ഫൈറ്റില്‍ ലാലേട്ടനേക്കാള്‍ ഈസി വിജയ്, ഞങ്ങള്‍ കെട്ടിമറിഞ്ഞായിരുന്നു അടി, ഹരീഷ് പേരടി പറയുന്നു

106

മലയാള സിനിമയിലെ സജീവസാന്നിധ്യമായ നടനാണ് ഹരീഷ് പേരടി. നിരന്തരം സോഷ്യല്‍ മീഡിയ വഴി പ്രതികരിക്കാറുള്ള നടനാണ് അദ്ദേഹം. തനിക്ക് നേരെ വിമര്‍ശനം വരാറുണ്ടെങ്കില്‍ പോലും തന്റെ അഭിപ്രായം അറിയിച്ചുകൊണ്ട് ഹരീഷ് എത്താറുണ്ട്.

Advertisements

ഇപ്പോഴിതാ മലയാള സിനിമയിലെ താരരാജാവ് മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് ഹരീഷ്. ഓളവും തീരവുമെന്ന പ്രിയദര്‍ശന്‍ റീമേക്ക് ചെയ്യുന്ന ചിത്രത്തില്‍ അടിയെല്ലാം മോഹന്‍ലാലാണ് കമ്പോസ് ചെയ്തിരിക്കുന്നതെന്നും ലാലിന്റെ കൊറിയോഗ്രാഫിയില്‍ ധൈര്യമായി പങ്കെടുക്കാന്‍ പറ്റുമെന്നും ഹരീഷ് പറയുന്നു.

Also Read:ധനുഷുമായി പ്രണയവിവാഹം, പിന്നാലെ മലയാളത്തില്‍ നിന്നും തമിഴിലേക്ക് ചേക്കേറി സുചിത, ഹരിചന്ദനത്തിലെ ഉണ്ണിമായയുടെ ഇന്നത്തെ ജീവിതം ഇങ്ങനെ

തനിക്ക് മോഹന്‍ലാലിനേക്കാള്‍ ഫൈറ്റില്‍ ഈസിയായി തോന്നിയത് തമിഴ് നടന്‍ വിജയിയാണ്. മോഹന്‍ലാലിനെ പോലെ തന്നെ വളരം ഈസിയാണ് വിജയിയെന്നും ഭയങ്കര രസമാണെന്നും ലാലേട്ടന്‍ കൊറിയോഗ്രാഫി ചെയ്യുമ്പോള്‍ ഒരു തൂവല്‍ സ്പര്‍ശം പോലെ തോന്നാറുണ്ടെന്നും ഹരീഷ് പറയുന്നു.

ഓളവും തീരവും സിനിമയില്‍ താനും ലാലേട്ടനും തമ്മില്‍ ഒരു അടിയുണ്ട്. ഒരു നാടനടിയാണെന്നും തങ്ങള്‍ തമ്മില്‍ കെട്ടിമറിഞ്ഞുകൊണ്ടായിരുന്നു അടിയെന്നും ഒരു താഴ്വാരം സ്‌റ്റൈലിലുള്ള അടിയായിരുന്നുവെന്നും ഹരീഷ് പറയുന്നു.

അടുത്തിടെ തിയ്യേറ്ററുകളിലെത്തിയ മലൈക്കോട്ടൈ വാലിബനാണ് ഹരീഷ് പേരിടിയുടെ പുതിയ ചിത്രം. മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Advertisement