മകള്‍ ഐസിയുവില്‍ കിടക്കുമ്പോഴും സ്‌റ്റേജില്‍ കയറി കോമഡി പറഞ്ഞിട്ടുണ്ട്; സ്വന്തം കുഞ്ഞിന്റെ മുഖം കാണാന്‍ തുടിച്ചിരുന്നു: ഗിന്നസ് പക്രു

211

മലയാളത്തിന്റെ ഇഷ്ടതാരമാണ് ഗിന്നസ് പക്രു. കുഞ്ഞന്‍ നായകന്‍ എന്നാണ് പക്രുവിനെ വിശേഷിപ്പിക്കാറുള്ളത്. സിനിമാ നടന്‍ എന്നതിലുപരി നിര്‍മ്മാതാവും, സംവിധായകനുമൊക്കെയാണ് അദ്ദേഹം. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കരസ്ഥമാക്കിയതിന് ശേഷമാണ് അദ്ദേഹത്തെ ഗിന്നസ് പക്രു എന്നു വിളിക്കുന്നത്. വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനും ഇപ്പോള്‍ സംവിധായകനുമാണ് ഗിന്നസ് പക്രു എന്ന അജയകുമാര്‍. സൂപ്പര്‍ഹിറ്റ് ഡയറക്ടര്‍ വിനയന്‍ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെ ഒരു മുഴുനീളന്‍ സിനിമയില്‍ അഭിനയിക്കുന്ന ഏറ്റവും നീളം കുറഞ്ഞ ആള്‍ എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കരസ്ഥമാക്കിയ ആളാണ് അജയകുമാര്‍.

അങ്ങനെയാണ് അദ്ദേഹത്തിന് ഗിന്നസ് പക്രു എന്ന പേര് ലഭിച്ചത്. മിമിക്രി രംഗത്ത് നിന്ന് സിനിമയിലെത്തി പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യ നടനായി മാറി ഗിന്നസ് പക്രു. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തന്റേതായ ഒരു വ്യക്തിമുദ്ര മലയാളസിനിമയില്‍ പതിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.

Advertisements

വിദ്യാഭ്യാസത്തിന് ശേഷം ഒരു മിമിക്രി കലാകാരനായാണ് പക്രു പ്രേക്ഷകര്‍ക്കിടയില്‍ എത്തുന്നത്. നിരവധി ടെലിവിഷന്‍ പരമ്പരകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പിന്നീട് 2006 മാര്‍ച്ചില്‍ ഗായത്രി മോഹനെ വിവാഹം ചെയ്തു. ഭാര്യക്ക് സാധാരണ പോലെ തന്നെ ഉയരമുണ്ട്. 2009 ല്‍ ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നു. ദീപ്ത കീര്‍ത്തി എന്നാണ് മകള്‍ക്ക് അവര്‍ പേര് നല്‍കിയത്.

ALSO READ- ഈ ചലച്ചിത്രം ഒരു സംഭവമാണ്, ‘മാളികപ്പുറം’ ഒരിക്കലും മറക്കാനാവാത്ത ഉജ്ജ്വല കഥാമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ചിത്രമെന്ന് വാഴ്ത്തി കുമ്മനം രാജശേഖരന്‍

ഇപ്പോഴിതാ ഫ്ളവേഴ്സ് ചാനലിലെ ഒരു കോടിയില്‍ പക്രു അതിഥിയായി പങ്കെടുക്കുന്നതിന്റെ പ്രെമോ വീഡിയോകള്‍ വൈറലായി മാറുകയാണ്. സ്വന്തം കുഞ്ഞിന്റെ മുഖം കാണാന്‍ ഹൃദയം തുടിച്ചിരുന്ന നിമിഷങ്ങളെ കുറിച്ചൊക്കെ താരം പറയുന്നുണ്ട്.

കുഞ്ഞ് ജനിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞപ്പോള്‍ ഭയങ്കര സന്തോഷമായിരുന്നു. കുട്ടി ജനിച്ചതിന് ശേഷമാണ് അക്കാര്യം അറിയുന്നത്. അന്ന് വല്ലാത്ത അവസ്ഥയിലേക്ക് പോയി. എന്റെ ജീവിതത്തിലെ നിര്‍ണായകമായ ഘട്ടങ്ങള്‍ ആയിരുന്നുവെന്നും താരം പറയുന്നതുണ്ട്.

ജനിച്ച തന്റെ കുഞ്ഞ് ഐസിയുവില്‍ കിടക്കുമ്പോഴും താന്‍ സ്റ്റേജില്‍ നിന്ന് കോമഡി അവതരിപ്പിച്ചിട്ടുണ്ടെന്നും താരം പറയുകയാണ് പ്രമോ വീഡിയോയില്‍.

തന്നെ എല്ലാ പരിപാടികള്‍ക്കും കൊണ്ടു പോയിരുന്നതെല്ലാം അമ്മയായിരുന്നു. എടുത്ത് കൊണ്ടും കൈ പിടിച്ച് നടത്തിയുമെല്ലാം അമ്മ കൊണ്ടു പോയിട്ടുണ്ട്.

ALSO READ-അനശ്വര രാജന് ആസ്തി അഞ്ഞൂറ് കോടി; പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് സുന്ദരിയായി; ഇതൊക്കെയാണ് തന്നെ കുറിച്ച് കേള്‍ക്കുന്നതെന്ന് അനശ്വര രാജന്‍

അതേസമയം, തന്റെ വിവാഹ സമയത്ത് ബന്ധുക്കള്‍ തന്നെ ഇത് നടക്കില്ലെന്നും പത്ത് ദിവസം തികയ്ക്കില്ലെന്നും വരെ പറഞ്ഞിട്ടുണ്ടായിരുന്നു. പരിപാടിയുടെ പ്രെമോ വീഡിയോ മാത്രമാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. താരം വിശദമായി സംസാരിക്കുന്നത് അറിയാന്‍ പരിപാടി സംപ്രേക്ഷണം ചെയ്യുന്നത് വരെ കാത്തിരിക്കേണ്ടി വരും.

Advertisement