വിദ്യാഭ്യാസ ചെലവിനും കുടുംബത്തിന് തണലാകാനുമായി കൊച്ചി തമ്മനത്ത് മീന്‍ വില്‍പ്പന നടത്തിയാണ് ഹനാന്‍ എന്ന പെണ്‍കുട്ടി സോഷ്യല്‍മീഡിയയില്‍ തരംഗമായത്. പിന്നീട് ഒട്ടനേകം വിവാദങ്ങളുണ്ടായെങ്കിലും ഹനാന്‍ പ്രതിസന്ദികളോട് പോരാടി ജീവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിലാണ്. മലയാളികള്‍ അറിയുന്നത്.
ഇപ്പേള്‍ ഹനാന്‍ സമൂഹ മാധ്യമത്തിലും സജീവമാണ്. ഇപ്പോഴിതാ ഒരു ട്രെയിന്‍ യാത്രയുടെ തനിക്ക് നേരിടേണ്ടി വന്ന വളരെ മോശമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഹനാന്‍.
ട്രെയിന്‍ യാത്രയ്ക്കിടെ ഒരാള്‍ തന്റെ ദേഹത്ത് കടന്നു പിടിച്ചുവെന്നാണ് ഹനാന്‍ പറയുന്നത്. യാത്രയ്ക്കിടെ ഒരു സംഘം ട്രെയിനില്‍ ഇരുന്ന് പരസ്യമായി മദ്യപിക്കുന്നത് വീഡിയോയില്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ മോശമായി പെരുമാറിയെന്നും ഹനാന്‍ പറയുന്നു.
പഞ്ചാബിലെ ജലന്ദറില്‍ പരീക്ഷ എഴുതാന്‍ പോകുമ്പോഴാണ് ഹനാന് മോശമായ അനുഭവം നേരിടേണ്ടി വന്നത്. ഒരു പഞ്ചാബി തന്റെ ദേഹത്ത് കയറി പിടിച്ചു. അപ്പോള്‍ ഒച്ച വച്ചയ്ക്കുകയും അവിടെ നിന്ന് മാറിയിരുന്നെന്നും ഹനാന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
താന്‍ സഞ്ചരിച്ചിരുന്ന ട്രെയിനില്‍ ഇരുന്നു കുറച്ചു ചെറുപ്പക്കാര്‍ മദ്യപിച്ച് ബഹളം വയ്ക്കാന്‍ തുടങ്ങി. താന്‍ പലപ്പോഴും ഇങ്ങനെ ചെയ്യരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും അവര്‍ അതൊന്നും കേള്‍ക്കാന്‍ തയ്യാറാകാതെ മദ്യപാനം തുടര്‍ന്നു.
തനിക്ക് ഇതോടെ സുരക്ഷിതമായി യാത്ര ചെയ്യാന്‍ മറ്റൊരു വഴിയും ഇല്ലാത്തതു കൊണ്ടാണ് അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തുടര്‍ന്ന് സംഭവം അറിഞ്ഞ് എത്തിയ റെയില്‍വേ പോലീസ് തന്നോട് വളരെ മോശമായാണ് പെരുമാറിയത് എന്നും ഹനാന്‍ പറയുന്നു. അവര്‍ ആക്രമികളെ കസ്റ്റഡിയില്‍ എടുക്കാന്‍ പോലും തയ്യാറായില്ല. തനന്നോട് മോശമായി പെരുമാറുകയാണ് പോലീസ് ചെയ്തത്. മാത്രമല്ല അവര്‍ തന്നോട് ട്രെയിനില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയാണ് ഉണ്ടായതെന്നും ഹനാന്‍ പറയുന്നു.