ഗുരുസാറുമായുള്ള കോമ്പിനേഷൻ സീൻ ഒറ്റ ടെയ്ക്കിൽ സംഭവിച്ചതാണ് ; തുറന്ന് പറഞ്ഞ് മിന്നൽ മുരളിയിലെ ഉഷ

576

ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ‘മിന്നൽ മുരളി’ ഡിസംബർ 24ന് നെറ്റ്ഫ്ലിക്സിലൂടെ ലോകമൊട്ടാകെ റിലീസ് ചെയ്തു.

ചിത്രത്തിൽ ജയ്സൺ എന്ന കഥാപാത്രമായാണ് ടൊവിനോ എത്തുന്നത്. ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിച്ച ജയ്സൺ സൂപ്പർ ഹീറോ ആയി മാറുന്നതാണ് കഥ. തൊണ്ണൂറുകളിലെ സംഭവങ്ങളാണ് സിനിമയുടെ കഥാപശ്ചാത്തലം. ഡിസംബർ 24 ന് ഉച്ചയ്ക്ക് 1.30 നാണ് മിന്നൽ മുരളി ഇന്ത്യയിൽ സ്ട്രീം ചെയ്ത് തുടങ്ങിയത്. 2 മണിക്കൂറും 38 മിനിറ്റുമുള്ള പടം കണ്ട് കഴിഞ്ഞതോടെ് സിനിമ ഗ്രൂപ്പുകളിലും സ്വന്തം പ്രൊഫൈലുകളിലും ചിത്രത്തിനെ പുകഴ്ത്തി നിരവധി ആളുകളാണ് എത്തിയത്.

Advertisements

ALSO READ

മോഹൻലാലിന്റെ ബറോസിൽ നിന്ന് പൃഥ്വിരാജ് പിന്മാറിയതായി റിപ്പോർട്ട്!

മിന്നൽ മുരളി കണ്ടവർക്കാർക്കും മറക്കാനാവാത്ത മറ്റെരു കഥാപാത്രമാണ് തമിഴ് നടനായ ഗുരു സോമസുന്ദരം അവതരിപ്പിച്ച ഷിബു. ഗുരു സോമസുന്ദരനൊപ്പം തന്നെ കയ്യടി നേടിയ കഥാപാത്രമാണ് ടിവി സീരിയലിൽ സുപരിചിതയായ ഷെല്ലി കിഷോർ അവതരിപ്പിച്ച ഉഷ.

ചിത്രത്തിൽ ഷെല്ലിയും ഗുരു സോമസുന്ദരവും അവതരിപ്പിച്ച ചെറിയ കോമ്പിനേഷൻ സീൻ ഇതിനോടകം സമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയാവുന്നുണ്ട്.

ഇപ്പോഴിതാ ഗുരു സോമസുന്ദരവുമായുള്ള കോമ്പിനേഷൻ രംഗം ഒറ്റ ടെയ്ക്കിൽ സംഭവിച്ച മാജിക്കായിരുന്നെന്ന് തുറന്നുപറയുകയാണ് ഷെല്ലി കിഷോർ. ഇന്ത്യഗ്ലിറ്റ്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഷെല്ലിയുടെ പ്രതികരണം.

‘ഗുരു സാറിനെ നേരത്തെ എനിക്ക് അറിയില്ലായിരുന്നു. അദ്ദേഹം നന്നായി ഹാർഡ് വർക്ക് ചെയ്യുന്ന വ്യക്തിയാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. ഗുരുസാറുമായുള്ള കോമ്പിനേഷൻ സീൻ ഒറ്റ ടെയ്ക്കിൽ സംഭവിച്ചതാണ്.

സമീർ താഹിർ അതിനെ നന്നായി ഒപ്പിയെടുത്തതുകൊണ്ടാണ് അത് ഇത്രയും ഭംഗിയുള്ളതായത്. അതൊരു മാജിക്കായി സംഭവിച്ചിരിക്കുന്നു,’ എന്നാണ് ഷെല്ലി പറയുന്നത്.

ALSO READ

അമ്മയുടെ നിർബന്ധ പ്രകാരം ആണ് അന്ന് ഞാൻ പോയത്, എനിയ്ക്ക് ഒട്ടും ഇഷ്ടമാല്ലായിരുന്നു : മിയ

ഗുരു അദ്ദേഹത്തിന് നൽകാൻ കഴിയുന്നതിന്റെ നൂറ് ശതമാനമാണ് സിനിമക്ക് വേണ്ടി തരുന്നത്. ചെയ്തതിൽ അദ്ദേഹത്തിന് എന്തെങ്കിലും സംശയമുണ്ടെങ്കിൽ അദ്ദേഹം തന്നെ റീ ടെയ്ക്കിനായി ആവശ്യപ്പെടുമെന്നും ഷെല്ലി പറഞ്ഞു.

ബേസിലാണ് ഈ ചിത്രത്തിന്റെ എല്ലാം. അദ്ദേഹം സിനിമയെ നല്ല രീതിയിൽ കരക്കെത്തിച്ചു. ആർട്ടിസ്റ്റുകൾക്ക് കഴിയുന്നത് ചെയ്യാനുള്ള ഫ്രീഡം ബേസിൽ നൽകിയിരുന്നെന്നും ഷെല്ലി കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റിൽ വന്ന ‘കുങ്കുമപ്പൂവ്’ എന്ന പരമ്പരയിലെ വേഷമാണ് ഷെല്ലിയെ പ്രശസ്തയാക്കിയത്. അതിലെ അഭിനയത്തിന് ഒട്ടേറെ ടെലിവിഷൻ അവാർഡുകളും, അമൃത ടി.വിയിലെ ‘തനിയെ’ എന്ന പരമ്പരയിലെ അഭിനയത്തിന് സംസ്ഥാന സർക്കാറിന്റെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരവും(2006) കരസ്ഥമാക്കിയിട്ടുണ്ട്.

അകം, ചട്ടക്കാരി തുടങ്ങിയ സിനിമകളിലെ ചെറുവേഷങ്ങളിൽ അഭിനയിച്ച അവർ 2013 ൽ ‘തങ്കമീൻകൾ’ എന്ന തമിഴ് സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ‘വെയിറ്റിംഗ് റൂം’ എന്നൊരു ഹിന്ദി സിനിമയിലും ഷെല്ലി അഭിനയിച്ചിട്ടുണ്ട്.

അതേസമയം, അഞ്ച് സുന്ദരികൾ എന്ന ആന്തോളജി സിനിമയിലൂടെയാണ് ഗുരു സോമസുന്ദരം മലയാളികൾക്ക് പരിചിതനായത്. തമിഴ്നാട്ടിലെ പ്രശസ്തമായ നാടകസംഘമായ കൂത്തുപ്പട്ടറൈയുടെ ഭാഗമായിട്ടായിരുന്നു അദ്ദേഹത്തിന്റെ കലാജീവിതത്തിന്റെ തുടക്കം.

 

 

Advertisement