നിരവധി സൂപ്പർഹിറ്റ് സിനിമകളിലൂടെ തെന്നിന്ത്യൻ സിനിമാ ലോകത്ത് വളരെ പെട്ടെന്ന് തന്നെ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത ഗ്ലാമറസായ നായികയാണ് നടി ഹൻസിക മൊത്വാനി. ബോളിവുഡ് സിനിമകളിൽ താളങ്ങാനാണ് ഈ ഉത്തരേന്ത്യൻ സ്വദേശിനി ശ്രമിച്ചത് എങ്കിലും അത് വേൺവിധത്തിൽ വിജയിച്ചില്ല.
ഇതോടെ തെന്നിന്ത്യൻ സിനിമകളിലേക്ക് കടന്നതാരം തമിഴ്, തെലുങ്ക് സിനിമകളിൽ വളരെ പെട്ടെന്ന് ഹൻസിക ശ്രദ്ധിക്കപ്പെടുക ആയിരുന്നു. അതേ സമയം കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിനിമകളിൽ പഴയത് പോലെ സജീവമല്ല താരം.
ഇതിനിടെ, വിവാഹ ശേഷവും അഭിനയം തുടരാൻ ആണ് തന്റെ തീരുമാനം എന്ന് അടുത്തിടെ താരം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം ഡിസംബർ മാസത്തിലാണ് ഹൻസിക വിവാഹിത ആവുന്നത്. ബിസിനസ്സുകാരൻ ആയ സൊഹൈൽ കത്യൂര്യയെയാണ് നടി വിവാഹം ചെയ്തത്.
ഇപ്പോഴിതാ നടി ഹൻസികയെ വിവാദത്തിലാക്കി പുതിയ പരാമർശവുമായി എത്തിയിരിക്കുകയാണ് റോബോ ശങ്കർ. ആദി പിനിഷെട്ടിയും ഹൻസികയും കേന്ദ്രകഥാപാത്രങ്ങളാകുന്ന പാർട്ണർ സിനിമയുടെ ട്രെയിലർ ലോഞ്ചിനിടെയാണ് സംഭവം.

ഹീറോയ്ക്ക് ലഭിക്കുന്ന പരിഗണനയെ കുറിച്ച് സംസാരിക്കവെയാണ് റോബോ ശങ്കറിന്റെ പ്രതികരണം. സിനിമയിൽ ഹൻസികയുടെ കാൽ തടവുന്ന രംഗം ചെയ്യാൻ തന്നെ അനുവദിച്ചില്ലെന്നും ഹീറോയുടെ വില അപ്പോഴാണ് മനസ്സിലായതെന്നും റോബോ ശങ്കർ പറയുകയായിരുന്നു.
അതേസമയം ഈ പരാമർശത്തിലൂടെ ഹൻസികയെ അപമാനിക്കുന്ന തരത്തിൽ റോബോ ശങ്കർ സംസാരിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് മാധ്യമപ്രവർത്തകർ രംഗത്തെത്തിയതോടെ സിനിമാപ്രവർത്തകർ മാപ്പ് പറയേണ്ടിയും വന്നു.
ഈ സിനിമയിൽ ഒരു രംഗമുണ്ട്. ഹൻസികയുടെ കാൽ താൻ തടവണം. ആ സീൻ ചെയ്യാൻ ഹൻസിക അനുവദിച്ചില്ലെന്നാണ് റോബോ ശങ്കർ പറയുന്നത്. ആ സീനെടുക്കാനായി താനും ഡയറക്ടറും കെഞ്ചി ചോദിച്ചു. കാൽവിരൽ മാത്രമേ തടവൂ എന്ന് പറഞ്ഞു. പക്ഷേ പറ്റില്ലെന്ന് ഹൻസിക തീർത്ത് പറഞ്ഞു. ഹീറോ ആദി മാത്രമേ തന്നെ തൊടാവൂ. മറ്റാർക്കും പറ്റില്ലെന്ന് പറയുകയായിരുന്നു. അപ്പോഴാണ് ഹീറോ ഹീറോയാണെന്ന് മനസ്സിലായത് എന്നായിരുന്നു റോബോ ശങ്കറിന്റെ വാക്കുകൾ.
ഇക്കാര്യം തമാശയാക്കിയാണ് റോബോ ശങ്കർ അവതരിപ്പിച്ചതെങ്കിലും അതേ വേദിയിലുണ്ടായിരുന്ന ഹൻസികയ്ക്ക് അക്കാര്യം അതൃപ്തി വരുത്തിയെന്ന് അവരുടെ മുഖത്തുനിന്നും വായിച്ചെടുക്കാമായിരുന്നു.
റോബോ ശങ്കറിന്റെ വാക്കുകൾ കേട്ട് വേദിയിലിരുന്ന ഹൻസിക ചിരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അസ്വസ്ഥയായാണ് കാണപ്പെട്ടത്. നടി ഇടയ്ക്ക് ഒപ്പമിരിക്കുന്ന നടൻ ആദി പിനിഷെട്ടിയോട് കാര്യമായി സംസാരിക്കുന്നുമുണ്ട്.
ഇതിനിടെ, ഈ പ്രസ്താവന പരിപാടിയിലുണ്ടായ മാധ്യമ പ്രവർത്തകൻ ചോദ്യം ചെയ്തു. ഇത്തരം ആളുകളെ ഇനി വേദിയിൽ കയറ്റരുതെന്ന് അദ്ദേഹം മൈക്കിലൂടെ പറഞ്ഞു. ഇതോടെ സിനിമയുടെ അണിയറപ്രവർത്തകർ വേദിയിൽ വച്ച് ക്ഷമാപണവും നടത്തുകയായിരുന്നു. വിവാദമായെങ്കിലും സംഭവത്തോടെ ഹൻസിക പ്രതികരിച്ചിട്ടില്ല.