എന്നെ നടക്കാൻ സമ്മതിക്കാത്ത നടനാണ് മണിച്ചേട്ടൻ; സാധാരണക്കാരനായ സിനിമാക്കാരൻ, ഗിന്നസ് പക്രു മനസ്സ് തുറക്കുന്നു

105

മലയാളത്തിന്റെ ഇഷ്ടതാരമാണ് ഗിന്നസ് പക്രു. കുഞ്ഞൻ നായകൻ എന്നാണ് പക്രുവിനെ വിശേഷിപ്പിക്കാറുള്ളത്. സിനിമാ നടൻ എന്നതിലുപരി നിർമ്മാതാവും, സംവിധായകനുമൊക്കെയാണ് അദ്ദേഹം. ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയതിന് ശേഷമാണ് അദ്ദേഹത്തെ ഗിന്നസ് പക്രു എന്നു വിളിക്കുന്നത്.

അജയ് കുമാർ എന്നാണ് ഗിന്നസ് പക്രുവിന്റെ യഥാർത്ഥ പേര്്. കലോത്സ വേഗികളിൽ നിറ സാന്നിധ്യമായിരുന്ന പക്രു പിന്നീട് മിമിക്രി വേദികളിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. ഇപ്പോഴിതാ സിനിമയിലെ തന്റെ സൗഹൃദങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. മൈൽസ്‌റ്റോൺ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് താരം തന്റെ സൗഹൃദങ്ങളെ കുറിച്ച് പറഞ്ഞത്.

Advertisements
Courtesy: Public Domain

Also Read
ക്രിസ്തുമസ് ദിനത്തില്‍ പുതിയ ഒരാളായി എത്തി റബേക്ക, ഞെട്ടി ആരാധകര്‍, വീഡിയോ വൈറല്‍

താരത്തിന്റെ വാക്കുകൾ ഇങ്ങനെ; എന്നെ നിലത്ത് വെക്കാത്ത നടനാണ് കലാഭവൻ മണി. എയർപോർട്ടിലൊക്കെ എന്നെ എടുത്ത് നടക്കും. എന്നെ ഇടക്കിടെ വിളിക്കും. ഒരു സാധാരണക്കാരനായ സിനിമാക്കാരനാണ് അദ്ദേഹം. നാട്ടിലെത്തിയാൽ തനി ചാലക്കുടിക്കാരനാവും. സിനിമ ചെയ്യുമ്പോൾ സിനിമാക്കാരനും.

അതേസമയം താരം മമ്മൂട്ടിയെ കുറിച്ച് പറഞ്ഞത് ഇങ്ങനെ; എന്നെ ഗിന്നസ് പക്രു എന്നു ആദ്യം വിളിക്കുന്നത് മമ്മൂട്ടിയാണ്. വേൾഡ് റെക്കോർഡിന്റെ സർട്ടിഫിക്കറ്റ് നല്കിയതും അദ്ദേഹമാണ്. ഇതൊരു ചെറിയ കാര്യമല്ല, വലിയകാര്യമാണെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. അന്ന് മുതൽ ഇന്ന് വരെ മനസ്സിനകത്ത് അദ്ദേഹത്തിന്റെ കരുതലും, സ്‌നേഹവുമുണ്ട്.

Courtesy: Public Domain

Also Read
തട്ടിപ്പിന്റെ പുതിയ വശങ്ങൾ തുറന്ന് പറഞ്ഞ് ഗായിക ചിന്മയി; മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് സന്ദേശങ്ങൾ വരുന്നു

ഞാനും ജയറാമേട്ടനും ആദ്യമായി അഭിനയിക്കുന്നത് ബിഗ് ഫാദറിലാണ്. എന്നേക്കാൾ കൂടുതൽ ആ സിനിമക്ക് വേണ്ടി റിസ്‌ക് എടുത്തത് അദ്ദേഹമാണ്. അദ്ദേഹത്തിന്റെ അച്ഛനായി ആളുകൾ എന്നെ കണ്ടില്ലെങ്കിലോ എന്ന പേടിയൊക്കെ അന്നുണ്ടായിരുന്നു. ഇപ്പോൾ എല്ലാവരുമായും നല്ല സൗഹൃദമാണ്. പക്രു പറഞ്ഞു.

Advertisement