മകളുടെ ആഗ്രഹങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന അച്ഛനാണ് ഞാന്‍, ഇപ്പോള്‍ 18 വയസ്സാവാനുള്ള കാത്തിരിപ്പിലാണവള്‍, സന്തോഷ നിമിഷങ്ങളെ കുറിച്ച് ഗിന്നസ് പക്രു പറയുന്നു

156

മലയാളത്തിന്റെ ഇഷ്ടതാരമാണ് ഗിന്നസ് പക്രു. കുഞ്ഞന്‍ നായകന്‍ എന്നാണ് പക്രുവിനെ വിശേഷിപ്പിക്കാറുള്ളത്. സിനിമാ നടന്‍ എന്നതിലുപരി നിര്‍മ്മാതാവും, സംവിധായകനുമൊക്കെയാണ് അദ്ദേഹം. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കരസ്ഥമാക്കിയതിന് ശേഷമാണ് അദ്ദേഹത്തെ ഗിന്നസ് പക്രു എന്നു വിളിക്കുന്നത്.

guinness pakru

Advertisements

വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനും ഇപ്പോള്‍ സംവിധായകനുമാണ് ഗിന്നസ് പക്രു എന്ന അജയകുമാര്‍. സൂപ്പര്‍ഹിറ്റ് ഡയറക്ടര്‍ വിനയന്‍ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെ ഒരു മുഴുനീളന്‍ സിനിമയില്‍ അഭിനയിക്കുന്ന ഏറ്റവും നീളം കുറഞ്ഞ ആള്‍ എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കരസ്ഥമാക്കിയ ആളാണ് അജയകുമാര്‍.

Also Read: വെടിയുണ്ടകൾ കഥ പറയുന്ന മുംബൈ അധോലോകം, ബഡാരാജനായി താരരാജാവ് മോഹൻലാൽ, ഇടിവെട്ട് സിനിമ

തനിക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നതിന്റെ സന്തോഷം താരം നേരത്തെ പങ്കുവെച്ചിരുന്നു. മകള്‍ ദീപ്തയോടൊപ്പം കുഞ്ഞതിഥിയെ കൈയ്യിലെടുത്തുകൊണ്ടുള്ള ചിത്രം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചാണ് തനിക്ക് രണ്ടാമത്തെ കുഞ്ഞ് ജനിച്ച വിവരം പക്രു അറിയിച്ചത്.

ഇപ്പോഴിതാ തന്റെ കുടുംബത്തെ കുറിച്ച് പക്രു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. മൂത്തമകള്‍ ഇപ്പോള്ഡ ഒമ്പതാംക്ലാസ്സിലാണ് പഠിക്കുന്നതെന്നും മാര്‍ക്ക് കുറവാണെങ്കില്‍ അവളെ അമ്മ വഴക്ക് പറയുമെന്നും തന്റെ അടുത്തേക്കാണ് വരുന്നതെങ്കില്‍ താന്‍ കൂളാണെന്നും കുറച്ചുകൂടെ നന്നായി പഠിക്കണമെന്നേ പറയുള്ളൂവെന്നും പക്രു പറയുന്നു.

Also Read: എനിക്ക് മോഹൻലാൽ കഴിഞ്ഞേ ഒള്ളൂ വേറെ ആരും: പ്രിയ നടി മീരാ ജാസ്മിൻ പറഞ്ഞത് കേട്ടോ

വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മക്കള്‍ അറിയണം. അതിനൊപ്പം കളിയും ചിരിയും എല്ലാം കൊണ്ടുപോകണമെന്നും മകളാണ് തന്നോട് യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ പറഞ്ഞതെന്നും അവളാണ് അതെല്ലാം നോക്കുന്നതെന്നും മകള്‍ക്ക് വണ്ടികളോട് വല്യ ക്രേസ് ആണെന്നും പക്രു പറയുന്നു.

പതിനെട്ടുവയസ്സാവാന്‍ അവള്‍ കാത്തിരിക്കുകയാണിപ്പോള്‍. അത് ലൈസന്‍സ് എടുക്കാന്‍ വേണ്ടിയാണെന്നും തനിക്ക് പോലും അറിയാത്ത വണ്ടികളുടെ പേരൊക്കെ അവള്‍ പറയാറുണ്ടെന്നും പക്രു പറയുന്നു.

Advertisement