വന്നതും ഹനാൻ കളി തുടങ്ങി; കയ്യാങ്കളിയിലെത്തി ബിഗ്‌ബോസിലെ പുതിയ ടാസ്‌ക്; രണ്ടിൽ ഒരാൾ പുറത്ത് പോകേണ്ടി വരുമെന്ന് താക്കീത്‌

531

ബിഗ്‌ബോസ് അഞ്ചാം സീസൺ അതിന്റെ മൂന്നാമത്തെ ആഴ്ച്ചയിലേക്ക് കടന്നിരിക്കുകയാണ്. ആദ്യ ആഴ്ച്ച മുതൽ തന്നെ സംഭവബഹുലമായിരുന്നു ബിഗ്‌ബോസ് വീടിനുള്ളിലെ തർക്കങ്ങളും, മത്സരങ്ങളും. ഷോ മൂന്നാമത്തെ ആഴ്ച്ചയിലേക്ക് കടന്നപ്പോൾ പ്രേക്ഷകരെയും അതേപോലെ ഹൗസിനുള്ളിലുള്ളവരെയും ഞെട്ടിച്ച് കൊണ്ട് പുതിയൊരു വൈൽഡ് കാർഡ് എൻട്രി നടന്നിരിക്കുകയാണ്. മീൻ കച്ചവടം ചെയ്ത് ആളുകളെ ഞെട്ടിച്ച ഹനാനാണ് ഹൗസിനുള്ളിലേക്ക് കയറി വന്നിരിക്കുന്നത്.

ഹനാൻ വന്നപ്പോൾ തന്നെ ബിഗ്‌ബോസ് വീടിനുള്ളിൽ റെനീഷ അടക്കം പലരും ഉൾക്കൊള്ളാൻ കഴിയാതെ ബുദ്ധിമുട്ടുന്ന അവസ്ഥയിലായിരുന്നു. ഇപ്പോഴിതാ ബിഗ്‌ബോസിലിപ്പോൾ കിടിലനൊരു അടി നടന്നിരിക്കുകയാണ്. അതും ശാരീരികമായി താരങ്ങളെ കയ്യേറ്റം ചെയ്യരുതെന്ന നിയമം ലംഘിക്കുന്ന തരത്തിലാണ് തല്ലുണ്ടായത്. ഈ തല്ല് നിലവിൽ താരങ്ങളുടെ നിലനില്പ്പിനെ പോലും ബാധിക്കുന്ന രീതിയിലേക്കാണ് നീങ്ങിയത്.

Advertisements

Also Read
അഖിൽ അക്കിനേനിക്ക് ആശംസകളുമായി സാം; വിവാഹം തകർന്നെങ്കിലും ബന്ധങ്ങൾക്ക് വില കല്പിക്കുന്നവരാണ് ഇരുവരുമെന്നും ആരാധകർ

ബിഗ്‌ബോസ് നല്കിയ ടാസ്‌കിന്റെ ഭാഗമായി അധികാരികൾക്ക് കൊടി എടുക്കാനുള്ള ബെൽ അടിച്ച ശേഷമാണ് സംഭവം. എല്ലാവരും മത്സരത്തിന്റെ ഭാഗമായി കൊടികൾ എടുക്കുന്നുണ്ട്. ആരോണോ കൂടുതൽ കൊടികൾ സ്വന്തമാക്കുന്നത് അവർക്ക് അധികാരം സ്ഥാപിക്കാം എന്നാണ് ബിഗ്‌ബോസ് പറഞ്ഞത്. എന്നാൽ കൊടികൾ എങ്ങനെ കരസ്ഥമാക്കാം എന്ന് ബിഗ്‌ബോസ് പറഞ്ഞിട്ടില്ല.

അതേസമയം രണ്ട് കൊടികൾ സ്വന്തമാക്കിയ ഗോപികയിൽ നിന്നും കൊടികൾ ഒന്നും സ്വന്തമാക്കാൻ കഴിയാതിരുന്ന ഹനാൻ കൊടി തട്ടി പറിക്കാൻ നോക്കിയതോടെയാണ് കയ്യാങ്കളി ആരംഭിച്ചത്. കൊടി തട്ടിപ്പറിക്കാൻ ശ്രമിക്കുന്നതിനിടെ ഗോപിക ഹനാനെ പിടിച്ചു തള്ളി. പിന്നാലെ ഹനാനും ഗോപികയെ പിടിച്ച് തള്ളുകയായിരുന്നു. ഫിസിക്കൾ അസോൾട്ട് എന്നതായി വിലയിരുത്താൻ സാധിക്കുന്ന തരത്തിലാണ് താരങ്ങൾക്കിടയിലെ അടി പുരോഗമിക്കുന്നത്.

Also Read
എനിക്കൊരു കുഞ്ഞുണ്ട്; സിയൽ എന്നാണ് പേര്, വെളിപ്പെടുത്തലുമായി ഷൈൻ ടോം ചാക്കോ

അതേസമയം ഫിസിക്കൽ അസാൾട്ട് ആണെങ്കിലും തനിക്ക് അതൊരു പ്രശ്‌നമല്ലെന്നാണ് ഹനാൻ പറയുന്നത്. കൊടി കിട്ടാനായി ഞാൻ എന്തും ചെയ്യും. എന്നാൽ എന്റെ ദേഹത്ത് തൊട്ടാൽ താൻ തിരിച്ച് തല്ലുമെന്നും, രണ്ടിൽ ഒരാൾ അനാവശ്യമായി പുറത്ത് പോകേണ്ട സാഹചര്യം ഉണ്ടാക്കരുതെന്നും ഗോപിക ഹനാന് താക്കീത് നല്കുന്നുണ്ട്. ഇത്രയൊക്കെ പറഞ്ഞിട്ടും ഗോപികയെ ഹനാന് അടിക്കുന്നുണ്ട്. ഇരുവർക്കും ഇടയിലെ പ്രശ്‌നം കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ ഹൗസിനുള്ളിലുള്ളവർ ഇരുവർക്കും താക്കീത് നല്കിയിട്ടുണ്ട്.

Advertisement