുറിച്ച് തുറന്നു പറയുകയാണ് നടൻ ഹരീഷ് പേരാടി. സംഘടനയിൽ അഭിപ്രായ വത്യാസങ്ങൾ നടക്കുമ്പോളും താൻ ഇതുവരെയും സംഘടനയിൽ നിന്നും രാജി വെക്കണമെന്ന് ആലോചിച്ചിട്ടില്ലെന്നാണ് ഹരീഷ് പറയുന്നത്.
താര സംഘടന അമ്മയിൽ സ്ത്രീവിരുദ്ധ നിലപട് എടുത്തവർ അതിൽ തുടരുന്നിടത്തോളം കാലം തന്റെ നിലപാടിൽ ഒരു മാറ്റവുമില്ല, എന്നാൽ അമ്മയിൽ നിന്നും ഇറങ്ങിയപ്പോൾ സുരേഷ് ഗോപിയുടെ കോൾ വന്നു, അമ്മ സംഘടനയുമായി അദ്ദേഹത്തിനും കുറേനാളുകൾ ബന്ധമില്ലായിരുന്നു.
അങ്ങനെ വരുമ്പോൾ അപ്രതീഷിതം തന്നെയായിരുന്നു അദ്ദേഹത്തിന്റെ ആ വിളി. സുരേഷ് ഗോപി എന്നോട് പറഞ്ഞു രാജി വെക്കരുതെന്ന്. അപ്പോൾ എനിക്ക് ഒരു കാര്യമാണ് മനസിലായത്. ഒരുപാടു നാളുകൾ മാറിനിന്ന ആ മനുഷ്യനു മാത്രമേ എന്നെ വിളിക്കാൻ കഴിയൂവെന്നും ഹരീഷ് പേരടി വ്യക്തമാക്കി.
താരസംഘടനയിൽ ഒരുപാടു അഭിപ്രയവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും മോഹൻലാൽ എന്നെ കാണുന്നത് രണ്ടും രണ്ടായിട്ടാണ്, അത് നടന്റെ രീതിക്കും, മറ്റൊന്ന് സംഘടനയുടെ രീതിയിലും, എന്നിലെ നടനെ അംഗീകരിക്കുന്ന ഒരു നടൻ ആണ് മോഹൻലാൽ.
അതുകൊണ്ടാണല്ലോ അദ്ദേഹത്തിന്റ ചിത്രങ്ങളുടെ ഭാഗമാകുന്നതെന്ന് ഹരീഷ് പേരടി വിശദീകരിച്ചു. ഇന്നും അവർ എന്നെ വിളിച്ചിരുന്നു,എന്നാൽ ഞാൻ എടുത്ത നിലപാടിൽ യാതൊരു മാറ്റവുമില്ലെന്ന് ഹരീഷ് പേരടി നിലപാട് വ്യക്തമാക്കി.