ഒരുപാട് സർജറികൾ ചെയ്ത് ശരീരം മാറ്റുന്നു, എന്നിട്ട് അതൊക്കെ ചെയ്തത് യോഗയാണ് എന്ന് പറയും; ഹൻസികയുടെ ചിത്രത്തെ അ വ ഹേ ളിച്ച് കമന്റ്, മറുപടി വൈറൽ!

264

ബാലതാരമായി വന്ന് പിന്നീട് തെന്നിന്ത്യയിലെ തിളങ്ങുന്ന നടിയായി മാറിയ ആളാണ് ഹാൻസിക മോട്വാണി. സൂപ്പർസ്റ്റാർ ചിത്രങ്ങളുടെ ഭാഗമായ നടി ഈ അടുത്താണ് വിവാഹിതയായത്. തന്റെ സുഹൃത്തും, ബിസിനസ് പങ്കാളിയുമായ സൊഹൈലിനെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്.

മലയാളത്തിൽ വില്ലൻ എന്ന സിനിമയിലൂടെ താരം എത്തിയിരുന്നു. രാജസ്ഥാനിൽ വെച്ചായിരുന്നു താരത്തിന്റെ വിവാഹം. അന്ന് അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രമേ ചടങ്ങിൽ പങ്കെടുത്തിരുന്നുള്ളു. അതേസമയം സൊഹൈലിന്റെ രണ്ടാം വിവാഹമാണിത്.

Advertisements

‘ഷക ലക ബൂം ബൂം’ എന്ന കിഡ്സ് ഷോയിൽ താരമായെത്തിയാണ് ഹൻസിക ആരാധകരുടെ ഹൃദയം കവർന്നത്. പിന്നീട് നായികയായി ഹൻസികയെ കണ്ടപ്പോൾ ആരാധകർക്ക് തന്നെ വിശ്വസിക്കാനായിരുന്നില്ല. കുട്ടിത്താരമായിരുന്ന ഹൻസികയെ നായികയായി സങ്കൽപ്പിക്കാൻ പ്രേക്ഷകർ പ്ര യാ സപ്പെട്ടിരുന്നു.

ALSO READ- പ്രസവശേഷം 30 കിലോ കുറച്ചു! വെയ്റ്റ് ലോസ് യാത്ര പരിചയപ്പെടുത്തി പാർവതി ആർ കൃഷ്ണ; സന്തോഷത്തിൽ പങ്കുചേർന്ന് ആരാധകരും

നായികയായി ബോളിവുഡിൽ തിളങ്ങാൻ ഹൻസികയ്ക്ക് സാധിച്ചിരുന്നില്ല. തെന്നിന്ത്യയിലാകട്ടെ ഹൻസികയെ ആരാധകർ ഇരുകൈയ്യും നീട്ടി സ്വാകരിച്ചി. നിരവധി ഹിറ്റ് സിനിമകളിൽ താരം നായികയായെത്തി. വിജയ്, സൂര്യ, കാർത്തി, ധനുഷ്, ചിമ്പു, ജയം രവി, വിശാൽ, അല്ലു അർജുൻ തുടങ്ങി ഒട്ടുമിക്ക മുൻനിര താരങ്ങൾക്കൊപ്പം ഇതിനോടകം ഹൻസിക അഭിനയിച്ചുകഴിഞ്ഞു.

അതേസമയം, അടുത്തിടെയാണ് സൊഹൈയിൽ കതൂരിയയുമായുള്ള ഹൻസികയുടെ വിവാഹം കഴിഞ്ഞത്. വിവാഹ ശേഷവും ഇന്റസ്ട്രിയിൽ വളരെ സജീവമാണ് നടി. പാർട്ണർ, 105 മിനിട്ട്, മൈ നൈം ഈസ് ശ്രുതി, റൗഡി ബേബി, ഗാർഡിയൻ, ഗാന്ധാരി, മൻ തുടങ്ങി നിരവധി സിനിമകളാണ് നിലവിൽ നടി കരാറ് ചെയ്തിരിയ്ക്കുന്നത്. അതിനൊപ്പം നാഷ്, മൈത്രി എന്നീ വെബ് സീരീസുകളും താരം ചെയ്യുന്നുണ്ട്.

ALSO READ-പുത്തൻ ഡാൻസ് വീഡിയോയുമായി മീനാക്ഷി ദിലീപ്; അമ്മയുടെ അല്ലേ മോൾ! ഡാൻസിൽ ഒട്ടും മോശമാവില്ലെന്ന് ആരാധകർ!

ഇപ്പോഴിതാ യോഗാദിനത്തോട് അനുബന്ധിച്ച് ഹൻസിക പങ്കുവെച്ച ഒരു ചിത്രമാണ് വിവാദങ്ങൾക്ക് കാരണമായിരിക്കുന്നത്. അന്താരാഷ്ട്ര യോഗ ദിനത്തിൽ ‘ഇന്നും എല്ലാ ദിവസവും യോഗ സെലിബ്രേറ്റ് ചെയ്യുന്നു’ എന്ന് പറഞ്ഞുകൊണ്ടാണ് ഹൻസിക ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നത്.

പക്ഷെ, ഈ ചിത്രത്തിന് മോശം കമന്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു.നടിയുടെ സൗന്ദര്യത്തെ പ്രശംസിച്ച കമന്റുകൾക്കിടയിലാണ് താരത്തെ ഡീ ഗ്രേ ഡ് ചെയ്യുന്ന കമന്റും പ്രത്യക്ഷപ്പെട്ടത്. ഹൻസികയുടെ ശരീര ഭാരം കുറഞ്ഞതിനെ കുറിച്ചാണ് ഒരാളുടെ കമന്റ്. ഒരുപാട് സർജ്ജറികൾ കഴിഞ്ഞാണ് ഇങ്ങനെ ആയതെന്ന് കമന്റിൽ പറയുന്നു.

Courtesy: Public Domain

നടിമാരെ ല്ലാം ഒരുപാട് സർജറികൾ ചെയ്ത് ശരീരം മാറ്റുന്നു, എന്നിട്ട് അതൊക്കെ ചെയ്തത് യോഗയാണ് എന്ന് പറയുന്നുവെന്നാണ് കമന്റിൽ പറയുന്നത്. ഈ കമന്റിന് ഹൻസിക തന്നെ മറുപടിയുമായി എത്തി. ‘എനിക്ക് എന്റെ കാര്യം മാത്രമേ പറയാൻ പറ്റൂ. ഇങ്ങനെ ആവാൻ ഞാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അതിന് യോഗ എന്നെ ഒരുപാട് സഹായിച്ചു. അതിലെ രസകരമായ കാര്യം എന്താണെന്ന് വച്ചാൽ, യോഗ പോസിറ്റീവിറ്റി പരത്താൻ ഒരുപാട് സഹായിക്കും’-താരം പറയുന്നു. ഹൻസികയുടെ മറുപടി ഇതിനോടകം തന്നെ വലിയ ചർച്ചയായി കഴിഞ്ഞിരിക്കുകയാണ്.

Advertisement