സ്റ്റേജില്‍ തന്നെ മരിച്ചുവീഴണമെന്നാണ് ആഗ്രഹം, സിനിമകളില്‍ അവസരം കുറയുന്നതോടെ ഇപ്പോള്‍ സ്‌റ്റേജ് ഷോകളും കുറഞ്ഞുവെന്ന് ഗിന്നസ് പക്രു

102

മലയാളത്തിന്റെ ഇഷ്ടതാരമാണ് ഗിന്നസ് പക്രു. കുഞ്ഞന്‍ നായകന്‍ എന്നാണ് പക്രുവിനെ വിശേഷിപ്പിക്കാറുള്ളത്. സിനിമാ നടന്‍ എന്നതിലുപരി നിര്‍മ്മാതാവും, സംവിധായകനുമൊക്കെയാണ് അദ്ദേഹം.

Advertisements

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കരസ്ഥമാക്കിയതിന് ശേഷമാണ് അദ്ദേഹത്തെ ഗിന്നസ് പക്രു എന്നു വിളിക്കുന്നത്. വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനും ഇപ്പോള്‍ സംവിധായകനുമാണ് ഗിന്നസ് പക്രു എന്ന അജയകുമാര്‍.

Also Read: ഹോസ്റ്റലിൽ വെച്ച് ഹോമോ സെ ക്ഷ്വ ൽ ആയിരുന്നു അവൻ; ലൈം ഗി ക തൊഴിലാളികളെ സമീപിക്കും; ട്രാൻസ്‌വുമണിനെ വിവാഹം ചെയ്തു; അർണവിനെ കുറിച്ച് ദിവ്യ

സൂപ്പര്‍ഹിറ്റ് ഡയറക്ടര്‍ വിനയന്‍ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെ ഒരു മുഴുനീളന്‍ സിനിമയില്‍ അഭിനയിക്കുന്ന ഏറ്റവും നീളം കുറഞ്ഞ ആള്‍ എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കരസ്ഥമാക്കിയ ആളാണ് അജയകുമാര്‍.

ഇപ്പോഴിതാ തന്നെ കുറിച്ച് സംസാരിക്കുകയാണ് അജയകുമാര്‍. തനിക്ക് ഇപ്പോള്‍ സിനിമകളില്‍ അവസരം കുറവാണെന്നും അതോടെ സ്‌റ്റേജ് ഷോകളും കുറഞ്ഞുവെന്നും തനിക്ക് സ്റ്റേജില്‍ തന്നെ മരിച്ചുവീഴുന്നതാണ് ഇഷ്ടമെന്നും പക്ഷേ ഒന്നും നമുക്ക് തീരുമാനിക്കാന്‍ പറ്റില്ലല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: ‘അതെ, എനിക്ക് ഏറെ സന്തോഷം ലഭിക്കുന്ന ഇടമാണത്’; വിജയ് വർമയുമായി പ്രണയത്തിലെന്ന് വെളിപ്പെടുത്തി നടി തമന്ന ഭാട്ടിയ

തനിക്ക് സിനിമകളില്‍ എല്ലാ വേഷങ്ങളുമൊന്നും കിട്ടാറില്ല. ഒത്തിരി പരിമിതികളുള്ളതുകൊണ്ട് അങ്ങനെയുള്ള സിനിമകളില്‍ മാത്രമേ വേഷം കിട്ടുന്നുള്ളൂവെന്നും പ്രതീക്ഷിക്കാതെ തമിഴ് സിനിമയില്‍ അവസരം കിട്ടിയപ്പോള്‍ സന്തോഷം തോന്നിയെന്നും അജയകുമാര്‍ പറയുന്നു.

Advertisement