വിദ്യാഭ്യാസ ചെലവിനും കുടുംബത്തിന് തണലാകാനുമായി കൊച്ചി തമ്മനത്ത് മീൻ വിൽപ്പന നടത്തിയാണ് ഹനാൻ എന്ന പെൺകുട്ടി സോഷ്യൽമീഡിയയിൽ തരംഗമായത്. പിന്നീട് ഒട്ടനേകം വിവാദങ്ങളുണ്ടായെങ്കിലും ഹനാൻ പ്രതിസന്ധികളോട് പോരാടി ജീവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിലാണ്. മലയാളികൾ അറിയുന്നത്.
ഇപ്പോൾ ഹനാൻ സമൂഹ മാധ്യമത്തിലും സജീവമാണ്. ഹനാന്റെ കുടുംബം ഇപ്പോൾ ദാരിദ്രത്തിലാണെങ്കിലും മുൻപ് സമ്പന്നതയിലായിരുന്നെന്ന് ഹനാൻ തന്നെ പറയുമായിരുന്നു. താരത്തിന്റെ അച്ഛൻ ഒരു ഇലക്ട്രീഷ്യനായിരുന്നു. അമ്മയാകട്ടെ വീട്ടമ്മയും. ഇരുവർക്കും രണ്ട് മക്കളാണ്. അതിൽ മൂത്തയാളാണ് ഹനാൻ.
ഇളയത് ഒരു ആൺകുട്ടിയായിരുന്നു. സമ്പന്നമായ കുടുംബത്തിലായിരുന്നു തന്റെ ജനനനെമെന്നും പല കാരണങ്ങളാൽ വലിയ വീടും മറ്റ് സ്വത്തുക്കളെുമെല്ലാം നഷ്ടമായി എന്നും പിന്നീട് സ്വന്തക്കാരു പോലും തിരിഞ്ഞു നോക്കിയില്ലെന്നുമാണ് ഹനാൻ സ്വന്തം ജീവിതത്തെ കുറിച്ച് പറയുന്നത്.
തനിക്ക് അങ്ങനെയാണ് വാടക വീട്ടിലേയ്ക്ക് അച്ചനും അമ്മയ്ക്കും അനുജനും ഒപ്പം മാറേണ്ടി വന്നതെന്നും ഹനാൻ പറയുന്നു. പിന്നീടാണ് ജീവിക്കാനായി ഹനാൻ മീൻ കച്ചവടം തുടങ്ങിയത്. ഇപ്പോൾ വ്ലോഗറും യൂ ട്യൂബറും ട്രാവലറുമൊക്കെയാണ് ഹനാൻ.
താരത്തിന്റെ മോഡേണായ വസ്ത്രധാരണവും ഫോട്ടോഷൂട്ടും എല്ലാം ഏറെ ട്രോളുകൾക്ക് കാരണമായിരുന്നു. സാധാരണക്കാരിയായ പെൺകുട്ടി മോഡേണായതാണ് വിമർശനങ്ങൾക്ക് കാരണമായത്.
ഇപ്പോഴിതാ താരത്തിന്റെ പുതിയ വെളിപ്പെടുത്തലാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. ശിവരാത്രി ദിനത്തിൽ പഹ്കുവെച്ച ഹനാന്റെ പോസ്റ്റാണ് ചർച്ചയ്ക്ക് കാരണം. ശിവ സ്തോത്രം പാടുന്നതാണ് പോസ്റ്റിലുള്ളത്. ഒരു ശിവ രാത്രിയിൽ ആണ് തന്റെ ജനനമെന്നും ഹനാൻ പറയുന്നുണ്ട്.
‘അതൊരു പുണ്യമായി ഞാൻ കരുതുന്നു .പതിവ് പോലെ രാവിലെ ഒരുങ്ങി ആമ്പലത്തിൽ പോയി തൊഴുതു. അറിയുന്ന രീതിയിൽ നാല് വരികളും ഒന്ന് പാടി നോക്കി. എല്ലാവരും കേൾക്കണം. തെറ്റുകൾ ക്ഷമിക്കണം. അടുത്ത വർഷം ഈ സമയത്ത് കുറച്ച് കൂടെ സ്വരം നന്നാക്കാൻ സാധിക്കുമെന്ന പ്രതീക്ഷ ഉണ്ട്. ഏവർക്കും എന്റെ ശിവ രാത്രി ആശംസകൾ’ എന്നായിരുന്ന ഹനാന്റെ പോസ്റ്റ്.
നേരത്തെ തന്നെ അമ്പലത്തിൽ തൊഴുത് നിൽക്കുന്ന ഫോട്ടോ പുറത്തുവന്നിരുന്നു. മുസ്ലീമായ ഹനാൻ എന്തിനാണ് അമ്പലത്തിൽ കയറിയതെന്നും അമ്പലം അശുദ്ധിയാവില്ലേ എന്നുമൊക്കെ നിരവധി വിമർശനങ്ങൾ വന്നിരുന്നു. ഇതിനാണ് ഇപ്പോൾ താരത്തിന്റെ മറുപടി.
ഞാൻ മുസ്ലീം അല്ലെന്നും വർഷങ്ങളായി ഹിന്ദു ആചാരത്തിൽ ജീവിക്കുന്ന ആളാണെന്നും എന്റെ അച്ചൻ മുസ്ലീം ആയിരുന്നില്ല. ബ്രാഹ്‌മണൻ ആയിരുന്നെന്നുമാണ് ഹനാൻ പറയുന്നത്.
തന്റെ അമ്മയാണ് മുസ്ലീമെന്നും ഹനാൻ വ്യക്തമാക്കി. ഹനാൻ എന്ന പേര് ആര് ഇട്ടതാണ് അമ്മയോ അതോ അച്ഛനോ എന്ന ചോദ്യത്തിന് അമ്മ എന്നാണ് ഹനാൻ മറുപടി നൽകിയത്. ഹനാന്റെ പിതാവിന്റെ പേര് ഹമീദ് എന്നാണ്. അമ്മ സൈറാബിയും.