സുന്ദരി കുട്ടി; സാരിയില്‍ അതീവ സുന്ദരിയായി ഹന്‍സിക

57

നടന്‍ കൃഷ്ണകുമാറിന്റെ കുടുംബത്തിലെ എല്ലാവരും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നവരാണ്. അഹാന കൃഷ്ണ സിനിമയിലും സോഷ്യല്‍ മീഡിയയിലും സജീവമാണ്. അതുപോലെ കൃഷ്ണകുമാറിന്റെ ഇളയ മകള്‍ ഹന്‍സികയും ചേച്ചിയുടെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ട് അഭിനലോകത്തേക്ക് കടന്നുവന്നിരുന്നു.

Advertisements

ഇപ്പോള്‍ കോളേജിലാണ് ഹന്‍സിക പഠിക്കുന്നത്. ചേച്ചിമാരെ പോലെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഹന്‍സു. ഇപ്പോഴതാ ഈ കുട്ടി താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രം ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

സാരിയില്‍ അതീവ സുന്ദരിയായാണ് ഹന്‍സിക എത്തിയത്. ഒരുപക്ഷേ ഇത് ആദ്യമായിട്ടായിരിക്കും ഹന്‍സിക ഇങ്ങനെ ഒരു ഫോട്ടോ ഷൂട്ട് നടത്തുന്നത്. തലയില്‍ മുല്ലപ്പൂ ചൂടി ആഭരണങ്ങള്‍ അണിഞ്ഞ് ഒരു മണവാട്ടിയെ പോലെയാണ് ഹന്‍സിക എത്തിയിരിക്കുന്നത്.

കിടിലന്‍ ലുക്ക് എന്നാണ് ഇത് കണ്ട് ആരാധകര്‍ പറഞ്ഞത്. സാധാരണ മോഡല്‍ വസ്ത്രം ധരിച്ചുകൊണ്ടുള്ള ഹന്‍സിയുടെ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ എത്താറ്.

അതേസമയം അഹാന കൃഷ്ണയുടെയും ഇഷാനിയുടെയും ദിയയുടെയും ഫോട്ടോഷൂട്ട് ചിത്രമെല്ലാം ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. ഇതെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറല്‍ ആവാര്‍.

 

 

Advertisement