ഗായിക അമൃത സുരേഷിനെ കുടുംബത്തെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ലലോ. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഈ താരകുടുംബം. ഈ അടുത്തായിരുന്നു അമൃതയുടെ അച്ഛന്റെ മരണം. ആ മരണവാര്‍ത്ത ആരാധകരെ ഏറെ വേദനിപ്പിച്ചു. തന്റെ അച്ഛന് തനിക്ക് തരുന്ന സപ്പോര്‍ട്ടിനെ കുറിച്ച് അമൃത സുരേഷ് പലപ്പോഴും പറഞ്ഞിരുന്നു. ഈ വേദനയില്‍ നിന്നെല്ലാം കരകയറിവരികയാണ് ഈ കുടുംബം .
ഇപ്പോള്‍ ഒരു സന്തോഷവാര്‍ത്ത പങ്കുവെച്ചാണ് അഭിരാമി സുരേഷ് എത്തിയിരിക്കുന്നത്. ചേച്ചിയെ പോലെ അനുജത്തി അഭിരാമിയും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ആണ്. തന്റെ ചേച്ചിയുടെ പിറന്നാള്‍ ദിനത്തിലാണ് താരം ഒരു മനോഹര പോസ്റ്റ് പങ്കുവെച്ചത്. ശക്തയായ അമൃതയെ കുറിച്ച് തന്നെയാണ് പോസ്റ്റില്‍ പറയുന്നത്.
ലോകം അത്യന്തം ക്രൂരമായി പെരുമാറിയിട്ടും ഏറ്റവും മികച്ചവളായി നിലനില്‍ക്കാനുള്ള, പ്രയത്നങ്ങളില്‍ നിന്നും പിന്മാറാതിരുന്ന ചന്ദ്രനെ വിടാതെ പിന്തുടരുന്ന ചെന്നായയെ പോലെ സ്വന്തം സ്വപ്നങ്ങള്‍ക്ക് പുറകെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു ഉത്കൃഷ്ടമായ ആത്മാവിന് ജന്മദിനാശംസകള് എന്ന് കുറിച്ചുകൊണ്ടാണ് അഭിരാമി എത്തിയത്.
മറ്റൊരാളുടെയും ജീവിതത്തില്‍ ഇടപെടുകയോ, ആരുടെയെങ്കിലും ജീവിതം സങ്കീര്‍ണ്ണമാക്കുകയോ ചെയ്യാതെ മുന്നേറുന്ന ഒരാള്‍ എന്നും അഭി പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഈ പോസ്റ്റ് നിമിഷന്നേരം കൊണ്ടാണ് വൈറല്‍ ആയത്. പിന്നാലെ നിരവധി പേരാണ് അമൃതയ്ക്ക് പിറന്നാള്‍ ആശംസ അറിയിച്ച് എത്തുന്നത്.
എല്ലാ പ്രതിസന്ധി ഘട്ടങ്ങളെയും പുഞ്ചിരിച്ചുകൊണ്ട് നേരിടാന്‍ ശീലിച്ചു, പ്രിയപ്പെട്ടവരെയെല്ലാം ചേര്‍ത്ത് പിടിച്ചുകൊണ്ട് വളരെ മികച്ച രീതിയില്‍ മുന്‍പോട്ടു പോയിക്കൊണ്ടിരിക്കുന്ന നിങ്ങള്‍ കുറ്റപ്പെടുത്താന്‍ മാത്രം ശീലിച്ച വായകളെ ശ്രദ്ധിക്കാതിരിക്കുക എന്നും സഹോദരി ഉപദേശം നല്കി. പിറന്നാള്‍ ദിനത്തില്‍ വലിയൊരു സമ്മാനം തന്നെയാണ് ഈ അനുജത്തി ചേച്ചിക്ക് നല്‍കിയത്. പോസ്റ്റിലെ ഓരോ വരികളും അതിമനോഹരം.
ഒരുപാട് വിമര്‍ശനം നേരിട്ടിട്ടുള്ള വ്യക്തിയാണ് അമൃത. നടന് ബാലയും ആയുള്ള വിവാഹവും അതിനു ശേഷം ഉള്ള വിവാഹ മോചനം, രണ്ടാം വിവാഹം ഇതെല്ലാം പുറത്തുവന്നതോടെ പലരും താരത്തെ കുറ്റപ്പെടുത്താന്‍ തുടങ്ങി. എന്നാല്‍ ഇന്ന് ഒന്നിന് മുന്നിലും തളരില്ല ഈ പാട്ടുക്കാരി. ഓരോ ദിവസം കഴിയുംതോറും താന്‍ ശക്തയാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഒരുകാലത്ത് തന്നെ മറ്റുള്ളവര്‍ കുറ്റപ്പെടുത്തിയാല്‍ ഇരുന്ന് കരയുമായിരുന്നു എന്ന് അമൃത തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്ന് കുറ്റപ്പെടുത്തലുകളെ ഒരു പുഞ്ചിരിയോടെ നേരിടാന്‍ അമൃതയ്ക്ക് കഴിയും. എന്തായാലും താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ നിരവധി പേരാണ് ആശംസ അറിയിച്ച് എത്തുന്നത്.