ബാലതാരമായി വന്ന് പിന്നീട് തെന്നിന്ത്യയിലെ തിളങ്ങുന്ന നടിയായി മാറിയ ആളാണ് ഹാന്‍സിക മോട്വാണി. സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളുടെ ഭാഗമായ നടി ഈ അടുത്താണ് വിവാഹിതയായത്. തന്റെ സുഹൃത്തും, ബിസിനസ് പങ്കാളിയുമായ സൊഹൈലിനെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്.
മലയാളത്തില്‍ വില്ലന്‍ എന്ന സിനിമയിലൂടെ താരം എത്തിയിരുന്നു. രാജസ്ഥാനില്‍ വെച്ചായിരുന്നു താരത്തിന്റെ വിവാഹം. അന്ന് അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രമേ ചടങ്ങില്‍ പങ്കെടുത്തിരുന്നുള്ളു. അതേസമയം സൊഹൈലിന്റെ രണ്ടാം വിവാഹമാണിത്.
ഡിസ്‌നി പ്ലസ് ഹോട്ട്ടസ്റ്റാറിലൂടെ ഹാന്‍സികയുടെ വിവാഹ മാമാങ്കം ആരാധകര്‍ക്കായി സ്ട്രീം ചെയ്തിരുന്നു. ഇതിലൂടെ തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ ഹാന്‍സിക തുറന്ന് പറയുന്നുണ്ട്. ഹാന്‍സികാസ് ലവ്, ശാദി, ഡ്രാമ എന്നാണ് പരിപാടിയുടെ പേര്.
ഫെബ്രുവരി 10 നാണ് സ്ട്രീമിങ് ചെയ്തുതുടങ്ങുന്നത്. ഇതിനിടെ ഗര്‍ഭവിശേഷങ്ങള്‍ ഹന്‍സികയോട് തിരക്കിയിരിക്കുകയാണ് പരിപാടിയുടെ അവതാരകന്‍. ടിപ്പിക്കല്‍ ക്വസ്റ്റ്്യന്‍ ചോദിക്കാന്‍ പോവുകയാണെന്ന മുഖവുരയോടെയാണ് ചോദ്യം ചോദിച്ചത്.
കല്യാണം കഴിഞ്ഞു ഇനി കുഞ്ഞ് എപ്പോഴാണ് എന്ന അവതാരകന്‍ ചോദിച്ചപ്പോള്‍ ഹോ നോ എന്ന് പറഞ്ഞ് തല തിരിക്കുകയായിരുന്നു ഹന്‍സിക. കല്യാണം കഴിഞ്ഞ് രണ്ട് മാസമേ ആയിട്ടുള്ളൂവെന്നും പ്ലീസ് ആ ചോദ്യം മാത്രം ചോദിക്കരുതെന്നും ഹന്‍സിക പറയുന്നു.
Also Read: അയ്യപ്പനായി തിളങ്ങി, ഇനി ഗന്ധര്‍വ്വന്‍, പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി ഉണ്ണി മുകുന്ദന്‍
തനിക്ക് കല്യാണം കഴിഞ്ഞ് പ്രത്യേക മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നും ഒരു റൂംമേറ്റിനെ കിട്ടിയെന്നേയുള്ളൂവെന്നും ഹന്‍സിക പറയുന്നു. തന്റെ ജീവിതം സാധാരണപോലെ മുന്നോട്ട് പോവുകയാണെന്നും ഇപ്പോഴും ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നുണ്ടെന്നും ഹന്‍സിക വ്യക്തമാക്കി.