മലയാളത്തിലെ ഹിറ്റ് മേക്കര്‍മാരില്‍ ഒരാളായ ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തി വളരെ പെട്ടെന്ന് തന്ന മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഗ്രേസ് ആന്റണി. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധനേടാന്‍ ഗ്രേസിന് കഴിഞ്ഞിരുന്നു.
ഹാപ്പി വെഡ്ഡിംഗില്‍ ചെറിയ കഥാപാത്രത്തില്‍ ആയിരുന്നു ഗ്രേസ് എത്തിയത്. പിന്നിട് നല്ല അവസരങ്ങള്‍ നടി തേടി എത്തുക ആയിരുന്നു. കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയാണ് ഗ്രേസിന്റെ കരിയര്‍ തന്നെ മാറ്റുന്നത്. ഫഹദ് ഫാസിലിന്റെ ഭാര്യാ കഥാപാത്രത്തെ ആണ് ഗ്രേസ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്.
അതുവരെ കണ്ട നടിയെ ആയിരുന്നില്ല കുമ്പളങ്ങിയില്‍ കണ്ടത്. സിനിമ പാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്നാണ് ഗ്രേസ് സിനിമയില്‍ എത്തുന്നത്. ഹാപ്പി വെഡ്ഡിങിന് പിന്നാലെ കുമ്പളങ്ങി നൈറ്റ്‌സ്, തമാശ, ഹലാല്‍ ലവ് സ്റ്റോറി, കനകം കാമിനി കലഹം റോഷാക്ക് എന്നിങ്ങനെ ഒരുപിടി നല്ല ചിത്രങ്ങളില്‍ ഇതിനോടകം താരം അഭിനയിച്ച് കഴിഞ്ഞു.
ഇപ്പോഴിതാ സ്‌കൂളില്‍ നിന്നും നേരിട്ട അവഗണനകളെ കുറിച്ച് സംസാരിക്കുകയാണ് താരം. നാടകത്തില്‍ അഭിനയിച്ചതിന് പേരില്‍ വലിയ രീതിയിലുള്ള അവഗണനകളാണ് താന്‍ സ്‌കൂളില്‍ നിന്നും നേരിട്ടതെന്നും കുട്ടികള്‍ തന്നെ അടുത്തിരുത്താറില്ലെന്നും ഗ്രേസ് പറയുന്നു.
ഭരതനാട്യം പഠിക്കാന്‍ പോയപ്പോള്‍ ടീച്ചര്‍ തന്നോട് വളരെ മോശമായി പെരുമാറിയെന്നും താന്‍ നൃത്തം ചെയ്താല്‍ ആ സ്ഥലത്തെ ടൈല്‍ പൊട്ടുമെന്ന് പറഞ്ഞ് പുറകില്‍ കൊണ്ടുപോയി നിര്‍ത്തിയിട്ടുണ്ടെന്നും ഒരു അഭിമുഖത്തിനിടെ താരം പറഞ്ഞു.
കലാകാരന്മാരായ പലരും ഇത്തരം അവഗണനകള്‍ നേരിടേണ്ടി വന്നിരിക്കാം. ചുറ്റുമുള്ളവരെ ഹാപ്പിയാക്കണമെന്ന് അന്നും ഇന്നും താന്‍ വിചാരിച്ചിട്ടില്ല. പല അവഗണനകള്‍ നേരിട്ടപ്പോഴും എന്തൊക്കെയോ തന്നെ മുന്നോട്ടേക്ക് നയിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും ഗ്രേസ് കൂട്ടിച്ചേര്‍ത്തു.