സിനിമയിലെ നിരവധി നടീനടന്മാര്‍ പലതരം ഗോസിപ്പുകള്‍ക്കും ഇരയായിട്ടുണ്ട്. ഇപ്പോള്‍ ഹന്‍സികയെക്കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. തെലുങ്ക് എനര്‍ജ്ജറ്റിക് ആക്ടര്‍ എന്ന വിശേഷണമുള്ള നടന്‍ റാമുമായി ഹന്‍സിക പ്രണയത്തിലാണത്രെ.
ചിമ്ബുവുമായുള്ള പ്രണയത്തിന് ശേഷം ഹന്‍സിക റാമുമായി അടുപ്പത്തിലായി എന്നാണ് പ്രമുഖ തെലുങ്ക് ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ചിമ്ബുവിന്റെ പ്രണയം പൊട്ടിയപ്പോള്‍ തമിഴില്‍ നിന്നുതന്നെ ജയം രവിയുടെ പേരും ഹന്‍സികയ്‌ക്കൊപ്പം കേട്ടിരുന്നു.
ഇപ്പോള്‍ അത് തെലുങ്ക് നടന്‍ റമില്‍ എത്തിയിരിക്കുകയാണ്. ഇരുവരെയും പല സ്വകാര്യ ഇടങ്ങളിലും ഒരുമിച്ച് കണ്ടു എന്നാണ് തെലുങ്ക് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍ ഇരുവരും പ്രണയത്തില്‍ അല്ലെന്നും അവസരങ്ങള്‍ക്ക് വേണ്ടിയാണ് ഇവരുടെ സൗഹൃദം എന്നും പറയുന്നവരുണ്ട്.വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ഒരു കോളിവുഡ് പ്രണയമാണ് ചിമ്പു -ഹന്‍സിക ബന്ധം. എന്നാല്‍ പെട്ടന്നായിരുന്നു ഇരുവരുടെയും വേർപിരിയല്‍. ഈ ബന്ധം വേര്‍പിരിയുന്നത് പത്രപ്രസ്ഥാവനയിലൂടെ ആരാധകരെ അറിയിച്ച താരമാണ് ചിമ്പു.
വിജയ് ചന്ദ്രന്‍ സംവിധാനം ചെയ്ത വാലു എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. എന്നാൽ ആ സിനിമയുടെ ഷൂട്ടിങ് അവസാനിക്കുന്നതിന് മുമ്പ് തന്നെ ഇരുവരും പിരിഞ്ഞു. സിനിമയിലെ ഒരു ഗാനരംഗവും മറ്റുപല രംഗങ്ങളും ഇതിനിടെയാണ് ഇവർ ചിത്രീകരിച്ചു തീർത്തത്.
ഷൂട്ടിലെ ബ്രേക്കിനിടയിൽ അങ്ങോട്ടുമിങ്ങോട്ടും മിണ്ടാതെ മുഖം തിരിച്ചിരിക്കുകയായിരുന്നു പതിവ്. ചിമ്പുവാകട്ടെ ബന്ധം പിരിയാൻ കാരണമായി പറഞ്ഞത് ഹൻസികയുടെ പണത്തിനോടുള്ള ആർത്തിയാണെന്നാണ്.
“ജീവിതത്തില്‍ ഏറ്റവും ബുദ്ധിമുട്ടുള്ള നിമിഷങ്ങളില്‍ പിന്തുണക്കാൻ എത്തിയില്ല. അഭിനയിച്ച ചിത്രങ്ങളുടെ പരാജയം കാരണം പണവും ഒരുപാട് നഷ്ടമായി. മാത്രമല്ല കാമുകിയും തന്നെ ഉപേക്ഷിച്ച് പോയി.വിവാഹം കഴിഞ്ഞ് മകന്‍റെയും മകളുടെയും ചിരിയിലൂടെ വിഷമങ്ങളെല്ലാം മറക്കാനാകുമെന്ന് വിശ്വസിച്ചിരുന്നു. എന്നാല്‍ അതൊക്കെ നടക്കാനാകാത്ത സ്വപ്നങ്ങളായിരുന്നു.’–ഇങ്ങനെയായിരുന്നു ഈ വിഷയത്തിൽ ചിമ്പുവിന്റെ പ്രതികരണം.
എന്നാല്‍ ഈ വിഷയത്തില്‍ ഇത് വരെ ഹൻസിക മൗനം പാലിച്ചിരുന്നു. വർഷങ്ങൾക്ക് ശേഷം ചിമ്പുവുമായുള്ള ബന്ധം തകരാൻ കാരണമായതിനെപ്പറ്റി ഹൻസിക തുറന്നുപറഞ്ഞു.
”ആദ്യമൊക്കെ ഒരേമനസ്സിലും ഇഷ്ടത്തിലും പോകുന്നവരാണ് ഞങ്ങൾ രണ്ടുപേരുമെന്നാണ് വിചാരിച്ചിരുന്നത്. എന്നാല്‍ ചിമ്പു പറഞ്ഞ ആ ഒരൊറ്റ വാക്ക് എന്നെ തകർത്തുകളഞ്ഞു. ആ ഷോക്കിൽ നിന്നും ഇപ്പോഴും എനിക്ക് തിരിച്ചുവരാൻ സാധിച്ചിട്ടില്ല. അതിന് ശേഷമാണ് ഞാൻ പിരിയാൻ തീരുമാനിച്ചത്.’–ഹൻസിക വ്യക്തമാക്കി.