കണ്ടീഷൻ വെച്ചുള്ള ഒരു ബന്ധവും എനിക്ക താത്പര്യമില്ല; ബിഗ്‌ബോസിൽ നിന്ന് പുറത്താകേണ്ടി വന്നതിൽ എനിക്ക് വേദനയുണ്ട്; മനസ്സ് തുറന്ന് ഹനാൻ

766

മീൻ കച്ചവടക്കാരിയായി വന്ന് മലയാളി മനസ്സിൽ ഇടം നേടിയ വ്യക്തിയാണ് ഹനാൻ. പിന്നീട് അപകടം ഹനാന്റെ ആരോഗ്യം തകർത്ത് എറിഞ്ഞപ്പോഴും വളരെ ശക്തയായി തന്നെ ഹനാൻ അതിനെയും നേരിട്ടു. പിന്നീട് ഹനാനെ കാണുന്നത് ബിഗ്‌ബോസിലാണ്. വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് ഹനാൻ ബിഗ്‌ബോസിലെത്തിയത്. ഹനാന്റെ വരവോടെ എന്തെങ്കിലുമൊക്കെ ബിഗ്‌ബോസിൽ നടക്കുമെന്നും, ശക്തയായ മത്സരാർത്ഥിയായി ഹനാൻ മാറുമെന്നും പ്രതീക്ഷിച്ചവർക്ക് തെറ്റി.

ബിഗ്‌ബോസ് വീട്ടിലെത്തി ഒരാഴ്ച്ചക്കുള്ളിൽ തന്നെ ഹനാൻ വീടിന്റെ പടിയിറങ്ങി. വീക്ക്‌ലി ടാസ്‌കിന് ശേഷം മാനസികമായി താൻ തകർന്നു എന്നാണ് താരം അന്ന് പറഞ്ഞത്. ആരോഗ്യ പ്രശ്‌നങ്ങൾ തന്നെ അലട്ടുന്നുണ്ടെന്നും താരം വ്യക്തമാക്കി. അതേസമയം ഹൗസിൽ നിന്ന് പെട്ടെന്ന് പുറത്തായത് തന്നെ വളരെ വേദനിപ്പിച്ചിരുന്നുവെന്ന് ഹനാൽ തന്നെ വ്യക്തമാക്കിയരുന്നു. ഇപ്പോഴിതാ കൈരളി ടിവിക്ക് നല്കിയ താരത്തിന്റെ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കണ്ടീഷൻ വെച്ചുള്ള ബന്ധങ്ങൾ എനിക്കിഷ്ടമില്ല എന്നാണ് താരം പറയുന്നത്.

Advertisements

Also Read
ഇത് പോലെ പ്രോഗ്രസ്സീവ് ആയ ഒരാളെ കിട്ടിയതാണ് എന്റെ ഭാഗ്യമെന്ന് സയേഷ; ഞാൻ എന്റെ ഭാര്യയോട് ജോലിക്ക് പോകണ്ട എന്ന് പറഞ്ഞിട്ടില്ല എന്ന് ആര്യ; താരദമ്പതികൾക്ക് പറയാനുള്ളത് ഇങ്ങനെ

ഹനാന്റെ വാക്കുകൾ ഇങ്ങനെ; കണ്ടീഷൻ വെച്ചുള്ള ബന്ധങ്ങൾ എനിക്കിഷ്ടമില്ല. നമ്മൾ എല്ലാം ബൗണ്ടറീസിനുള്ളിലാണ്. ഇഷ്ടമില്ലാത്ത ആളെ നമ്മൾ സഹിക്കേണ്ടതില്ലല്ലോ. ബിഗ് ബോസിന് ശേഷം എന്നെ ലച്ചു വന്ന് കണ്ടിരുന്നു. ഞങ്ങൾ റീൽസൊക്കെ ചെയ്തു. എനിക്ക് ലിമിറ്റഡ് ആയുള്ള സൗഹൃദങ്ങളെ ഉള്ളു. അനിയനാണ് എന്റെ ഏറ്റവും നല്ല സുഹൃത്ത്. പരാജയപ്പെട്ട് നിന്നാലും മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുന്നത് അവനാണ്.

എന്നെക്കൊണ്ടുള്ള പ്രയോജനം മനസ്സിലാക്കിയശേഷം അടുപ്പം കാണിക്കാൻ വരുന്നവരാണ് മിക്കവരും. ചില സൗഹൃദങ്ങളെ അത് കൊണ്ട് തന്നെ പാതിവഴിയിൽ ഉപേക്ഷിക്കാറുണ്ട്. എന്റെ അപകടത്തിന് ശേഷം എന്നെ ഡീമോട്ടീവേറ്റ് ചെയ്തവരുണ്ട്. ഞാനും ആയി ബന്ധമുണ്ടായിരുന്ന ഒരാളെയും എനിക്ക് എന്റെ ജീവിതത്തിൽ നിന്ന് കളയേണ്ടി വന്നിട്ടുണ്ട്.

Also Read
സ്‌ക്രീനിൽ കാണുന്നവർക്ക് ഞങ്ങൾ നല്ല ജോഡികളായി തോന്നും, പക്ഷേ ഒരു ദാമ്പത്യത്തിലേക്ക് വന്നാൽ ഞങ്ങൾ തമ്മിൽ ചേരുകയേ ഇല്ല ; തുറന്ന് പറഞ്ഞ് അർണവ്

തൃശ്ശൂർ സ്വദേശികളായ ഹമീദിന്റെയും, സൈറാബിയുടെയും മകളാണ് ഹനാൻ. ജനിച്ചത് സമ്പന്നതയിൽ ആണെങ്കിലും, ദുരിത ജീവിതമാണ് ഹനാന് നയിക്കേണ്ടി വന്നത്. ജ്വല്ലറി യൂണിറ്റ് നടത്തിയും, ട്യൂശനുമൊക്കെ എടുത്താണ് ഹനാൻ പഠിപ്പിനുള്ള പൈസ കണ്ടെത്തിയത്.

Advertisement