ഗുരുവായൂര്‍ അമ്പലനടയില്‍; കേരളത്തില്‍ നിന്ന് മാത്രം 34.80 കോടി രൂപ നേടി, കളക്ഷന്‍ റിപ്പോര്‍ട്ട്

117

ഈ അടുത്ത് റിലീസ് ചെയ്യ്ത ചിത്രം ‘ഗുരുവായൂര്‍ അമ്പലനടയില്‍’ മികച്ച പ്രതികരണം നേടി. പൃഥ്വിരാജ് പ്രധാന വേഷത്തില്‍ എത്തിയ ചിത്രം കേരളത്തില്‍ നിന്ന് മാത്രമായി 34.80 കോടി രൂപ നേടിയിട്ടുണ്ടെന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ട്.

Advertisements

ചിത്രം മൂന്നാം സ്ഥാനത്താണെന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പൃഥ്വിരാജ് നായകനായ ആടുജീവിതം 5.83 കോടി രൂപ നേടി കേരളത്തില്‍ രണ്ടാമതുണ്ടെന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബന്‍ 5.85 കോടിയുമായി റിലീസിന് കേരളത്തില്‍ ഒന്നാം സ്ഥാനത്തുമുണ്ട്. ഗുരുവായൂര്‍ അമ്പലനടയില്‍ ആഗോളതലത്തില്‍ 70 കോടി ക്ലബിലെത്തിയിട്ടുണ്ട്.

ഗുരുവായൂര്‍ അമ്പലനടയില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ഗുരുവായൂര്‍ അമ്പലനടയില്‍ കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രമായിരിക്കും എന്ന് പ്രതീക്ഷയുണ്ടായിരുന്നു.

 കല്യാണം നടക്കുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ബേസിലും വേഷമിട്ട ഗുരുവായൂര്‍ അമ്പലനടയില്‍ രംഗങ്ങള്‍ തമാശയാല്‍ ആകര്‍ഷകമായിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Advertisement