മലയാളികളുടെ കണ്ണ് നനയിച്ച് കലാഭവന്‍ മണി മണ്‍മറഞ്ഞിട്ട് മൂന്ന് വര്‍ഷമായി. സഹായം അഭ്യര്‍ത്ഥിച്ച് എത്തുന്നവരെ ഒരിക്കലും മണി വെറും കൈയ്യോടെ മടക്കിയിരുന്നില്ല. മണി മറഞ്ഞതോടെ നിരവധി പേര്‍ക്കാണ് ആ തണല്‍ നഷ്ടമായത്.
അതിലൊരാളാണ് ഹനാന്‍. കൊച്ചി തമ്മനത്ത് മീന്‍ വില്‍പ്പന നടത്തിയ ചിത്രം വൈറലായതോടെയാണ് ഹനാനെ മലയാളികള്‍ അറിയുന്നത്. കലാഭവന്‍മണി ഉണ്ടായിരുന്ന സമയത്ത് പല പരിപാടികളിലും ഹനാനെ അദ്ദേഹം പങ്കെടുപ്പിച്ചിട്ടുണ്ട്.
സഹായമഭ്യര്‍ഥിച്ച് വരുന്നവരെ ഒരിക്കലും കൈവിടാതിരുന്ന താരമായിരുന്നു കലാഭവന്‍ മണി. മണിയുടെ വിയോഗത്തിന് ശേഷം നിരവധി പേര്‍ക്കാണ് ആ സ്നേഹത്തണല്‍ നഷ്ടമായത്.
അതിലൊരാളാണ് ഹനാന്‍. കൊച്ചിയില്‍ തമ്മനത്ത് യൂണിഫോമില്‍ മീന്‍വിറ്റതിലൂടെയാണ് ഹനാനെ ജനങ്ങള്‍ കൂടുതല്‍ അറിയുന്നത്. കലാഭവന്‍ മണിയുണ്ടായിരുന്ന സമയത്ത് അദ്ദേഹം നിരവധി പരിപാടികളില്‍ ഹനാനെ പങ്കെടുപ്പിച്ചിട്ടുണ്ട്.
കോതമംഗലത്ത് ഹനാന്റെ കാര്യങ്ങള്‍ നോക്കാനായി ഡോക്ടര്‍ വിശ്വനാഥനെ ഏല്‍പ്പിച്ചതും മണിയായിരുന്നു. കുഞ്ഞാവേ എന്നായിരുന്നു മണി ഹനാനെ വിളിച്ചിരുന്നത്.
കലാഭവന്‍ മണിയുടെ മൂന്നാം ചരമവാര്‍ഷികത്തില്‍ ഒരു ആല്‍ബം പുറത്തിറക്കിയിരിക്കുകയാണ് ഹനാന്‍. മണിയുടെ രൂപസാദൃശ്യമുള്ള ആളെത്തുന്ന ആല്‍ബം വികാരനിര്‍ഭര നിമിഷങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഒരുക്കിയിരിക്കുന്നത്.