ആഡംബരമില്ല, ആരവമില്ല, പതിവ് താരവിവാഹങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തം, രജിസ്റ്റര്‍ വിവാഹം ചെയ്ത് മാതൃകയായി ഹക്കീം ഷാജഹാനും സന അല്‍ത്താഫും, സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ കൈയ്യടി

105

ചുരുക്കം ചില സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാളികള്‍ക്ക് വളരെ സുപരിചിതരായ അഭിനേതാക്കളാണ് ഹക്കീം ഷാജഹാനും നടി സന അല്‍ത്താഫും. കഴിഞ്ഞ ദിവസമായിരുന്നു ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് ഇവരുടെ വിവാഹം.

Advertisements

രജിസ്റ്റര്‍ വിവാഹമായിരുന്നു. ആളും ആരവവും ആഡംബരവുമില്ലാതെ നടത്തിയ ലളിതമായ വിവാഹത്തെ കുറിച്ച് സോഷ്യല്‍മീഡിയയിലൂടെയാണ് ഇവര്‍ ആരാധകരെ അറിയിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

Also Read:ലോകത്തെ തലകുത്തി നിന്ന് കാണുമ്പോഴുള്ള സൗന്ദര്യം, പുതിയ വീഡിയോയുമായി കീര്‍ത്തി സുരേഷ്, നിമിഷനേരം കൊണ്ട് വൈറല്‍

വിവാഹത്തിന്റെ ചിത്രങ്ങള്‍ ഹക്കീമും സനയും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. സാധാരണയായി കണ്ടുവരുന്ന ആഡംബരം നിറഞ്ഞ താരവിവാഹങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി സാധാരണ വിവാഹം നടത്തി മാതൃകയായിരിക്കുകയാണ് ഇരുവരും.

അതുകൊണ്ടുതന്നെ മലയാളികളൊന്നടങ്കം നിറഞ്ഞ കൈയ്യടിയും ആശിര്‍വാദവുമാണ് സോഷ്യല്‍മീഡിയയിലൂടെ ഇരുവര്‍ക്കും നല്‍കിയത്. എബിസിഡി എന്ന ദുല്‍ഖര്‍ ചിത്രത്തിലൂടെയാണ് ഹക്കീം ബിഗ് സ്‌ക്രീനിലേക്ക് എത്തിയത്.

Also Read:ഒരു കൊച്ചിന്റെയടുത്ത് ഇങ്ങനെയുള്ള ചോദ്യങ്ങളൊന്നും ചോദിക്കരുത്, അവതാരകയെ പഠിപ്പിച്ച് ദേവനന്ദ, വൈറലായി അഭിമുഖം

ദുല്‍ഖര്‍ നായകനായി എത്തിയ വിക്രമാദിത്യന്‍ എന്ന സിനിമയില്‍ താരത്തിന്റെ സഹോദരി വേഷം അഭിനയിച്ചാണ് സനയും വെള്ളിത്തിരയിലേക്ക് എത്തിയത്. മറിയം മുക്ക് എന്ന ഫഹദ് ചിത്രത്തില്‍ നായികയായി അഭിനയിച്ചിട്ടുണ്ട്.

Advertisement