സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച ചിത്രം ഗുരുവായൂര്‍ അമ്പലനടയില്‍ തന്നെ. പൃഥ്വിരാജും, ബേസില്‍ ജോസഫും ഒന്നിച്ചപ്പോള്‍ ആ സിനിമ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. കുടുംബപ്രേക്ഷകരില്‍ നിന്നടക്കം മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.
ചിത്രം ആഗോളതലത്തില്‍ 50 കോടി തികച്ചെന്ന് നടന്‍ പൃഥ്വിരാജ് സ്ഥിരീകരിച്ചിരിക്കുകയാണ്. താരത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ സന്തോഷവാര്‍ത്ത അറിയിച്ചത് .
കേരളത്തില്‍ നിന്ന് 2024ലെ ഓപ്പണിംഗ് കളക്ഷനില്‍ ഗുരുവായൂര്‍ അമ്പലനടയില്‍ മൂന്നാം സ്ഥാനത്താണെന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പൃഥ്വിരാജ് നായകനായ ആടുജീവിതം 5.83 കോടി രൂപ നേടി കേരളത്തില്‍ രണ്ടാമതുണ്ടെന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബന്‍ 5.85 കോടിയുമായി റിലീസിന് കേരളത്തില്‍ ഒന്നാം സ്ഥാനത്തുമുണ്ട്. ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന സിനിമയുടെ സംവിധാനം വിപിന്‍ ദാസാണ്.