ഇന്‍സ്റ്റ ഇന്‍ഫ്‌ളൂവെന്‍സര്‍ ഗ്രീഷ്മയെ ബോഡി ഷെയിമിംഗ് ചെയ്ത് അമല ഷാജിയുടെ അമ്മ, വിവാദമായതോടെ കമന്റ് ഡിലീറ്റ് ചെയ്ത് മുങ്ങി, കിടിലന്‍ മറുപടി നല്‍കി സോഷ്യല്‍മീഡിയ താരം

82

സോഷ്യല്‍മീഡിയ ക്രിയേറ്റര്‍മാര്‍ക്ക് സിനിമാസീരിയല്‍ താരങ്ങളെ പോലെ ആരാധകര്‍ ഏറെയാണ്. പലരും വലിയ രീതിയില്‍ ശ്രദ്ധനേടിയിട്ടുണ്ട്. അത്തരത്തില്‍ വ്യത്യസ്തമായ കണ്ടന്റുകള്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാമില്‍ പ്രശ്‌സതയായ കണ്ടന്റ് ക്രിയേറ്ററാണ് ഗ്രീഷ്മ ബോസ്സ്.

Advertisements

വീടിനെയും വീട്ടുകാരെയും ഉള്‍പ്പെടുത്തി ഗ്രീഷ്മ ചെയ്യുന്ന പല റീല്‍വീഡിയോകള്‍ക്കും ലക്ഷക്കണക്കിന് കാഴ്ചക്കാരാണുള്ളത്. ഇപ്പോഴിതാ സോഷ്യല്‍മീഡിയയിലൂടെ നേരിട്ട ഒരു അധിക്ഷേപത്തിന്റെ പേരില്‍ ഗ്രീഷ്മ വാര്‍ത്തകളില്‍ നിറയുകയാണ്.

Also Read:ആടുജീവിതത്തിലെ യഥാര്‍ത്ഥ നജീബിക്കയെ കണ്ടപ്പോള്‍ ഒന്നുരണ്ട് ചോദ്യങ്ങള്‍ ചോദിച്ചു, മറുപടി കേട്ടപ്പോള്‍ സന്തോഷം തോന്നി, പൃഥ്വിരാജ് പറയുന്നു

ടിക്ടോക്കിലൂടെ വൈറലായി, റീല്‍സിലും യൂട്യൂബിലും നിറസാന്നിധ്യമായ കണ്ടന്റ് ക്രിയേറ്റര്‍ അമല ഷാജിയുടെ അമ്മയാണ് ഗ്രീഷ്മയെ അധിക്ഷേപിച്ച് രംഗത്തെത്തിയത്. ഗ്രീഷ്മ ഇന്‍സ്റ്റഗ്രാമില്‍ ഒരു വീഡിയോ പങ്കുവെച്ചിരുന്നു.ഇതിന് താഴെയാണ് ബോഡി ഷേമിംഗ് ചെയ്തുകൊണ്ട് ബീന ഷാജിയുടെ കമന്റ്.

ഈ കമന്റ് ശ്രദ്ധയില്‍പ്പെട്ട ഗ്രീഷ്മ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അതിന് മറുപടിയും നല്‍കി. നാല് മില്യണിലധികം ഫോളോവേഴ്‌സുള്ള ഒരു ക്രിയേറ്ററിന്റെ അമ്മയല്ലേ, കുറച്ചെഹ്കിലും ബോധമാവാം ആന്റി.. എന്നായിരുന്നു ഗ്രീഷ്മയുടെ ഇന്‍സ്റ്റ സ്‌റ്റോറി.

Also Read:മുന്നില്‍ ചതികള്‍ ഒളിഞ്ഞിരിക്കുന്ന കുഴികള്‍, അപകടമുണ്ടെന്ന ബോധ്യത്തില്‍ ഡ്യൂപ്പുപോലുമില്ലാതെ അഭിനയിച്ച് ലാലേട്ടന്‍, ഗുണ കേവിലെ ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കുവെച്ച് വിനോദ് ഗുരുവായൂര്‍

ഇതില്‍ അമല ഉള്‍പ്പെടെയുള്ളവരെ ഗ്രീഷ്മ ടാഗും ചെയ്തിട്ടുണ്ട്. വലിയ ചര്‍ച്ചയായി മാറുമെന്ന് തോന്നിയതിന് പിന്നാലെ ഗ്രീഷ്മ കമന്റ് ഡിലീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഗ്രീഷ്മ ഒരു വീഡിയോയുമായി രംഗത്തെത്തി. തമാശയ്ക്കാണെങ്കില്‍ പോലും ഒരാളുടെ ശാരീരിക അവസ്ഥ വെച്ച് വിമര്‍ശനം നടത്തരുതെന്നും കേള്‍ക്കുന്നയാളുടെ മനസ്സില്‍ കരടായി മാറുമെന്നും താരം പറയുന്നു.

താന്‍ ചെറുപ്പം മുതലേ ബോഡി ഷെയിമങ് അനുഭവിച്ചിട്ടുണ്ട്. ചെറുപ്പത്തില്‍ പലരും തന്നെ വിളിച്ച ഓരോ വാക്കുകളും തനിക്ക് ഓര്‍മ്മയുണ്ടെന്നും താന്‍ പലര്‍ക്കും മറുപടി കൊടുക്കാറുണ്ടെന്നും എന്നാല്‍ എല്ലാവര്‍ക്കും അതിന് കഴിയണമെന്നില്ലെന്നും അതിനാല്‍ ബോഡി ഷെയിമിഗ് ഒഴിവാക്കണമെന്നും ഗ്രീഷ്മ പറയുന്നു.

Advertisement