ബാലതാരമായി വന്ന് പിന്നീട് തെന്നിന്ത്യയിലെ തിളങ്ങുന്ന നടിയായി മാറിയ ആളാണ് ഹാൻസിക മോട്വാണി. സൂപ്പർസ്റ്റാർ ചിത്രങ്ങളുടെ ഭാഗമായ നടി ഈ അടുത്താണ് വിവാഹിതയായത്. തന്റെ സുഹൃത്തും, ബിസിനസ് പങ്കാളിയുമായ സൊഹൈലിനെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്.
മലയാളത്തിൽ വില്ലൻ എന്ന സിനിമയിലൂടെ താരം എത്തിയിരുന്നു. രാജസ്ഥാനിൽ വെച്ചായിരുന്നു താരത്തിന്റെ വിവാഹം. അന്ന് അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രമേ ചടങ്ങിൽ പങ്കെടുത്തിരുന്നുള്ളു. അതേസമയം സൊഹൈലിന്റെ രണ്ടാം വിവാഹമാണിത്.
‘ഷക ലക ബൂം ബൂം’ എന്ന കിഡ്സ് ഷോയിൽ താരമായെത്തിയാണ് ഹൻസിക ആരാധകരുടെ ഹൃദയം കവർന്നത്. പിന്നീട് നായികയായി ഹൻസികയെ കണ്ടപ്പോൾ ആരാധകർക്ക് തന്നെ വിശ്വസിക്കാനായിരുന്നില്ല. കുട്ടിത്താരമായിരുന്ന ഹൻസികയെ നായികയായി സങ്കൽപ്പിക്കാൻ പ്രേക്ഷകർ പ്ര യാ സപ്പെട്ടിരുന്നു.
ALSO READ- അന്ന് കരയാൻ മാത്രമെ സമയമുണ്ടായിരുന്നുള്ളൂ; ഇന്ന് സമാധാനവും സ്വസ്ഥതയുമുണ്ട്; പിരിയാൻ തീരുമാനിച്ചത് താനെന്നും വൈക്കം വിജയലക്ഷ്മി
നായികയായി ബോളിവുഡിൽ തിളങ്ങാൻ ഹൻസികയ്ക്ക് സാധിച്ചിരുന്നില്ല. തെന്നിന്ത്യയിലാകട്ടെ ഹൻസികയെ ആരാധകർ ഇരുകൈയ്യും നീട്ടി സ്വാകരിച്ചി. നിരവധി ഹിറ്റ് സിനിമകളിൽ താരം നായികയായെത്തി.
അതേസമയം, കുട്ടിത്താരത്തിൽ നിന്നും നായികയായി ഹൻസിക എത്തിയപ്പോൾ നിരവധി ഗോസിപ്പുകൾ ഉയർന്നിരുന്നു. ഇതിലൊന്നാണ് ചെറിയ പ്രായത്തിൽ തന്നെ നായികയാവാൻ വേണ്ടി ഹൻസിക ഹോർമോൺ കുത്തിവെച്ച് വളർച്ച നേടിയെന്നത്.
ഹൻസികയുടെ അമ്മ ഒരു ഡെർമറ്റോളജിസ്റ്റായിരുന്നു. അതുകൊണ്ടുതന്നെ സൗന്ദര്യ വർധക മാർഗങ്ങൾ നടി സ്വീകരിച്ചെന്ന് പലരും പ്രചരിപ്പിച്ചു. ഒടുവിൽ ഈ ഗോസിപ്പിനെതിരെ പ്രതികരിച്ച് നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
നടിയുടെ വിവാഹത്തോടനുബന്ധിച്ച് പുറത്തിറക്കിയ ലവ് ശാദി ഡ്രാമ എന്ന ഷോയിലാണ് ഹൻസിക ഇതേക്കുറിച്ച് മനസുതുറന്ന് പറയുന്നത്. തന്നെ കുറിച്ച് ഇത്തരം കാര്യങ്ങൾ 21ാം വയസ്സിൽ അവരെഴുതുന്നുണ്ട്. ആ സമയത്ത് കൈകാര്യം ചെയ്യാൻ പറ്റുമെങ്കിൽ ഇന്നും തനിക്കത് സാധിക്കും എന്നാണ് ഹന്ഡസിക പറയുന്നത്.
ഒരു സ്ത്രീയായി വളരാൻ അമ്മ ഹോർമോൺ കുത്തിവെപ്പ് നൽകിയെന്ന് ആളുകൾ പറഞ്ഞ് പരത്തി. ഇതേക്കുറിച്ച് ഹൻസികയുടെ അമ്മയും പ്രതികരിക്കുന്നുണ്ട്. അങ്ങനെ ചെയ്തിരുന്നെങ്കിൽ താനിപ്പോൾ ടാറ്റയേക്കാളും ബിർളയേക്കാളും കോടീശ്വരിയായേനെ എന്നും അവർ പറയുന്നു.
കൂടാതെ തങ്ങൾ പഞ്ചാബികളാണ്. ഇവിടെ പെൺകുട്ടികൾ 12 വയസ്സിനും പതിനാറ് വയസ്സിനുമിടയ്ക്ക് നല്ല വളർച്ച വെക്കുമെന്നുമാണ് ഹൻസികയുടെ അമ്മ മോണ മോട്വാണി പറയുന്നത്.